ഇന്ത്യൻ ഏകദിന - ട്വന്റി 20 ടീമിലേക്ക് ഇനി തിരിച്ചുവരവില്ലേ... ഓഫ് സ്പിന്നർ അശ്വിൻ പ്രതികരിക്കുന്നു!
ചെന്നൈ: എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സിന് വേണ്ടി ഒരൊറ്റ ഐ പി എൽ സീസണിൽ നടത്തിയ പ്രകടനം കൊണ്ട് ഇന്ത്യൻ ടീമിലെത്തിയ താരമാണ് ആർ അശ്വിൻ. ഇന്ത്യൻ ടീമിലെത്തിയിട്ടും അശ്വിൻ പ്രതീക്ഷകളൊന്നും തെറ്റിച്ചില്ല. വർഷങ്ങളായി ഇന്ത്യയുടെ മുൻനിര ബൗളറായ അശ്വിൻ ലോക ടെസ്റ്റ് റാങ്കിംഗിൽ മൂന്നാം സ്ഥാനത്തുണ്ട്. എന്നാൽ ഏകദിന - ട്വന്റി 20 ടീമുകളിൽ നിന്നും അശ്വിന് സ്ഥാനം നഷ്ടപ്പെട്ടു. മോശം ഫോമും യുവ ബൗളർമാരുടെ കടന്നുവരവുമാണ് അശ്വിന് വിനയായത്.
യുവേന്ദ്ര ചാഹൽ, അക്ഷർ പട്ടേൽ, കുല്‍ദീപ് യാദവ് എന്നിവർ നിറഞ്ഞുനിൽക്കുമ്പോൾ അശ്വിനും ജഡേജയ്ക്കും ഒരു തിരിച്ച് വരവ് ഉണ്ടാകുമോ എന്നാണ് ആരാധകർ ഇപ്പോൾ ചർച്ച ചെയ്യുന്നത്. അശ്വിനും ജഡേജയും ടെസ്റ്റ് സ്പെഷലിസ്റ്റുകളായി മാറുന്നു എന്ന ആശങ്കയും ചിലർക്കുണ്ട്. ഇതിനിടയിലാണ് ഇത്തരം ആശങ്കകളൊന്നും തന്നെ അലട്ടുന്നില്ല എന്ന് സ്റ്റാർ സ്പിന്നർ ആർ അശ്വിൻ വ്യക്തമാക്കുന്നത്.

അവസരങ്ങൾ തൻറെ വാതില്‍ക്കൽ എത്തുക തന്നെ ചെയ്യും എന്നാണ് അശ്വിൻ പറയുന്നത്. ഒരു അവസരം കിട്ടിയാൽ താന്‍ അതിനൊത്ത് ഉയരുകയും ചെയ്യും. ടീമിൽ എത്താതിരിക്കാൻ മാത്രം വലിയ തെറ്റുകളൊന്നും താൻ വരുത്തിയിട്ടില്ല. പരിക്ക് മൂലം ഐ പിൽ നഷ്ടമായതിന് ശേഷം വലിയ കഠിനാധ്വാനം ചെയ്താണ് താന്‍ ടീമിലേക്ക് തിരിച്ചെത്തിയത്. ഏകദിനത്തിൽ കുറച്ച് കൂടി നേരത്തെ ബാറ്റ് ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ടെന്നും അശ്വിൻ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications