പോണ്ടിങിനെ ഒഴിവാക്കരുത്, ഓസീസിനു വേണം, ഞാന്‍ 'വാശിപിടിച്ചു'- വെളിപ്പെടുത്തലുമായി ക്ലാര്‍ക്ക്
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഇതിഹാസ ക്യാപ്റ്റന്‍മാരുടെ നിരയിലാണ് മുന്‍ നായകനും ബാറ്റിങ് വിസ്മയലുമായ റിക്കി പോണ്ടിങിന്റെ സ്ഥാനം. ഓസീസ് ക്രിക്കറ്റിന്റെ സുവര്‍ണ കാലഘട്ടമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നത് പോണ്ടിങിന്റെ കീഴിലെ 2004 മുതല്‍ 2011 വരെയുള്ള വര്‍ഷങ്ങളായിരുന്നു. പോണ്ടിങിനു ശേഷം നായകസ്ഥാനത്തേക്കു വന്നത് മൈക്കല്‍ ക്ലാര്‍ക്കായിരുന്നു.
പോണ്ടിങ് കോച്ചായിരിക്കെ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായിരുന്നു അദ്ദേഹം. ഈ സമയത്ത് ഇരുവരും തമ്മില്‍ ചില അഭിപ്രായഭിന്നതകളും തര്‍ക്കങ്ങളുമെല്ലാം ഉണ്ടാവുകയും ചെയ്തിരുന്നു. എന്നാല്‍ താന്‍ നായകനായ ശേഷം പോണ്ടിങിനെ ടീമില്‍ നിലനിര്‍ത്താന്‍ ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് ക്ലാര്‍ക്ക്.

പോണ്ടിങിനു വേണ്ടി വാദിച്ചു
ഓസീസ് ടീമിന്റെ ക്യാപ്റ്റന്‍സിയേറ്റെടുത്ത ശേഷം പോണ്ടിങിനു വേണ്ടി ഞാന്‍ ഒരുപാട് വാദിച്ചിട്ടുണ്ട്. ഇതു കാരണമാണ് അദ്ദേഹം തുടര്‍ന്നും ഓസ്‌ട്രേലിയക്കു വേണ്ടി കളിച്ചതെന്നു ക്ലാര്‍ക്ക് പറയുന്നു.
ഒരു താരം ക്യാപ്റ്റന്‍സിയൊഴിഞ്ഞ ശേഷം പിന്നീട് ടീമില്‍ തുടരുന്നത് വളരെ അപൂര്‍വ്വമാണ്. നിങ്ങള്‍ക്കു പോണ്ടിങ് ടീമിലുള്ളത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെങ്കില്‍ പോണ്ടിങ് ടീമിന് പുറത്തുപോവുന്നതാണ് ഉചിതമെന്നായിരുന്നു സെലക്ടര്‍മാര്‍ പറഞ്ഞത്. പക്ഷെ പോണ്ടിങിനെ ഞങ്ങള്‍ക്കു ടീമില്‍ വേണമെന്ന് താന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് ക്ലാര്‍ക്ക് വെളിപ്പെടുത്തി.

മറ്റൊരു കോച്ചാവും
പോണ്ടിങിന്റെ ബാറ്റിങ് ടീമിനു ആവശ്യമുണ്ട്, ഞങ്ങളുടെ മറ്റൊരു കോച്ചായി മാറാന്‍ അദ്ദേഹത്തിനു സാധിക്കും. എന്നിങ്ങനെയെല്ലാം പോണ്ടിങിനു വേണ്ടി ഞാന്‍ ശക്തമായി തന്നെ അന്നു വാദിച്ചു. ടീമില്‍ അദ്ദേഹത്തെ എനിക്കു ആവശ്യമായിരുന്നു. യുവ തലമുറയെ പുതിയ ലെവലിലേക്കുയര്‍ത്തുന്നതിലും വഴികാണിക്കുന്നതിലും പോണ്ടിങ് വലിയൊരു റോള്‍ തന്നെ പിന്നീട് വഹിച്ചതായി ഞാന്‍ കരുതുന്നു. അദ്ദേഹം 80 ശതമാനം ബാറ്റ് ചെയ്താല്‍പ്പോലും മൂന്ന്, അല്ലെങ്കില്‍ നാല് നമ്പറുകളില്‍ അതിനേക്കാള്‍ മികച്ചൊരു താരമില്ലെന്നും ക്ലാര്‍ക്ക് കൂട്ടിച്ചേര്‍ത്തു.

16 ടെസ്റ്റുകളില്‍ കളിച്ചു
2011 മുതല്‍ 12 വരെ ക്ലാര്‍ക്കിനു കീഴില്‍ 16 ടെസ്റ്റുകളിലാണ് പോണ്ടിങ് കളിച്ചിട്ടുള്ളത്. 37.59 ശരാശരിയില്‍ 1015 റണ്‍സും അദ്ദേഹം നേടി. അതേസമയം, ബാറ്റ്‌സ്മാനെന്ന നിലയില്‍ പോണ്ടിങിന്റെ ഓവറോള്‍ കരിയര്‍ നോക്കിയാല്‍ 168 ടെസ്റ്റുകളില്‍ നിന്നും 51.85 ശരാശരിയില്‍ 13,378 റണ്‍സെടുത്തിട്ടുണ്ട്. 41 സെഞ്ച്വറികളും 62 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. ഏകദിനത്തില്‍ 375 മല്‍സരങ്ങളില്‍ നിന്നും 42.03 ശരാശരിയില്‍ 13,074 റണ്‍സാണ് പോണ്ടിങിന്റെ സമ്പാദ്യം. 30 സെഞ്ച്വറികളും 82 ഫിഫ്റ്റികളും ഉള്‍പ്പെടെയാണിത്.
ബാറ്റിങില്‍ മാത്രമല്ല ക്യാപ്റ്റന്‍സിയിലും ഉജ്ജ്വല റെക്കോര്‍ഡായിരുന്നു പോണ്ടിങിന്റേത്. 324 മല്‍സരങ്ങളില്‍ 220ലും ടീമിനു വിജയം നേടിക്കൊടുത്ത അദ്ദേഹത്തിന്റെ ശരാശരി 67.91 ആയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications