ഇന്ത്യന്‍ ബൗളിംഗ് മാത്രമല്ല, ബാറ്റിംഗും 'കണക്കായി'
ബ്രിസ്‌ബേന്‍: ബൗളര്‍മാര്‍ കളി തോല്‍പിച്ചു എന്ന് കുറ്റം പറഞ്ഞ് മടുത്തവര്‍ക്ക് ഇനി ചെറുതായൊന്ന് മാറ്റിപ്പറയാം. ഇത്തവണ ഇന്ത്യയെ തോല്‍പിച്ചത് ബാറ്റിംഗ് നിരയാണ്. 31 പന്തില്‍ സെഞ്ചുറി പറത്തി ടീമിന് 439 റണ്‍സൊക്കെ പുല്ലുപോലെ സമ്മാനിക്കുന്ന കളിക്കാരുടെ കാലത്ത് ഇന്ത്യയുടെ 11 പേര്‍ ചേര്‍ന്ന് അടിച്ചെടുത്തത് 153 റണ്‍സ്. ഞങ്ങള്‍ നന്നായി ബാറ്റ് ചെയ്തില്ല എന്ന് ധോണി പോലും പറഞ്ഞുപോയി.
ഇന്ത്യ ഉയര്‍ത്തിയ വിജയലക്ഷ്യം വെറും 27 ഓവറിലാണ് ഇംഗ്ലണ്ട് അടിച്ചെടുത്തത്. വിക്കറ്റ് ബാറ്റിംഗിന് അനുകൂലമായിരുന്നില്ല, തുടക്കത്തിലേ മുട്ടിക്കളിച്ച് ബാറ്റിംഗ് സ്ലോ ആക്കിയത് ഇന്ത്യയ്ക്ക് പണിയായി. ചിലപ്പോള്‍ പ്രതിരോധിച്ച് കളിക്കേണ്ടി വരും. അത് ശരിയാണ്. എന്നാല്‍ അടിച്ചുകളിക്കേണ്ട ഘട്ടം വന്നപ്പോള്‍ ഇന്ത്യയുടെ പക്കല്‍ വിക്കറ്റൊന്നും ബാക്കിയുണ്ടായിരുന്നില്ല.
ഇന്ത്യ തോറ്റമ്പിയ മത്സരത്തിലെ ചിത്രങ്ങള്‍ കാണൂ

ദേ വീണ്ടും പൊങ്ങി
തലയ്ക്ക് മുകളില്‍ പന്തടിച്ചു കൊടുത്തശേഷം അത് നോക്കി നില്‍ക്കുന്ന അജിന്‍ക്യ രഹാനെ

ബെല്ലടിച്ചു, ഇന്ത്യ വീണു
അര്‍ധസെഞ്ചുറിയോടെ ഇന്ത്യയെ തോല്‍പിച്ച ഇയാന്‍ ബെല്‍

ഇത്രേയുള്ളൂ
രഹാനെയുംടെ വിക്കറ്റ് വീഴ്ത്തിയ ശേഷം ഫിന്‍ ടെയ്‌ലറുമായി ആഹ്ലാദം പങ്കിടുന്നു

ഓള്‍റൗണ്ടര്‍ ഔട്ട്
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ബാറ്റിംഗില്‍ പരാജയപ്പെട്ട ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍

വിലപ്പെട്ട വിക്കറ്റ്
ഇന്ത്യയുടെ സൂപ്പര്‍ താരം വിരാട് കോലിയുടെ വിക്കറ്റ് വീഴ്ത്തിയ ശേഷം ഫിന്‍

ക്യാപ്റ്റനും നിസഹായന്‍
രണ്ട് കളിയിലും തോറ്റതോടെ പരമ്പരയില്‍ ഇന്ത്യയുടെ സ്ഥിതി പരുങ്ങലിലായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications