Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചഹലിനെക്കുറിച്ച് ക്ലാസെന് പറയാനുള്ളത്... നേരത്തേ തയ്യാറാക്കിയ പദ്ധതിയോ 'ചഹല്‍ വധം'?

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പമ്പരയില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടുകളിലൊന്നായി മാറിയ സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹലിന് ട്വന്റി20 പരമ്പരയിലെ രണ്ടാമത്തെ കളിയില്‍ നന്നായി തല്ല് കിട്ടിയിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനും ദക്ഷിണാഫ്രിക്കയുടെ പുതിയ സെന്‍സേഷനവുമായ ഹെന്റിച്ച് ക്ലാസെന്‍ ചഹലിനെയാണ് ഈ മല്‍സരത്തില്‍ ഏറ്റവുമധികം പ്രഹരിച്ചത്. ചഹലിനെതിരേ അഞ്ചു സിക്‌സറുകള്‍ താരം പറത്തിയിരുന്നു. എന്നാല്‍ കളിക്കളത്തില്‍ തന്റെ മുഖ്യ എതിരാളിയായ ചഹലിനെക്കുറിച്ച് തികഞ്ഞ മതിപ്പാണ് ക്ലാസെനുള്ളത്.

1

അന്താരാഷ്ട്ര ക്രിക്കറ്റില്‍ എത്തുന്നതിനു മുമ്പ് തന്നെ ഏറെ ആകര്‍ഷിച്ച ബൗളര്‍മാരിലൊരാളാണ് ചഹലെന്ന് ക്ലാസെന്‍ പറയുന്നു. കരിയര്‍ ആരംഭിച്ച സമയത്ത് പ്രതിഭാശാലികളായ ചില മികച്ച ലെഗ് സ്പിന്നര്‍മാര്‍ ഉണ്ടായിരുന്നു. പ്രാദേശിക ക്രിക്കറ്റില്‍ തന്റെ ടീമംഗമായ ഷോണ്‍ വോന്‍ ബെര്‍ഗിനെ നിരവധി തവണ പരിശീലനത്തിനിടെ നേരിട്ടിട്ടുണ്ട്. ഷോണിന് കൂടുതല്‍ ഉയരങ്ങളിലെത്താന്‍ മറ്റു ലെഗ് സ്പിന്നര്‍മാരെയെല്ലാം 'തീര്‍ക്കണമെന്ന്' അന്നു തങ്ങള്‍ തമാശയായി പറയുമായിരുന്നുവെന്ന് ക്ലാസെന്‍ വെളിപ്പെടുത്തി.

2

സെഞ്ചൂറിയനില്‍ നടന്ന കഴിഞ്ഞ ട്വന്റി20 മല്‍സരത്തില്‍ ചഹലിനെ ആക്രമിച്ച് റണ്‍സ് നേടണമന്നത് നേരത്തേ തയ്യാറാക്കി പദ്ധതിയൊന്നുമായിരുന്നില്ലെന്ന് ക്ലാസെന്‍ പറയുന്നു. ഇന്ത്യന്‍ പേസര്‍മാര്‍ മികച്ച ലൈനിലും ലെങ്തിലുമാണ് പന്തെറിഞ്ഞത്. ഇതേ തുടര്‍ന്നാണ് ലെഗ് സ്പിന്നറായ ചഹലിനെ ലക്ഷ്യമിടാന്‍ തീരുമാനിച്ചത്. ചഹലിനെതിരേ ആദ്യ രണ്ടു ബൗണ്ടറികള്‍ നേടിയപ്പോള്‍ ഇതാണ് നല്ല അവസരമെന്നും 20ല്‍ കൂടുതല്‍ റണ്‍സ് നേടാനാവുമെന്നും കണക്കുകൂട്ടിയതായി അദ്ദേഹം വിശദമാക്കി.

Story first published: Thursday, February 22, 2018, 15:49 [IST]
Other articles published on Feb 22, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+