കരിയറില്‍ പൂര്‍ണ ഹാപ്പിയല്ല, രണ്ടു കാര്യങ്ങളില്‍ പശ്ചാത്താപം!- വെളിപ്പെടുത്തലുമായി സച്ചിന്‍
ലോകം കണ്ട എക്കാലത്തെയും മഹാനായ ക്രിക്കറ്റര്‍മാരില്‍ ഒരാളായാണ് ഇന്ത്യയുടെ മുന്‍ ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വിശേഷിപ്പിക്കപ്പെടുന്നത്. ക്രിക്കറ്റിനോടു വിട പറയുമ്പേഴേക്കും ഒട്ടുമിക്ക റെക്കോര്‍ഡുകളും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ തന്റെ പേരിലാക്കിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സെഞ്ച്വറികള്‍, 200 ടെസ്റ്റുകള്‍, 463 ഏകദിനങ്ങള്‍, 34000ത്തിന് മുകളില്‍ റണ്‍സ് തുടങ്ങി ഏതൊരു താരത്തിനും സ്വപ്‌നം കാണാന്‍ സാധിക്കുന്നതിലും അപ്പുറമാണ് സച്ചിന്റെ പേരിലുള്ള നേട്ടങ്ങള്‍. 24 വര്‍ഷത്തിലേറെ നീണ്ടുനിന്നതായിരുന്നു അദ്ദേഹത്തിന്റെ കരിയര്‍. ഇത്രയൊക്കെ നേടിയിട്ടും രണ്ടു കാര്യങ്ങളില്‍ തനിക്കു പശ്ചാത്താപമുണ്ടെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് സച്ചിന്‍.

ഗവാസ്‌കറിനോടൊപ്പം കളിക്കാനായില്ല
ആരാധനാപാത്രമായ സുനില്‍ ഗവാസ്‌കറിനോടൊപ്പം ഇന്ത്യന്‍ ടീമില്‍ കളിക്കാനായില്ലെന്നതാണ് തന്റെ ആദ്യത്തെ പശ്ചാത്താപമെന്നു സച്ചിന്‍ പറയുന്നു. എനിക്കൊരിക്കലും ഗവാസ്‌കറിനോടൊപ്പം ഇന്ത്യക്കു വേണ്ടി കളിക്കാന്‍ ഭാഗ്യമുണ്ടായിട്ടില്ല.
ക്രിക്കറ്റിലേക്കു ചുവടുവയ്ക്കുമ്പോള്‍ അദ്ദേഹമായിരുന്നു എന്റെ ബാറ്റിങ് ഹീറോ. പക്ഷെ ഗവാസ്‌കറിന്റെ കൂടെ കളിക്കാന്‍ കഴിഞ്ഞില്ലെന്നതു എന്നെ ഇപ്പോഴും ദുഖിപ്പിക്കുന്നു. ഞാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്നതിനു കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു അദ്ദേഹം വിരമിച്ചതെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

റിച്ചാര്‍ഡ്‌സനെതിരേ കളിച്ചില്ല
പശ്ചാത്താപമുണ്ടാക്കുന്ന രണ്ടാമത്തെ കാര്യം വെസ്റ്റ് ഇന്‍ഡീസ് മുന്‍ ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സനെതിരേ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ലെന്നതാണ് സച്ചിന്‍ വെളിപ്പെടുത്തി.
കൗണ്ടി ക്രിക്കറ്റില്‍ കുട്ടിക്കാലം മുതലുള്ള ഹീറോയായ റിച്ചാര്‍ഡ്‌സിനെതിരേ കളിക്കാന്‍ എനിക്കു ഭാഗ്യമുണ്ടായി. പക്ഷെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അതിനായില്ലെന്നത് ഇപ്പോഴും ദുഖമായി നിലനില്‍ക്കുന്നു. 1991ലാണ് സര്‍ റിച്ചാര്‍ഡ്‌സ് വിരമിക്കുമ്പോഴേക്കും ഞാന്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. പക്ഷെ ഒരിക്കല്‍പ്പോലും നേര്‍ക്കുനേര്‍ കളിച്ചിട്ടില്ലെന്നും സച്ചിന്‍ വിശദമാക്കി.

സച്ചിന്റെ വിരമിക്കല്‍
സ്വപ്‌നതുല്യമായ ക്രിക്കറ്റ് കരിയറിനു 2013ലായിരുന്നു സച്ചിന്‍ തിരശീലയിട്ടത്. അപ്പോഴേക്കും ക്രിക്കറ്റിലെ ഭൂരിഭാഗം റെക്കോര്‍ഡുകളും അദ്ദേഹം തന്റെ പേരിലേക്കു മാറ്റിക്കഴിഞ്ഞിരുന്നു. ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറിയടിച്ച ആദ്യത്തെ താരമെന്ന ലോക റെക്കോര്‍ഡിന് ഉടമയായ അദ്ദേഹം ഏകദിനത്തില്‍ മാത്രം 49 സെഞ്ച്വറികളും 96 ഫിഫ്റ്റികളുമടിച്ചിട്ടുണ്ട്. 18,463 റണ്‍സാണ് ഏകദിനത്തില്‍ സച്ചിന്റെ സമ്പാദ്യം. ടെസ്റ്റിലേക്കു വരികയാണെങ്കില്‍ 51 സെഞ്ച്വറികളും 68 ഫിഫ്റ്റികളുമടക്കം 15,921 റണ്‍സ് അദ്ദേഹം നേടി.
സച്ചിനെ അവസാനമായി കളിക്കളത്തില്‍ കണ്ടത് ഈ വര്‍ഷം ഇന്ത്യയില്‍ നടന്ന റോഡ് സേഫ്റ്റി ലോക സീരീസിന്റെ പ്രഥമ സീസണിലായിരുന്നു. മുന്‍ ഇതിഹാസങ്ങള്‍ അണിനിരന്ന ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ ലെജന്റ്‌സിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു അദ്ദേഹം. സച്ചിന്‍ നയിച്ച ഇന്ത്യക്കായിരുന്നു ടൂര്‍ണമെന്റില്‍ കിരീടം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications