Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വീണ്ടും കളിക്കാം, ഞാന്‍ സ്വതന്ത്രനായി- വിലക്ക് അവസാനിച്ചതിന്റെ ത്രില്ലില്‍ ശ്രീശാന്ത്

കൊച്ചി: ഇന്ത്യയുടെ മുന്‍ പേസറും കേരളത്തിന്റെ മിന്നും താരവുമായ എസ് ശ്രീശാന്ത് കാത്തിരുന്ന ദിവസം ഇന്നായിരുന്നു. നീണ്ട ഏഴു വര്‍ഷത്തെ അദ്ദേഹത്തിന്റെ വിലക്കിനു ഇന്നു (സപ്തംബര്‍ 13) അന്ത്യമായിരിക്കുന്നു. ഒത്തുകളി ആരോപണത്തെ തുടര്‍ന്നു ബിസിസിഐ തനിക്കേര്‍പ്പെടുത്തിയ വിലക്ക് നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ ശ്രീശാന്ത് ഏഴു വര്‍ഷമായി വെട്ടിക്കുറയ്ക്കുകയായിരുന്നു. ഇതോടെയാണ് വീണ്ടും ക്രിക്കറ്റ് കളിക്കാമെന്ന അദ്ദേഹത്തിന്റെ സ്വപ്‌നം പൂവണിഞ്ഞത്.

1

2007ലെ പ്രഥമ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു 37 കാരനായ പേസര്‍. അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ കളിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായി അടുത്തിടെ ശ്രീശാന്ത് വെളിപ്പെടുത്തിയിരുന്നു. തന്റെ വിലക്കിന്റെ കാലാവധി അവസാനിച്ചതില്‍ ഏറെ ആഹ്ലാദത്തിലാണ് താരം. പക്ഷെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ഉടനെയൊന്നും കളിക്കാന്‍ കഴിയില്ലെന്ന നിരാശയും അദ്ദേഹത്തിനുണ്ട്.

എനിക്കു സ്വാതന്ത്ര്യം ലഭിച്ചു, വീണ്ടും കളിക്കാന്‍ സ്വാതന്ത്ര്യം ലഭിച്ചിരിക്കുന്നു. വലിയ ആശ്വാസം തന്നെയാണിത്, വളരെ വലിയ ആശ്വാസം. ഈ നിമിഷം എന്നെ സംബന്ധിച്ച് എത്രത്തോളം മഹത്തായതാണെന്ന് മറ്റാര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ലെന്നും ശ്രീശാന്ത് പറയുന്നു.

നീണ്ട കാത്തിരിപ്പിനൊടുവില്‍ എനിക്കു വീണ്ടും കളിക്കാം. പക്ഷെ രാജ്യത്തു ഇപ്പോള്‍ കളിക്കാന്‍ സാധിക്കുന്ന ഒരു സ്ഥലം പോലുമില്ല. ഈയാഴ്ച കൊച്ചിയില്‍ ഒരു പ്രാദേശിക ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ഞാന്‍ ആലോചിച്ചിരുന്നു. ഇതില്‍ കളിച്ചു കൊണ്ട് മടങ്ങിവരാനായിരുന്നു ആഗ്രഹിച്ചത്. പക്ഷെ പിന്നീട് ഇതു വേണ്ടെന്നു വയ്ക്കുകയായിരുന്നു. ഇതു വലിയ റിസ്‌കാണെന്നു തിരിച്ചറിഞ്ഞതിനെ തുടര്‍ന്നായിരുന്നു. കാരണം കേരളത്തില്‍ കൊവിഡ് കേസുകള്‍ കൂടിക്കൊണ്ടിരിക്കുകയാണെന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.

വിലക്ക് ഇന്ന് അവസാനിക്കുമെന്ന് നേരത്തേ ഉറപ്പായതിനാല്‍ തന്നെ ശ്രീശാന്തിനെ കേരള ടീമിലുള്‍പ്പെടുത്താന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ തീരുമാനിച്ചിരുന്നു. രഞ്ജി ട്രോഫിയുടെ പുതിയ സീസണില്‍ താരം കളിക്കുമെന്നും കെസിഎ അറിയിച്ചിരുന്നു. ഇതിനു മുന്നോടിയായി കേരള ടീമിനൊപ്പം കൊച്ചിയില്‍ പരിശീലനം നടത്തി വരികയായിരുന്നു ശ്രീശാന്ത്. ഇതിനിടെയാണ് കൊവിഡ് മഹാമാരി എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചത്.

2

2013ലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുന്നതിനിടെയാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചു കൊണ്ട് ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് ശ്രീശാന്ത് അറസ്റ്റിലായത്. ഇതേ തുടര്‍ന്ന് ബിസിസിഐ അദ്ദേഹത്തെ ആജീവനാന്ത കാലത്തേക്കു വിലക്കുകയും ചെയ്തു. എന്നാല്‍ ഇതിനെതിരേ നിയമപോരാട്ടം നടത്താന്‍ തന്നെ ശ്രീ തീരുമാനിക്കുകയായിരുന്നു. 2015ല്‍ ഡല്‍ഹിയിലെ പ്രത്യേക കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിരുന്നു.

2018ല്‍ കേരള ഹൈക്കോടതി താരത്തിനു ബിസിസിഐ ചുമത്തിയ ആജീവനാന്ത വിലക്ക് നീക്കുകയും ചെയ്തിരുന്നു. 2019ല്‍ ഹൈക്കോടതി വിധി മരവിപ്പിച്ച സുപ്രീം കോടതി ശ്രീശാന്തിന്റെ വിലക്ക് വെട്ടിക്കുറയ്ക്കാന്‍ ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നു താരത്തിന്റെ വിലക്ക് ഏഴു വര്‍ഷമാക്കി ബിസിസിഐ ചുരുക്കുകയായിരുന്നു.

Story first published: Sunday, September 13, 2020, 14:53 [IST]
Other articles published on Sep 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+