For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ലക്ഷ്യം ജയം തന്നെ, നാലാം ടെസ്റ്റിലെ പിച്ച് എങ്ങനെ? വിശദീകരിച്ച് രഹാനെ

വ്യാഴാഴ്ച മുതലാണ് നാലാം ടെസ്റ്റ് ആരംഭിക്കുന്നത്

അഹമ്മദാബാദ്: ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ വ്യാഴാഴ്ച ആരംഭിക്കാനിരിക്കുന്ന നാലാം ടെസ്റ്റും സ്പിന്‍ ബൗളിങിനെ തുണയ്ക്കുന്നതാണെന്ന് വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ. ഇതേ വേദിയില്‍ തന്നെയായിരുന്നു കഴിഞ്ഞ പിങ്ക് ബോള്‍ ടെസ്റ്റും നടന്നത്. ഇതാവട്ടെ വെറും രണ്ടു ദിവസം കൊണ്ട് അവസാനിച്ചിരുന്നു. പത്തു വിക്കറ്റിന്റെ ഏകപക്ഷീയമായ വിജയമായിരുന്നു ഇന്ത്യ നേടിയത്. 30 വിക്കറ്റുകള്‍ രണ്ടു ദിവസം കൊണ്ടു കടപുഴകിയ പിച്ചില്‍ 28ഉും സ്പിന്നര്‍മാര്‍ക്കായിരുന്നു. മല്‍സരശേഷം പിച്ചിനെക്കുറിച്ച് വലിയ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. പിച്ച് മോശമാണെന്ന് ആരോപിച്ചവരില്‍ കൂടുതല്‍ പേരും ഇംഗ്ലണ്ടിന്റെ മുന്‍ താരങ്ങളായിരുന്നു.

1

ചെന്നൈയിലെ രണ്ടാം ടെസ്റ്റിലും ഇതേ ഗ്രൗണ്ടില്‍ നടന്ന മൂന്നാം ടെസ്റ്റിലും കണ്ടതിന് സമാനമായ പിച്ച് തന്നെയാണ് നാലാം ടെസ്റ്റിലേതുമെന്ന് രഹാനെ വിര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ രണ്ടു ടെസ്റ്റുകളില്‍ കണ്ടതിന് സമാനമായ വിക്കറ്റാണ് ഇവിടുത്തേത്. പിങ്ക് ബോളായിരുന്നു കഴിഞ്ഞ ടെസ്റ്റിലെ പ്രധാന വ്യത്യാസം. അതു റെഡ് ബോളിനേക്കാള്‍ വേഗത്തിലായിരുന്നു ബാറ്റിലേക്കു വന്നത്. അതിന് അനുസരിച്ചുള്ള ക്രമീകരണമായിരുന്നു ബാറ്റിങില്‍ ഞങ്ങള്‍ക്കു ചചെയ്യേണ്ടി വന്നതെന്നും രഹാനെ വിശദമാക്കി.

പിച്ച് കണ്ടപ്പോള്‍ കഴിഞ്ഞ മല്‍സരങ്ങളിലേതു പോലെ തന്നെയാണ് തോന്നിയത്. എന്നാല്‍ അത് എങ്ങനെ പെരുമാറുമെന്ന് കൃത്യമായി പറയാന്‍ കഴിയില്ല. അതിനു വേണ്ടി കാത്തിരിക്കേണ്ടി വരും. ഞങ്ങള്‍ ഇംഗ്ലണ്ടിനെ ബഹുമാനിക്കുന്നു. വളരെ മികച്ച, സന്തുലിതമായ ടീമാണ് അവരുടേത്. കഴിഞ്ഞ രണ്ടു ടെസ്റ്റുകളില്‍ ഞങ്ങള്‍ക്കു വളരെ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞു. ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടും നന്നായി കളിച്ചു. അവരെ ഞങ്ങള്‍ വില കുറച്ചു കാണുന്നില്ല. നടക്കാനിരിക്കുന്നത് മറ്റൊരു ടെസ്റ്റ് മല്‍സരമാണ്. ഞങ്ങള്‍ കഴിവിന്റെ പരമാവധി നല്‍കണമെന്നാഗ്രഹിക്കുന്നു. ഇംഗ്ലണ്ടും മികച്ച പ്രകടനം നടത്തി മല്‍സരം വിജയിക്കാന്‍ ശ്രമിക്കും. ഒറ്റക്കെട്ടായി തങ്ങളുടെ കഴിവിന് അനുസരിച്ച് കളിക്കുകയെന്നതാണ് ഇന്ത്യയെ സംബന്ധിച്ച് പ്രധാനമെന്നും രഹാനെ വിശദമാക്കി.

2

ഡിഎര്‍എസ് വന്നതുകൊണ്ടു ഒരു ബാറ്റ്‌സ്മാന്‍ തന്റെ സമീപനത്തില്‍ മാറ്റം വരുത്തിയതായി തനിക്കു തോന്നുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഡിആര്‍എസ് സഹായം ലഭിക്കുമെന്നത് മനസ്സിലുണ്ടാവുമെന്നു മാത്രമേയുള്ളൂ. ഡിആര്‍എസ് എല്ലാ ടീമുകളെയും സഹായിക്കുന്നുണ്ട്. കാരണം തീരുമാനങ്ങളെ നിങ്ങള്‍ക്കു ചോദ്യം ചെയ്യാനുള്ള അവസരം ലഭിക്കുകയാണ്. പക്ഷെ ഒരു ബാറ്റ്‌സ്മാനെ സംബന്ധിച്ച് മാനസികമായി ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നു താന്‍ കരുതുന്നില്ലെന്നും രഹാനെ കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, March 2, 2021, 18:44 [IST]
Other articles published on Mar 2, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+