Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: കളിച്ചത് അനാവശ്യ ഷോട്ടല്ല! പശ്ചാത്താപവുമില്ല- തന്‍റെ റോളിനെക്കുറിച്ച് രോഹിത്

ബ്രിസ്ബണ്‍: ഓസ്‌ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാംദിനം അനാവശ്യ ഷോട്ട് കളിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തിയതിന്റെ പേരില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മയ്ക്കു ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. നതാന്‍ ലിയോണിന്റെ ഓവറിലായിരുന്നു 44 റണ്‍സെടുത്തു നില്‍ക്കെ സിക്‌സറിലൂടെ ഫിഫ്റ്റി നേടാന് ശ്രമിച്ച് രോഹിത് പുറത്തായത്.

ഇതേ ഓവറിലെ മൂന്നാമത്തെ ബോളില്‍ അദ്ദേഹം ബൗണ്ടറി നേടിയിരുന്നു. അഞ്ചാമത്തെ ബോളിലാണ് വീണ്ടും വമ്പന്‍ ഷോട്ടിനു ശ്രമിച്ച് രോഹിത് പുറത്തായത്. ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് അദ്ദേഹം. നേരത്തേ രോഹിത്തിന്റെ ഷോട്ടിനെ മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ ശക്തമായി വിമര്‍ശിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ ക്രിക്കറ്റ് പ്രേമികളും ഹിറ്റ്മാനെതിരേ രംഗത്തു വന്നിരുന്നു.

ഷോട്ട് കളിച്ചതില്‍ പശ്ചാത്താപമില്ല

ഷോട്ട് കളിച്ചതില്‍ പശ്ചാത്താപമില്ല

ലിയോണിനെതിരേ ഇങ്ങനെയൊരു ഷോട്ട് കളിച്ച് പുറത്തായതില്‍ പശ്ചാത്താപമില്ലെന്നു രോഹിത് വ്യക്തമാക്കി. രണ്ടാംദിനത്തിലെ കളി അവസാനിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എവിടെയാണോ ഷോട്ട് കളിക്കാന്‍ ഉദ്ദേശിച്ചത് അവിടെ ഞാനെത്തി, എന്നാല്‍ ബോള്‍ കണക്ട് ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ഉദ്ധേശിച്ച സ്ഥലത്തേക്കു ഷോട്ട് കളിക്കാനായില്ല. ലോങ് ഓണ്‍, ഡീപ് സ്‌ക്വയര്‍ ലെഗ് ഫീല്‍ഡര്‍മാര്‍ക്കു മുകളിലൂടെ സിക്‌സര്‍ നേടാനായിരുന്നു എന്റെ ശ്രമം. പക്ഷെ ആഗ്രഹിച്ചതു പോലെ ബോള്‍ കണക്ട് ചെയ്യാനായില്ല. എങ്കിലും ഇന്നത്തെ ബാറ്റിങ് പ്രകടനത്തില്‍ സംതൃപ്തനാണ്.
ഗാബയിലെ പിച്ച് ബാറ്റിങിന് മികച്ചതായിരിക്കുമെന്ന് ഇവിടെയുത്തുന്നതിന് മുമ്പ് അറിയാമായിരുന്നു. തീര്‍ച്ചയായും ബൗണ്‍സുള്ള പിച്ച് തന്നെയായിരുന്നു ഇത്. എന്നാല്‍ ഇത്തരം സാഹചര്യത്തില്‍ ബാറ്റ് ചെയ്യുന്നത് ആസ്വദിക്കുന്നതായും രോഹിത് വിര്‍ച്വല്‍ വീഡിയോ കോണ്‍ഫറന്‍സില്‍ വിശദമാക്കി.

ബൗളര്‍മാരെ സമ്മര്‍ദ്ദിലാക്കുന്നത് ഇഷ്ടം

ബൗളര്‍മാരെ സമ്മര്‍ദ്ദിലാക്കുന്നത് ഇഷ്ടം

ഇന്നു ക്രീസിലെത്തിയ ശേഷം കുറച്ചു ഓവറുകള്‍ ബാറ്റ് ചെയ്തപ്പോള്‍ ബോള്‍ അധികം സ്വിങ് ചെയ്യുന്നില്ലെന്നു തിരിച്ചറിഞ്ഞു. ഇതു കാരണം ബാറ്റിങില്‍ ചെറിയ ക്രമീകരണം എനിക്കു നടത്തേണ്ടി വന്നു. അതിനു ശേഷം നിര്‍ഭാഗ്യകരമായ പുറത്താവല്‍ ആയി അതു മാറി. എങ്കിലും എനിക്ക് അതില്‍ പശ്ചാത്താപമില്ല. ക്രീസിലെത്തിയാല്‍ എതിര്‍ ബൗളര്‍ക്കു മേല്‍ സമ്മര്‍ദ്ദമുണ്ടാക്കാന്‍ എനിക്ക് ഇഷ്ടമാണ്. ടീമില്‍ എന്റെ റോളും ഇതു തന്നെയാണ്. റണ്‍സെടുക്കുന്നതില്‍ ഇരുടീമുകള്‍ക്കും കുറച്ച് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. അതുകൊണ്ടു തന്നെ ആരെങ്കിലുമൊരാള്‍ എതിര്‍ ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കുന്ന തരത്തില്‍ ബാറ്റ് ചെയ്യണമായിരുന്നുവെന്നും രോഹിത് അഭിപ്രായപ്പെട്ടു.

തെറ്റുകള്‍ സ്വാഭാവികമായും സംഭവിക്കും

തെറ്റുകള്‍ സ്വാഭാവികമായും സംഭവിക്കും

ഈ തരത്തില്‍ എതിര്‍ ടീം ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കുന്ന തരത്തില്‍ ബാറ്റ് ചെയ്യുമ്പോള്‍ തെറ്റുകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. എങ്കിലും അതു നിങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാവണം. ഈ പ്ലാനോടെയായിരുന്നു ഞാന്‍ കളിച്ചത, അതിനാല്‍ തന്നെ ലിയോണിനെതിരേ അങ്ങനെയൊരു ഷോട്ട് കളിച്ചതില്‍ ഞാന്‍ ദുഖിക്കുന്നുമില്ല. നതാന്‍ ലിയോണ്‍ വളരെ സ്മാര്‍ട്ടായ ബൗളറാണ്. അദ്ദേഹത്തിനെതിരേ പ്രതീക്ഷിച്ചതു പോലെയൊരു ഷോട്ട് കളിക്കാന്‍ കഴിയാതിരുന്നതാണ് വിക്കറ്റ് നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, January 16, 2021, 14:40 [IST]
Other articles published on Jan 16, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+