Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓപ്പണറായതെങ്ങനെ? സച്ചിന്‍ ആ രഹസ്യം വെളിപ്പെടുത്തി, സ്ഥാനത്തിന് അവരോട് യാചിച്ചു!!

ദില്ലി: ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓപ്പണര്‍മാരില്‍ ഒരാളായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഓപ്പണറുടെ റോളില്‍ സമാനതകളില്ലാത്ത പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്. ബാറ്റിങില്‍ സകല റെക്കോര്‍ഡുകളും സച്ചിന്‍ തന്റെ പേരിലാക്കിയത് ഈ പൊസിഷനില്‍ കളിച്ചു കൊണ്ടാണ്.

എന്നാല്‍ അദ്ദേഹം കരിയര്‍ ആരംഭിച്ചത് ഓപ്പണറായി കളിച്ചുകൊണ്ടായിരുന്നില്ല. മധ്യനിരയിലായിരുന്നു താരത്തിന്റെ തുടക്കം. പിന്നീട് ഓപ്പണിങിലേക്കു പ്രൊമോഷന്‍ ലഭിക്കുകയായിരുന്നു. ഓപ്പണറായി താന്‍ ആദ്യമായി കളിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സച്ചിന്‍.

ഓപ്പണറാക്കാന്‍ അവരോട് അപേക്ഷിച്ചു

ഓപ്പണറാക്കാന്‍ അവരോട് അപേക്ഷിച്ചു

ഓപ്പണറായി തന്നെ കളിപ്പിക്കാന്‍ അന്നു തനിക്കു അപേക്ഷിക്കേണ്ടി വന്നതായി സച്ചിന്‍ വെളിപ്പെടുത്തി. 1994ല്‍ ന്യൂസിലാന്‍ഡിനെതിരേ നടന്ന ഏകദിനത്തിലാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ആദ്യമായി ഓപ്പണിങില്‍ ഇറങ്ങുന്നത്. ഇതു തന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറുകയും ചെയ്തു. ഓപ്പണറായി ഇറങ്ങിയ ശേഷം ഏകദിനത്തില്‍ മാത്രം 49 സെഞ്ച്വറികളാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ അടിച്ചെടുത്തത്.
1994ല്‍ ആദ്യമായി ഓപ്പണിങില്‍ ഇറങ്ങിയപ്പോള്‍ വിക്കറ്റ് കാത്ത് സൂക്ഷിച്ച് കളിക്കുകയെന്നതായിരുന്നു എല്ലാ ടീമുകളുടെയും രീതി. അന്ന് ക്രീസിനു അല്‍പ്പം പുറത്തേക്ക് ഇറങ്ങിയാണ് താന്‍ ബാറ്റ് ചെയ്തിരുന്നതെന്നും സച്ചിന്‍ പറയുന്നു.

പരാജയപ്പെട്ടാല്‍ ഇനി ആവശ്യപ്പെടില്ല

പരാജയപ്പെട്ടാല്‍ ഇനി ആവശ്യപ്പെടില്ല

അന്ന് ഓപ്പണറായി ഇറങ്ങി മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്ന ഉറച്ച വിശ്വാസം തനിക്കുണ്ടായിരുന്നതായി സച്ചിന്‍ വ്യക്തമാക്കി. എന്നാല്‍ ടീം മാനേജ്‌മെന്റിന് തന്നില്‍ അത്ര പ്രതീക്ഷ ഇല്ലായിരുന്നു. ഓപ്പണറായി ഇറങ്ങാന്‍ അനുവദിക്കണമന്നാവശ്യപ്പെട്ട് അന്നു ടീം മാനേജ്‌മെന്റിനോട് താന്‍ യാജിക്കുകയായിരുന്നു. മികച്ച പ്രകടനം നടത്താനായില്ലെങ്കില്‍ നിങ്ങളുടെ മുന്നില്‍ ഈയൊരു അഭ്യര്‍ഥനയുമായി താന്‍ വരില്ലെന്നും അവരോട് പറഞ്ഞതായി സച്ചിന്‍ വിശദമാക്കി.

റിസ്‌കെടുക്കാന്‍ ഭയപ്പെടരുത്

റിസ്‌കെടുക്കാന്‍ ഭയപ്പെടരുത്

അന്നു അത്തരത്തിലൊരു റിസ്‌കെടുക്കാന്‍ താന്‍ തയ്യാറായതാണ് കരിയര്‍ തന്നെ മാറ്റി മറിച്ചതെന്നു സച്ചിന്‍ പറയുന്നു. അതുകൊണ്ടു തന്നെ പരാജയഭീതി കൊണ്ട് റിസ്‌കെടുക്കാന്‍ ഭയപ്പെടരുതെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
ന്യൂസിലാന്‍ഡിനെിരേ ഓപ്പണറായി കളിച്ച ആദ്യ മല്‍സരത്തില്‍ താന്‍ 49 പന്തില്‍ 82 റണ്‍സെടുത്തിരുന്നു. അതുകൊണ്ടു തന്നെ പിന്നീട് ഓപ്പണറായി ഇറങ്ങാന്‍ തനിക്ക് അവസരം നല്‍കണെന്നു അവരോടു അഭ്യര്‍ഥിക്കേണ്ടി വന്നിട്ടില്ലെന്നും 46 കാരനായ സച്ചിന്‍ പറയുന്നു.

അഞ്ചു വര്‍ഷത്തിനു ശേഷം

അഞ്ചു വര്‍ഷത്തിനു ശേഷം

ഏകദിനത്തില്‍ 49 സെഞ്ച്വറികളുമായി ഇപ്പോള്‍ ലോക റെക്കോര്‍ഡിന് അവകാശിയാണെങ്കിലും കളി തുടങ്ങി അഞ്ചു വര്‍ഷത്തിനു ശേഷമാണ് സച്ചിന് ആദ്യ സെഞ്ച്വറി നേടാനായാത്. 1994 സപ്തംബറില്‍ കൊളംബോയില്‍ ഓസ്‌ട്രേലിയക്കെതിരേയായിരുന്നു മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ആദ്യ സെഞ്ച്വറി

Story first published: Thursday, September 26, 2019, 12:35 [IST]
Other articles published on Sep 26, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+