Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഞാന്‍ ഇനി ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍ സാധ്യതയില്ല: യുവരാജ്

മൊഹാലി: യുവരാജ് സിംഗ് ഇല്ലാതെ ഒരു ലോകകപ്പ് ക്രിക്കറ്റോ. അതെ എന്ന് വേണം കരുതാന്‍. ലോകകപ്പ് മാത്രമല്ല, ഇന്ത്യന്‍ ടീമിന് വേണ്ടി പോലും താനിനി കളിക്കാന്‍ സാധ്യതയില്ല എന്നാണ് യുവി പറയുന്നത്. കാന്‍സര്‍ ചികിത്സ കഴിഞ്ഞ് കളിക്കളത്തിലേക്ക് തിരിച്ചെത്തിയ യുവരാജിന് പഴയ ഫോം വീണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഫോമിലില്ലാത്ത യുവരാജ് ഒരു വര്‍ഷമായി ടീമിന് പുറത്താണ്.

താന്‍ ഇനി ഇന്ത്യയ്ക്ക് വേണ്ടി കളിക്കാനുള്ള സാധ്യത കുറവാണ് എന്നാണ് വേദനയോടെയാണെങ്കിലും യുവരാജ് പറയുന്നത്. ഇന്ത്യയ്ക്ക് വേണ്ടി ഞാന്‍ ഇനി കളിക്കാന്‍ സാധ്യത കുറവാണ്. എനിക്കത് അറിയാം. എന്നാല്‍ ഞാന്‍ കളിച്ചുകൂടാ എന്നും ഇല്ല. തിരിച്ചുവരാന്‍ കഴിയും എന്ന് എനിക്ക് പ്രതീക്ഷയുണ്ട്. ശ്രമം നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ല - വിസ്ഡന്‍ മാസികയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ യുവി പറഞ്ഞു.

yuvraj-singh

2011 ലോകകപ്പിലെ മാന്‍ ഓഫ് ദ സീരിസ് ആയിരുന്നു യുവരാജ് സിംഗ്. അതിന് മുമ്പ് ട്വന്റി 20 ലോകകപ്പിലും അണ്ടര്‍ 19 ലോകകപ്പിലും ഇന്ത്യയുടെ വിജയശില്‍പിയായിരുന്നു ഈ ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായി കരുതപ്പെടുന്ന യുവരാജിന്റെ കരിയറിനെ അസമയത്ത് വന്ന കാന്‍സര്‍ രോഗം കീഴ്‌പെടുത്തുകയായിരുന്നു.

രോഗത്തില്‍ നിന്നും മുക്തനായെങ്കിലും പഴയ ഫിറ്റ്‌നസോ ഫോമോ തിരിച്ചെടുക്കാന്‍ യുവരാജിന് കഴിഞ്ഞില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കഴിഞ്ഞ വര്‍ഷമാണ് യുവരാജ് അവസാനമായി ഏകദിനം കളിച്ചത്. ട്വന്റി 20 ലോകകപ്പില്‍ കളിച്ചെങ്കിലും ശ്രീലങ്കയ്‌ക്കെതിരായ ഫൈനലിലെ ദയനീയ ബാറ്റിംഗോടെ ടീമിന് പുറത്തായി. അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ലോകകപ്പനും 32 കാരനായ യുവരാജിനെ പരിഗണിക്കാന്‍ സാധ്യത കുറവാണ്.

Story first published: Wednesday, October 29, 2014, 15:52 [IST]
Other articles published on Oct 29, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+