Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആര് വിക്കറ്റ് കാക്കും? അരങ്ങേറ്റ ടെസ്റ്റില്‍ ധോണിയോടു ചോദിച്ചു, മറുപടി ഇങ്ങനെ- സാഹ

കൊല്‍ക്കത്ത: ഇതിഹാസ താരം എംഎസ് ധോണിയുടെ സാന്നിധ്യം കൊണ്ടു മാത്രം പ്രതിഭാശാലികളായ പല വിക്കറ്റ് കീപ്പര്‍മാര്‍ക്കും ടീം ഇന്ത്യക്കൊപ്പം വേണ്ടത്ര അവസരങ്ങള്‍ ലഭിക്കാതിരുന്നിട്ടുണ്ട്. അക്കൂട്ടത്തില്‍ പെട്ട താരങ്ങളിലൊരാളാണ് ബംഗാളില്‍ നിന്നുള്ള വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹ. മികച്ച വിക്കറ്റ് കീപ്പറും അറ്റാക്കിങ് ബാറ്റ്‌സ്മാനുമായിട്ടും ധോണിയുള്ളതുകൊണ്ടു മാത്രം സാഹയ്ക്കു പുറത്തിരിക്കേണ്ടി വന്നിട്ടുണ്ട്.

ഇപ്പോള്‍ ടെസ്റ്റില്‍ ടീമിന്റെ വിക്കറ്റ് കീപ്പറാണെങ്കിലും നിശ്ചിത ഓവറില്‍ താരം തഴയപ്പെടുകയായിരുന്നു. അരങ്ങേറ്റ ടെസ്റ്റിനെക്കുറിച്ചും ധോണിയുള്ളത് കൊണ്ട് തനിക്കു അവസരങ്ങള്‍ കുറഞ്ഞതിനെക്കുറിച്ചും മനസ്സ് തുറക്കുകയാണ് സാഹ. ധോണി ടീമില്‍ ഉള്ളിടത്തോളം കാലം പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കില്ലെന്ന് തനിക്കു അറിയാമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

ധോണിയുടെ പകരക്കാരനല്ല

ധോണിയുടെ പകരക്കാരനായല്ല താന്‍ ദേശീയ ടീമിലേക്കു വന്നതെന്നു സാഹ വ്യക്തമാക്കി. 2014ല്‍ ധോണി ടെസ്റ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ശേഷമാണ് തനിക്കു കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാന്‍ തുടങ്ങിയതെന്നു അദ്ദേഹം പറഞ്ഞു.
ധോണിക്കു പകരമല്ല താന്‍ ഇന്ത്യന്‍ ടീമിലെത്തിയത്. നാഗ്പൂരില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള ടെസ്റ്റില്‍ വിവിഎസ് ലക്ഷ്മണിനു പരിക്കേറ്റതോടെയാണ് അരങ്ങേറ്റത്തിനു വഴിയൊരുങ്ങിയത്. കൈവിരലിനേറ്റ പരിക്കു കാരണമായിരുന്നു ലക്ഷ്മണിന്റെ പിന്‍മാറ്റം. യഥാര്‍ഥത്തില്‍ ഈ ടെസ്റ്റില്‍ ലക്ഷ്മണിനു പകരം കളിക്കേണ്ടിയിരുന്നത് രോഹിത് ശര്‍മയായിരുന്നു. എന്നാല്‍ പരിശീലനത്തിനെ രോഹിത്തിനും പരിക്കേറ്റതോടെ തനിക്കു നറുക്കു വീഴുകയായിരുന്നുവെന്ന് സാഹ വിശദമാക്കി.

