സ്‌കൂളില്‍ സ്ഥിരം വഴക്കാളിയായിരുന്നു, രണ്ടു മാസം സസ്‌പെന്‍ഷന്‍ നേരിട്ടു! ഗംഭീര്‍ പറയുന്നു
ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിങ് ബാറ്റര്‍മാരുടെ നിരയിലാണ് മുന്‍ ഇടംരകൈയന്‍ ബാറ്റര്‍ ഗൗതം ഗംഭീറിന്റെ സ്ഥാനം. നിര്‍ണായക മല്‍സരങ്ങളില്‍ മികച്ച പ്രകടനം നടത്താന്‍ അദ്ദേഹത്തിനു പ്രത്യേക മിടുക്ക് തന്നെയുണ്ടായിരുന്നു. 2007ലെ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ് എന്നിവയുടെ ഫൈനലില്‍ ടീമിന്റെ ടോപ്‌സ്‌കോറര്‍ ഗംഭീറായിരുന്നു.
പക്ഷെ അര്‍ഹിച്ച അംഗീകാരം ലഭിക്കാതെ പോയ താരമാണ് അദ്ദേഹം. കളിക്കളത്തിലെ ചില മോശം പെരുമാറ്റങ്ങളാണ് ഗംഭീറിന്റെ പ്രതിച്ഛായക്കു മങ്ങലേല്‍പ്പിച്ചത്. വിരമിച്ച ശേഷം ഇപ്പോള്‍ കമന്ററി രംഗത്തും സജീവമാണ് അദ്ദേഹം. കുട്ടിക്കാലം മുതല്‍ താനൊരു വഴക്കാളിയായിരുന്നുവെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് ഗംഭീര്‍.

സ്‌കൂള്‍ പഠനകാലത്തും തന്റെ സ്വഭാവം ഇങ്ങനെ തന്നെയായിരുന്നുവെന്നും അന്നും വളരെ വൈകാരികമായാണ് താന്‍ പെരുമാറിയിരുന്നതെന്നും ഗൗതം ഗംഭീര്‍ വെളിപ്പെടുത്തി. ജതിന്‍ സപ്രുവിന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്‌കൂളില്‍ പഠിച്ചിരുന്ന സമയത്ത് ഞാന്‍ ഒരുപാട് വഴക്കുണ്ടാക്കിയിരുന്നു. പ്ലസ്ടുവിനു പഠിച്ചിരുന്ന കാലത്ത് എല്ലാ കുട്ടികളും സ്‌കൂളില്‍ പോവാന്‍ ആഗ്രഹിച്ചിരുന്ന സമയത്ത് ഞാന്‍ പഠനത്തോടൊപ്പം രഞ്ജി ട്രോഫിയിലും കളിച്ചിരുന്നുവെന്നു ഗംഭീര്‍ വ്യക്തമാക്കി.

രണ്ടു മാസത്തേക്കു ഞാന്‍ സ്‌കൂളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് എനിക്കു നേരിട്ട് ബോര്‍ഡ് പരീക്ഷയ്ക്കു അറ്റെന്റ് ചെയ്യേണ്ടി വരികയും ചെയ്തു. ക്ലാസ് ലീഡറുടെ സ്ഥാനത്തു നിന്ന് എന്നെ നീക്കുകയും ചെയ്തു. പിന്നീട് മയോ കോളേജില്‍ പഠിച്ചിരുന്ന കാലത്തു ഐടിഎസ്‌സി ടൂര്‍ണമെന്റില്‍ കളിച്ചിരുന്നപ്പോള്‍ ഡിപിഎസുമായി (ഡല്‍ഹി പബ്ലിക് സ്‌കൂള്‍) ഞങ്ങള്‍ വഴക്കിലേര്‍പ്പെടുകയും ചെയ്തിരുന്നതായും ഗൗതം ഗംഭീര്‍ പറയുന്നു.

ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണില്‍ പുതിയൊരു റോളില്‍ ഗൗതം ഗംഭീറിനെ ഇത്തവണ കാണാന്‍ സാധിക്കും. ഈ സീസണില്‍ അരങ്ങേറാന്‍ തയ്യാറെടുക്കുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്‍്‌സ് ഫ്രാഞ്ചൈസിയുടെ ഉപദേഷ്ടാവ് കൂടിയാണ് അദ്ദേഹം. ഇന്ത്യന്‍ ഓപ്പണര്‍ കെഎല്‍ രാഹുലാണ് ടീമിനെ നയിക്കുന്നത്.
ഐപിഎല്ലില്‍ ക്യാപ്റ്റനും ബാറ്ററുമെന്ന നിലയില്‍ മികച്ച റെക്കോര്‍ഡുള്ള താരം കൂടിയാണ് ഗംഭീര്‍. രണ്ടു തവണ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് കിരീടം ചൂടിയത് അദ്ദേഹത്തിനു കീഴിലായിരുന്നു. അവസാനമായി ഹോം ഫ്രാഞ്ചൈസിയായ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി കളിച്ചുകൊണ്ടാണ് ഗംഭീര്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സ്ക്വാഡ്
കെഎല്‍ രാഹുല്‍, മാര്‍ക്കസ് സ്റ്റോയ്‌നിസ്, രവി ബിഷ്‌നോയ്, ക്വിന്റണ്‍ ഡി കോക്ക്, മനീഷ് പാണ്ഡെ, ജേസണ്‍ ഹോള്‍ഡര്‍, ദീപക് ഹൂഡ, ക്രുനാല്‍ പാണ്ഡ്യ, മാര്‍ക്ക് വുഡ്, അവേശ് ഖാന്‍, അങ്കിത് രാജ്പൂത്, കെ ഗൗതം, ദുഷ്മന്ത ചമീര, ഷഹബാസ് നദീം, മനന്‍ വോറ, മൊഹ്സിന്‍ ഖാന്‍, ആയുഷ് ബഡോണി, കൈല്‍ മയേഴ്‌സ്, കരണ്‍ ശര്‍മ്മ, എവിന്‍ ലൂയിസ്, മായങ്ക് യാദവ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications