Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി മദ്യപിക്കാറില്ല, അതുകൊണ്ട് കിക്കുമില്ല

ലണ്ടന്‍: താന്‍ മദ്യപിക്കാറില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണി. മദ്യപിക്കാത്തത് കൊണ്ട് തനിക്ക് ഹാങ് ഓവറും ഉണ്ടാകാറില്ല - ജയിംസ് ആന്‍ഡേഴ്‌സന്‍ വിവാദത്തില്‍ ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകരോടാണ് എം എസ് ധോണി ഈ തമാശ പൊട്ടിച്ചത്. ജയിംസ് ആന്‍ഡേഴ്‌സനുമായി രവീന്ദ്ര ജഡേജയും ധോണിയും ഉണ്ടാക്കിയ വിവാദങ്ങളുടെ ഹാങ് ഓവര്‍ പരമ്പരയിലെ ബാക്കി കളികളെയും ബാധിക്കുമോ എന്നായിരുന്നു ധോണിയോടുള്ള ചോദ്യം.

എന്നാല്‍ വിവാദത്തില്‍ തങ്ങളുടെ പക്ഷം ന്യായമാണ് എന്ന് ധോണി പറഞ്ഞു. ഞാന്‍ ചെയ്തത് ശരിയാണ്. ശരി എന്ന് തോന്നിയതിന് വേണ്ടിയാണ് ഞാന്‍ നിലകൊണ്ടത്. എന്തെങ്കിലും തെറ്റായി സംഭവിച്ചാല്‍ ഞാന്‍ അതില്‍ ഇടപെടും. ആരാണ് ചെയ്തത് എന്ന് നോക്കിയല്ല അത്. എന്റെ സഹകളിക്കാരന്‍ തെറ്റ് ചെയ്യാതെ ശിക്ഷിക്കപ്പെട്ടാല്‍ അതിനെ ചോദ്യം ചെയ്യും. ജഡേജയെ പേരെടുത്ത് പറയാതെ ധോണി പറഞ്ഞു.

dhoni

എന്നാല്‍ ജഡേജ തെറ്റ് ചെയ്തിരുന്നെങ്കില്‍ താന്‍ ജഡേജയുടെ കൂടെ നില്‍ക്കുമായിരുന്നില്ല എന്നും ധോണി കൂട്ടിച്ചേര്‍ത്തു. വിവാദത്തിന്റെ തുടക്കം മുതല്‍ ധോണി ജഡേജയെ ന്യായീകരിച്ചിരുന്നു. ആന്‍ഡേഴ്‌സന്‍ അതിര് വിട്ടു പെരുമാറി എന്നാണ് ധോണി ഇതേക്കറിച്ച് ആദ്യമേ പറഞ്ഞത്. നോട്ടിംഗ്ഹാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിവസം ബാറ്റിംഗ് കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു ജഡേജയെയും ധോണിയെയും ആന്‍ഡേഴ്‌സണ്‍ അധിക്ഷേപിച്ചത്.

ജഡേജയ്ക്ക് വേണ്ടി ഇന്ത്യന്‍ ടീം മാനേജര്‍ ആന്‍ഡേഴ്‌സണെതിരെ പരാതി നല്‍കിയിരുന്നു. എന്നാല്‍ ജഡേജയ്‌ക്കെതിരെ പരാതി നല്‍കിക്കൊണ്ടാണ് ഇംഗ്ലണ്ട് ഇതിനോട് പ്രതികരിച്ചത്. ഇതോടെ സംഭവം കൈവിട്ടമട്ടായി. ഒടുവില്‍ ജഡേജയെയും ആന്‍ഡേഴ്‌സണെയും കുറ്റവിമുക്തരാക്കി ഐ സി സി തടിതപ്പുകയായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി ഈ വിധിയില്‍ തൃപ്തനല്ല.

Story first published: Thursday, August 7, 2014, 15:28 [IST]
Other articles published on Aug 7, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+