Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാറ്റിങിനിടെ ഞാന്‍ അതു മാത്രം നോക്കാറില്ല!- അന്ധവിശ്വാസത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഇഷാന്‍ കിഷന്‍

തന്റെ ഏറ്റവും വലിയ അന്ധവിശ്വാസത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സിന്റെ മിന്നും താരങ്ങളിലൊരാളായ ഇഷാന്‍ കിഷന്‍. ഈ വര്‍ഷം ഇന്ത്യക്കു വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറാന്‍ കിഷനു കഴിഞ്ഞിരുന്നു. ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന കഴിഞ്ഞ ടി20 പരമ്പരയിലായിരുന്നു ഇത്. കന്നി മല്‍സരത്തില്‍ തന്നെ ഫിഫ്റ്റിയുമായി താരം വരവറിയിക്കുകയും ചെയ്തു.

ഐപിഎല്ലിന്റെ 14ാം സീസണില്‍ മുംബൈയ്‌ക്കൊപ്പമായിരുന്നു ഇഷാനെ അവസാനമായി കളിക്കളത്തില്‍ കണ്ടത്. ബാറ്റിങില്‍ പക്ഷെ ഫോമിലെത്താന്‍ സാധിക്കാതിരുന്നതോടെ താരത്തിനു പ്ലെയിങ് ഇലവനില്‍ സ്ഥാനം നഷ്ടമാവുകയും ചെയ്തിരുന്നു. ഇനി യുഎഇയില്‍ നടക്കാനിരിക്കുന്ന രണ്ടാംപാദ മല്‍സരങ്ങളില്‍ ഇതിനു പ്രായശ്ചിത്തം ചെയ്യാനൊരുങ്ങുകയാണ് കിഷന്‍.

 സ്വന്തം സ്‌കോര്‍ ശ്രദ്ധിക്കാറില്ല

സ്വന്തം സ്‌കോര്‍ ശ്രദ്ധിക്കാറില്ല

ബാറ്റിങിനിടെ സ്വന്തം സ്‌കോര്‍ ഒരിക്കലും ശ്രദ്ധിക്കാറില്ലെന്നതാണ് തന്റെ അന്ധവിശ്വാസമെന്നു ഇന്‍സ്റ്റഗ്രാം ലൈവില്‍ കിഷന്‍ വെളിപ്പെടുത്തി. എല്ലാവരും കരുതുന്നത് മല്‍സരത്തിനിടെ ഞാന്‍ സ്‌കോര്‍ ബോര്‍ഡിലേക്കു നോക്കാറില്ലെന്നാണ്. എന്നാല്‍ അതല്ല സത്യം. ബാറ്റിങിനിടെ സ്വന്തം സ്‌കോര്‍ എത്രയെന്നു നോക്കുന്നത് എനിക്ക് ഇഷ്ടമല്ല.
ഒരു മല്‍സരം ചേസ് ചെയ്യുകയാണെങ്കില്‍ എത്ര ബോളില്‍ എത്ര റണ്‍സാണ് ടീമിനു വേണ്ടതെന്നു എനിക്ക് കൃത്യമായി ധാരണയുണ്ടാവും. പക്ഷെ ഡ്രസിങ് റൂമിലെ പലരുടെയും വിചാരം ഞാന്‍ സ്‌കോര്‍ ബോര്‍ഡിലേക്കു നോക്കാറില്ലെന്നും എന്നിട്ടും എങ്ങനെ റണ്‍ചേസ് നടത്താന്‍ സാധിക്കുന്നുവെന്നുമാണെന്നും ഇഷാന്‍ വ്യക്തമാക്കി.

 അരങ്ങേറ്റത്തിലെ ഫിഫ്റ്റി

അരങ്ങേറ്റത്തിലെ ഫിഫ്റ്റി

ഇംഗ്ലണ്ടിനെതിരായ അരങ്ങേറ്റ ടി20 മല്‍സരത്തിലും സ്‌കോര്‍,ബോര്‍ഡില്‍ സ്വന്തം സ്‌കോര്‍ ശ്രദ്ധിക്കാതെയായിരുന്നു കിഷന്‍ ബബാറ്റ് ചെയ്തത്. അതുകൊണ്ടു തന്നെ ഫിഫ്റ്റി പൂര്‍ത്തിയാക്കിയതു പോലും താന്‍ അറിഞ്ഞില്ലെന്നും ബാറ്റിങ് പങ്കാളിയും ക്യാപ്റ്റനുമായി വിരാട് കോലിയായിരുന്നു ഇക്കാര്യം തന്നെ അറിയിച്ചതെന്നും കിഷന്‍ നേരത്തേ പറഞ്ഞിരുന്നു.

 ഇനി ആവര്‍ത്തിക്കില്ല

ഇനി ആവര്‍ത്തിക്കില്ല

ഐപിഎല്ലിന്റെ രണ്ടാം ഘട്ട മല്‍സരങ്ങളില്‍ ഈ അന്ധവിശ്വാസം താന്‍ ആവര്‍ത്തിക്കില്ലെന്നു കിഷന്‍ വ്യക്തമാക്കി. അതെ, എനിക്കു അന്ധവിശ്വാസങ്ങളുണ്ട്. എന്നാല്‍ ഇനി യുഎഇയില്‍ നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ രണ്ടാപാദ മനല്‍സരങ്ങളില്‍ അന്ധവിശ്വാസപരമായ എല്ലാ കാര്യങ്ങളും ചെയ്യില്ലെന്നു ഞാന്‍ ഉറപ്പാക്കും. കാരണം അതു എന്റെ മനസ്സിനൊപ്പം കളിക്കുകയാണ്. അതുകൊണ്ടു തന്നെ അന്ധവിശ്വാസങ്ങളും മറ്റും താന്‍ അവസാനിപ്പിക്കുമെന്നും കിഷന്‍ കൂട്ടിച്ചേര്‍ത്തു.
സപ്തംബര്‍- ഒക്ടോബര്‍ മാസങ്ങളിലായിരിക്കും ഐപിഎല്ലിന്റെ രണ്ടാംഘട്ട മല്‍സരങ്ങള്‍ നടക്കുന്നത്. 2020ലെ ഐപിഎല്ലില്‍ മുംബൈയുടെ ടോപ്‌സ്‌കോററായിരുന്നു കിഷന്‍. ടീമിനെ ചാംപ്യന്‍മാരാക്കുന്നതില്‍ താരം നിര്‍ണായക പങ്കായിരുന്നു വഹിച്ചത്. പക്ഷെ ഈ സീസണില്‍ കിഷന്‍ ബാറ്റിങില്‍ ഫ്‌ളോപ്പായിരിക്കുകയാണ്. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 82.95 സ്‌ട്രൈക്ക് റേറ്റില്‍ വെറും 73 റണ്‍സ് മാത്രമേ കിഷനു നേടാനായിരുന്നുള്ളൂ.

Story first published: Wednesday, June 2, 2021, 13:22 [IST]
Other articles published on Jun 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+