Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: നെറ്റ്‌സില്‍ ബാറ്റ് ചെയ്യാന്‍ തയ്യാറായില്ലെന്ന പോണ്ടിങിന്റെ ആരോപണം ശരിയോ? പൃഥ്വി പറയുന്നു

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി കളിക്കവെ ബാറ്റിങില്‍ തുടര്‍ച്ചയായി നിരാശപ്പെടുത്തിയിട്ടും നെറ്റ്‌സില്‍ ബാറ്റ് ചെയ്യാന്‍ തയ്യാറായില്ലെന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സ് കോച്ച് റിക്കി പോണ്ടിങിന്റെ വെളിപ്പെടുത്തലിനോടു പ്രതികരിച്ച് ഓപ്പണര്‍ പൃഥ്വി ഷാ. 2020ല്‍ യുഎഇയില്‍ നടന്ന സീസണിനിടെയായിരുന്നു സംഭവം. തുടര്‍ച്ചയായി ചെറിയ സ്‌കോറുകള്‍ക്കു പുറത്തായിട്ടും നെറ്റ്‌സില്‍ കൂടുതല്‍ സമയം പരിശീലനം നടത്താന്‍ പൃഥ്വി തയ്യാറായില്ലെന്നു പോണ്ടിങ് പറഞ്ഞിരുന്നു. ഇതിനു കാരണമെന്തായിരുന്നുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് യുവതാരം.

1

പോണ്ടിങ് പറഞ്ഞ കാര്യം കഴിഞ്ഞ വര്‍ഷത്തേതാണ്, അന്നു എനിക്കു പ്രതീക്ഷിച്ചതു പോലെ റണ്‍സെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ബാറ്റ് ചെയ്യുന്നത് തുടരാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും കുറച്ചു മല്‍സരങ്ങളില്‍ വിചാരിച്ചതുപോലെ റണ്‍സെടുക്കാന്‍ കഴിഞ്ഞില്ല. എങ്കിലും ഞാന്‍ പരിശീലനം നടത്തിക്കൊണ്ടിരുന്നു, പക്ഷെ ഇവയുടെ ഫലം കളിക്കളത്തില്‍ ലഭിച്ചില്ല. ഒടുവില്‍ ഒരു ഘട്ടത്തില്‍ എനിക്കും ശരിക്കും മടുപ്പ് വന്നു. ഇനിയും റണ്ണെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഞാന്‍ കുറച്ച് പരിശീലനം നിര്‍ത്തിവയ്ക്കുമെന്ന് പറയുകയും ചെയ്തു. അതു അത്ര കാര്യമായി പറഞ്ഞതായിരുന്നില്ല, അപ്പോഴത്തെ മാനസകിവാസ്ഥയെ തുടര്‍ന്നായിരുന്നു അങ്ങനെ പറഞ്ഞുപോയതെന്നും പൃഥ്വി വെൡപ്പെടുത്തി. 2020ലെ ഐപിഎല്ലില്‍ 17.54 ശരാശരിയില്‍ വെറും 228 റണ്‍സാണ് താരത്തിനു നേടാനായത്. മോശം ഫോമിനെ തുടര്‍ന്നു ചില മല്‍സരങ്ങളില്‍ പൃഥ്വിക്കു പുറത്തിരിക്കേണ്ടി വരികയും ചെയ്തിരുന്നു.

കഠിനാധ്വാനം നടത്തിയിട്ടും പ്രതീക്ഷിച്ച ഫലം ലഭിക്കാതിരുന്നതോടെ താന്‍ ക്രിക്കറ്റില്‍ നിന്നും അല്‍പ്പം പിന്‍മാറിയിരുന്നതായും താരം പറയുന്നു. ക്രിക്കറ്റില്‍ നിന്നും ഞാന്‍ അല്‍പ്പം പിറകിലേക്കു നില്‍ക്കാന്‍ അന്നു തീരുമാനിച്ചിരുന്നു. നനെറ്റ്‌സില്‍ രണ്ടു മണിക്കൂറോളം ബാറ്റ് ചെയ്തിട്ടും എനിക്കു മല്‍സരത്തില്‍ റണ്ണെടുക്കാന്‍ കഴിഞ്ഞില്ല. ഇതു മാനസികമായി ഏറെ തളര്‍ത്തിയിരുന്നു. തുടര്‍ന്നായിരുന്നു ക്രിക്കറ്റില്‍ നിന്നും അല്‍പ്പം മാനസികമായി മാറിനിന്നത്. ഈ സമയത്തെ കാര്യങ്ങളാണ് പോണ്ടിങ് പറഞ്ഞതെന്നും പൃഥ്വി വിശദമാക്കി.

2

നിര്‍ത്തിവച്ച ഐപിഎല്ലിന്റെ 14ാം സീസണില്‍ പൃഥ്വി തകര്‍പ്പന്‍ ഫോമിലായിരുന്നു. ഈ സീസണിലെ വേഗമേറിയ രണ്ടാമത്തെ ഫിഫ്റ്റി തികച്ച അദ്ദേഹം ഇന്നിങ്‌സിലെ ആദ്യ ഓവറിലെ ആറു ബോളും ബൗണ്ടറിയിലേക്കു പായിച്ച് റെക്കോര്‍ഡ് കുറിക്കുകയും ചെയ്തിരുന്നു. ഈ സീസണില്‍ 38.50 ശരാശരിയില്‍ 166.49 സ്‌ട്രൈക്ക് റേറ്റോടെ 308 റണ്‍സാണ് പൃഥ്വി നേടിയത്. ശിഖര്‍ ധവാനു പിന്നില്‍ ഡിസിയുടെ രണ്ടാമത്തെ റണ്‍വേട്ടക്കാരന്‍ കൂടിയായിരുന്നു താരം.

ഐപിഎല്ലിനു മുമ്പ് നടന്ന വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റിലും പൃഥ്വി റണ്‍മഴ പെയ്യിച്ചിരുന്നു. എട്ടു മല്‍സങ്ങളില്‍ നിന്നും 827 റണ്‍സ് വാരിക്കൂട്ടിയ താരം ടൂര്‍ണമെന്റിലെ സകല റെക്കോര്‍ഡുകളും തിരുത്തിയിരുന്നു. പൃഥ്വി ക്യാപ്റ്റനായ മുംബൈ വിജയ് ഹസാരെ ട്രോഫിയില്‍ കിരീടവും ചൂടിയിരുന്നു. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റിലാണ് പൃഥ്വി ഇന്ത്യക്കു വേണ്ടി അവസാനമായി കളിച്ചത്. അന്നു ആദ്യ ടെസ്റ്റിലെ മോശം പ്രകടനത്തിനു ശേഷം ടീമില്‍ നിന്നും ഒഴിവാക്കപ്പെടുകയും ചെയ്തിരുന്നു. രണ്ടിന്നിങ്‌സുകളിലും സമാനമായ രീതിയിലായിരുന്നു പൃഥ്വി പുറത്തായത്. നാട്ടില്‍ തിരിച്ചെത്തിയ ശേഷം ബാറ്റിങിലെ ചില പിഴവുകള്‍ തിരുത്തിയതോടെയാണ് താരം ശക്തമായ തിരിച്ചുവരവ് നടത്തിത്.

Story first published: Monday, May 24, 2021, 17:05 [IST]
Other articles published on May 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+