Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: സച്ചിന്‍, ധോണി, കോലി ഇവരുടെ ഡ്രീം വിക്കറ്റ് നേടി, ഇനിയൊരാളുടെ കൂടി വേണമെന്ന് ഹര്‍ഷല്‍

ഐപിഎല്ലില്‍ തന്റെ സ്വപ്‌ന വിക്കറ്റുകളെല്ലാം നേടിയെങ്കിലും ഇനിയൊരാളുടേത് കൂടി നേടണമെന്ന് ആഗ്രഹിക്കുന്നതായി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പേസര്‍ ഹര്‍ഷല്‍ പട്ടേലിന്റെ വെളിപ്പെടുത്തല്‍. നിര്‍ത്തിവച്ച ഐപിഎല്ലിന്റെ 14ാം സീസണില്‍ ഗംഭീര പ്രകടനമായിരുന്നു ഹര്‍ഷലിന്റേത്. ടൂര്‍ണമെന്റില്‍ കൂടുതല്‍ വിക്കറ്റുകളുമായി പര്‍പ്പിള്‍ ക്യാപ്പിന്റെ അവകാശിയായിരുന്നു അദ്ദേഹം.

2020ലെ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമായിരുന്ന ഹര്‍ഷല്‍ ഈ സീസണിസാണ് ആര്‍സിബിക്കൊപ്പം ചേര്‍ന്നത്. തന്റെ പഴയ തട്ടകത്തിലേക്കുള്ള അദ്ദേഹത്തിന്റെ മടങ്ങിവരവ് കൂടിയായിരുന്നു ഇത്.

 എബിഡിയെ പുറത്താക്കണം

എബിഡിയെ പുറത്താക്കണം

ആര്‍സിബിയില്‍ ഇപ്പോള്‍ തന്റെ ടീമംഗമായ ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സിന്റെ വിക്കറ്റാണ് തന്റെ അടുത്ത സ്വപ്‌നമെന്നു ഹര്‍ഷല്‍ വെളിപ്പെടുത്തി.
ഇതിനകം ചില ഡ്രീം വിക്കറ്റുകള്‍ ഞാന്‍ നേടിക്കഴിഞ്ഞു. 202ല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ പുറത്താക്കിയ ഞാന്‍ എംഎസ് ധോണിയെ രണ്ടു തവണും വിരാട് കോലിയെ ഒരു തവണയും ഔട്ടാക്കി. ഇവയെല്ലാം ഞാന്‍ നേടണമെന്ന് ആഗ്രഹിച്ച വിക്കറ്റുകളായിരുന്നു. ആര്‍സിബിക്കെതിരേ ഭാവിയില്‍ ഒരിക്കലും കളിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇനി അങ്ങനെ സംഭവിച്ചാല്‍ എബിഡിയുടെ വിക്കറ്റാണ് ലക്ഷ്യമെന്നു ഹര്‍ഷല്‍ പറഞ്ഞു.

 കോലിയുടെ ഉപദേശം

കോലിയുടെ ഉപദേശം

വിക്കറ്റെടുക്കുമ്പോള്‍ ഞാന്‍ ഒരുപാട് ആഹ്ലാദപ്രകടനം നടത്താറില്ല. ഈ കുറവ്് ക്യാപ്റ്റന്‍ കോലി നികത്താറുണ്ട്. അത് അദ്ദേഹത്തിന്റെ പാഷനാണ്. കളിക്കളത്തില്‍ കോലിയുടെ ഇടപെടലും ഊര്‍ജവനുമെല്ലാം അവിസ്മരണീയമാണ്.
നിങ്ങള്‍ നിങ്ങളുടെ ടീമംഗങ്ങളുടെ നേട്ടം ആഘോഷിക്കുമ്പോള്‍ ടീം ഒറ്റക്കെട്ടായി മാറുകയാണ്.
മുംബൈ ഇന്ത്യന്‍സിനെതിരേയുള്ള ഉദ്ഘാടന മല്‍സരത്തില്‍ എന്റെ ആദ്യ ബോള്‍ നോ ബോളായപ്പോള്‍ ലെങ്ത്തില്‍ ശ്രദ്ധിക്കാനായിരുന്നു കോലിയുടെ ഉപദേശം. മറ്റൊന്നും അദ്ദേഹം പറഞ്ഞില്ല. ഒരുപാട് ബഹളമുണ്ടാവുമ്പോള്‍ വളരെ സിംപിളായ ഒരു പ്രതികണം മാത്രമേ ആവശ്യമുള്ളൂ, മറ്റു കാര്യങ്ങളെല്ലാം ഇതോടെ മങ്ങിപ്പോവുമെന്നും ഹര്‍ഷല്‍ ചൂണ്ടിക്കാട്ടി.

 അരങ്ങേറ്റം 2012ല്‍

അരങ്ങേറ്റം 2012ല്‍

2021ലായിരുന്നു ഹര്‍ഷലിന്റെ ഐപിഎല്‍ അരങ്ങേറ്റം. ആര്‍സിബിക്കൊപ്പമായിരുന്നു ഇത്. തുടര്‍ന്നു അഞ്ചു വര്‍ഷങ്ങള്‍ താരം ആര്‍സിബിക്കു വേണ്ടി കളിച്ചു. 2018ലെ മെഗാ താര ലേലത്തിനു മുമ്പ് ഹര്‍ഷലിനെ ആര്‍സിബി ഒഴിവാക്കുകയായിരുന്നു. ഇതോടെ പേസര്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിലെത്തി.
രണ്ടു വര്‍ഷം ഡിസി ടീമിനൊപ്പമുണ്ടായെങ്കിലും കാര്യമായ അവസരങ്ങള്‍ ലഭിച്ചില്ല. ഈ സീസണില്‍ ഹര്‍ഷലിനെ ആര്‍സിബി വീണ്ടും ടീമിലേക്കു തിരികെ കൊണ്ടുവരികയായിരുന്നു. ഏഴു മല്‍സരങ്ങളില്‍ നിന്നും 17 വിക്കറ്റുകളുമായി പേസര്‍ ആര്‍സിബി പേസ് ബൗളിങിന്റെ കുന്തമുനയായി മാറുകയും ചെയ്തു. ഇതോടെ ഇന്ത്യക്കു വേണ്ടി അരങ്ങേറാനും ഹര്‍ഷലിന് വഴിയൊരുങ്ങിയിരിക്കുകയായണ്.

Story first published: Friday, May 21, 2021, 11:26 [IST]
Other articles published on May 21, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+