തീര്‍ത്തും അപ്രതീക്ഷിതം

നാഗ്പൂര്‍ ടെസ്റ്റില്‍ അരങ്ങേറാന്‍ അവസരം ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കാരണം നായകന്‍ ധോണിയുടെ സാന്നിധ്യം തന്നെയായിരുന്നു. ലക്ഷ്മണിനു പരിക്കേറ്റതിനെ തുടര്‍ന്ന് സന്നാഹ മല്‍സരത്തില്‍ സെഞ്ച്വറിയുമായി തിളങ്ങിയ രോഹിത്തിനെ ഇന്ത്യ ടീമിലേക്കു വിളിച്ചു.
പരിശീലനം നടത്തുന്നതിനിടെ താനും രോഹിത്തും കൂട്ടിയിടിച്ചു വീണു. രണ്ടു പേരുടെയും കണംകാലിനു പരിക്കേറ്റെങ്കിലും രോഹിത്തിന്റേതായിരുന്നു ഗൗരവമുള്ളത്. എസ് ബദ്രിനാഥിനൊപ്പം ത്രോ പരിശീലിക്കവെയാണ് നാഗ്പൂര്‍ ടെ്‌റില്‍ ടോസ് കഴിഞ്ഞ് ഗ്രൗണ്ടില്‍ നിന്നും മടങ്ങവെ നീ ഈ മല്‍സരം കളിക്കുമെന്ന് ക്യാപ്റ്റന്‍ ധോണി തന്നോടു പറഞ്ഞതെന്നു സാഹ വെളിപ്പെടുത്തി.

ആരാവും വിക്കറ്റ് കീപ്പര്‍

നാഗ്പൂര്‍ ടെസ്റ്റില്‍ പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചപ്പോള്‍ ആര് വിക്കറ്റ് കാക്കുമെന്ന സംശയം തനിക്കുണ്ടായിരുന്നു. മല്‍സരത്തിനു മുമ്പ് ധോണിയോട് ഇതേക്കുറിച്ച് ചോദിക്കുകയും ചെയ്തു. തീര്‍ച്ചയായും വിക്കറ്റ് കാക്കുക താന്‍ തന്നെയായിരിക്കുമെന്നും നീ നല്ല ഫീല്‍ഡറാണെന്നും, ഫീല്‍ഡ് ചെയ്യൂവെന്നും ധോണി പറഞ്ഞതായും സാഹ വ്യക്തമാക്കി.
ഈയൊരു ടെസ്റ്റില്‍ മാത്രമേ ധോണിയും സാഹയും ഒരുമിച്ച് കളിച്ചിട്ടുളളൂ. നാഗ്പൂര്‍ ടെസ്റ്റിനു ശേഷം ധോണി കളിച്ച മറ്റൊരു ടെസ്റ്റിലും സാഹയ്ക്കു പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചിട്ടില്ല.

അവസരം മുതലെടുത്തു

ധോണിയുള്ളതിനാല്‍ തന്നെ അവസരങ്ങള്‍ കുറവായിരുന്നുവെങ്കിലും ലഭിച്ച അവസരങ്ങള്‍ പരമാവധി മുതലെടുക്കാന്‍ താന്‍ ശ്രമിച്ചിട്ടുണ്ടെന്നു സാഹ വ്യക്തമാക്കി. ധോണിയുടെ ബാറ്റിങ് ശൈലി, സ്റ്റംപിങിലെ വേഗം തുടങ്ങി പല കാര്യങ്ങളും താന്‍ കണ്ടു പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ധോണി തന്നേക്കാള്‍ രണ്ടോ നാലോ വയസ്സിന്ന് മൂത്തയാളാണ്. ടീമിന് പുറത്തിരിക്കാല്‍ ആര്‍ക്കും ഇഷ്ടമുണ്ടാവില്ല. പക്ഷെ ധോണിയുള്ളപ്പോള്‍ പുറത്തിരിക്കുകയല്ലാതെ മറ്റു വഴിയില്ല.
ധോണി കളിക്കുകയാണെങ്കില്‍ നിനക്ക് അവസരമുണ്ടാവില്ലെന്നു മുന്‍ കോച്ച് ഗാരി കേസ്റ്റണും തന്നോടു നേരില്‍ പറഞ്ഞിരുന്നു. നീ സ്വന്തമായി പരിശീലനം തുടര്‍ന്നോളൂയെന്നും ഒഴിവ് വന്നാല്‍ കളിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നതായി സാഹ കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, May 17, 2020, 11:51 [IST]
Other articles published on May 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+