Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആ കസേര ഇപ്പോഴും ഒഴിഞ്ഞു കിടക്കുന്നു... തിരിച്ചുപിടിക്കും, മടങ്ങിവരവിന് റെയ്‌ന

raina

ചെന്നൈ: നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ നേരത്തേ ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്ന സൂപ്പര്‍ താരം സുരേഷ് റെയ്‌ന. ഏറെ പ്രധാനപ്പെട്ട നാലാം നമ്പര്‍ പൊസിഷനില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയിട്ടുള്ള അദ്ദേഹം യുവരാജ് സിങിനു ശേഷം രാജ്യം കണ്ട ഏറ്റവും മികച്ച ഓള്‍റൗണ്ടറെന്നും വിശേഷിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ പരിക്കും അതിനുശേഷമുള്ള തിരിച്ചുവരവില്‍ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ കഴിയാതിരുന്നതും റെയ്‌നയ്ക്കു ടീമിലെ സ്ഥാനം നഷ്ടപ്പെടുത്തുകയായിരുന്നു.

തന്റെ സ്ഥിരം പൊസിഷനായ നാലാം നമ്പറില്‍ ആര്‍ക്കും ഉറച്ചുനില്‍ക്കാന്‍ കഴിയുന്നില്ലെന്ന് ബോധ്യമായ റെയ്‌ന ശക്തമായ തിരിച്ചുവരവിന് കോപ്പ് കൂട്ടുകയാണ്. ഈ സ്ഥാനം തിരിച്ചുപിടിക്കാന്‍ തനിക്കാവുമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിക്കുന്നു.

നാലാം നമ്പറില്‍ കളിക്കാനാവും

നാലാം നമ്പറില്‍ കളിക്കാനാവും

ഇന്ത്യക്കു വേണ്ടി ഇനിയും നാലാം നമ്പറില്‍ കളിക്കാന്‍ തനിക്കാവുമെന്ന് റെയ്‌ന ഉറപ്പിച്ചു പറയുന്നു. നേരത്തേ ഈ സ്ഥാനത്തു കളിക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്തിട്ടുണ്ട്. രണ്ടു ലോകകപ്പുകള്‍ വരാനിരിക്കെ ഇന്ത്യക്കു വേണ്ടി കളിക്കാന്‍ തനിക്കു അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും 32കാരനായ റെയ്‌ന വ്യക്തമാക്കി.

പലരെയും പരീക്ഷിച്ചു

പലരെയും പരീക്ഷിച്ചു

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയെ വലയ്ക്കുന്ന പ്രശ്‌നമാണ് നാലാം നമ്പര്‍ സ്ഥാനം. ഇംഗ്ലണ്ടില്‍ നടന്ന കഴിഞ്ഞ ലോകകപ്പിന് മുമ്പ് അമ്പാട്ടി റായുഡുവായിരുന്നു ഈ റോളില്‍ കളിച്ചത്. പക്ഷെ ലോകകപ്പില്‍ വിജയ് ശങ്കറിനാണ് നറുക്കുവീണത്. എന്നാല്‍ വിജയ് പരിക്കു കാരണം പിന്‍മാറിയതോടെ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് നാലാമനായി പ്രൊമോഷന്‍ ലഭിച്ചു. പക്ഷെ ഈ പൊസിഷനില്‍ പന്തിനും തിളങ്ങാന്‍ കഴിയുന്നില്ല. ഇതോടെ പുതിയൊരാളെ നാലാം നമ്പറില്‍ കൊണ്ടു വരാന്‍ ആലോചിക്കുകയാണ് ഇന്ത്യ.

പന്ത് ആശയക്കുഴപ്പത്തില്‍

പന്ത് ആശയക്കുഴപ്പത്തില്‍

നിലവില്‍ ഇന്ത്യക്കു വേണ്ടി നാലാമനായി ഇറങ്ങുന്ന റിഷഭ് പന്ത് ആശയക്കുഴപ്പത്തോടെയാണ് കളിക്കുന്നതെന്ന് ബാറ്റിങ് കണ്ടാല്‍ തോന്നുമെന്നു റെയ്‌ന വ്യക്തമാക്കി. സ്വതസിദ്ധമായ ശൈലിയിലല്ല പന്ത് കളിക്കുന്നത്. സിംഗിളുകള്‍ക്കായി പ്രതിരോധിച്ചു കളിക്കുന്ന പന്തിന് ഇതില്‍ പിഴച്ച് വിക്കറ്റ് നഷ്ടപ്പെടുത്തേണ്ടി വരികയാണെന്നും റെയ്‌ന ചൂണ്ടിക്കാട്ടി.
ധോണി ടീമിലെ താരങ്ങളോടു സംസാരിക്കുന്നതു പോലെ പന്തിനോട് ആരെങ്കിലും നേരിട്ടു കാര്യങ്ങള്‍ സംസാരിക്കണം. തന്റെ സ്ഥിരം ശൈലിയായ അറ്റാക്കിങ് ക്രിക്കറ്റ് തന്നെ കളിക്കാന്‍ പന്തിനെ പിന്തുണയ്ക്കണം. നിലവില്‍ പല നിര്‍ദേശങ്ങളും പന്തിന് കടിഞ്ഞാണിടുന്നുണ്ട്. ഇതു കാരണമാണ് താരത്തിനു നന്നായി പെര്‍ഫോം ചെയ്യാനാവാത്തതെന്നും റെയ്‌ന വിശദമാക്കി.

ധോണി കളിക്കണം

ധോണി കളിക്കണം

ഓസ്‌ട്രേലിയയില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ മുന്‍ നായകന്‍ എംഎസ് ധോണി കളിക്കണമെന്നു റെയ്‌ന ആവശ്യപ്പെടുന്നു. ടൂര്‍ണമെന്റില്‍ തീര്‍ച്ചയായും ധോണിയുടെ സാന്നിധ്യം ഇന്ത്യക്കു മുതല്‍ക്കൂട്ടാവും. ഇപ്പോഴും മികച്ച ഫിറ്റ്‌നസാണ് അദ്ദേഹത്തിനുള്ളത്. അസാധ്യ വിക്കറ്റ് കീപ്പറായ ധോണി എക്കാലത്തെയും മികച്ച ഫിനിഷര്‍മാരില്‍ ഒരാളുമാണെന്നും റെയ്‌ന ചൂണ്ടിക്കാട്ടി.

Story first published: Friday, September 27, 2019, 11:42 [IST]
Other articles published on Sep 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+