2011നു ശേഷം ഇന്ത്യ എന്നെ അന്നു വീണ്ടും കരയിച്ചു! വെളിപ്പെടുത്തി വിവിഎസ് ലക്ഷ്മണ്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അവിസ്മരണീയ നേട്ടങ്ങള്‍ തന്നെ രണ്ടു തവണ കരയിച്ചതായി വെളിപ്പെടുത്തിയിരിക്കുകയാണ് ടെസ്റ്റിലെ മുന്‍ ബാറ്റിങ് ഇതിഹാസമായ വിവിഎസ് ലക്ഷ്മണ്‍. അടുത്തിടെ ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ ഇന്ത്യ 2-1ന്റെ വിജയവുമായി ടെസ്റ്റ് പരമ്പര കൈക്കലാക്കിയിരുന്നു. ബ്രിസ്ബണിലെ ഗാബയില്‍ നടന്ന നിര്‍ണായകമായ നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ റണ്‍ചേസ് നടത്തിയായിരുന്നു ഇന്ത്യന്‍ വിജയം.
റിഷഭ് പന്തും ശുഭ്മാന്‍ ഗില്ലും ചേതേശ്വര്‍ പുജാരയും നേടിയ ഫിഫ്റ്റികൡലായിരുന്നു ഗാബയില്‍ ഇന്ത്യക്കു ഐതിഹാസിക വിജയം സമ്മാനിച്ചത്. ഈ ഗ്രൗണ്ടില്‍ 32 വര്‍ഷങ്ങള്‍ക്കു ശേഷം ഓസീസിനു ടെസ്റ്റില്‍ നേരിട്ട പരാജയമായിരുന്നു ഇത്.

വികാരധീനനായി
ഗാബ ടെസ്റ്റിന്റെ അവസാന ദിനം ഇന്ത്യയുടെ ബാറ്റിങിനിടെ താന്‍ വികാരധീനനായതായി ലക്ഷ്മണ്‍ പറഞ്ഞു. കുടുംബത്തോടൊപ്പമായിരുന്നു ഞാന്‍ ടെലിവിഷനില്‍ മല്‍സരം കണ്ടത്. അവസാന ദിനം ഇന്ത്യയുടെ റണ്‍ചേസ് വിജയത്തിലേക്കു നീങ്ങുന്നതു കണ്ടപ്പോള്‍ സന്തോഷം കൊണ്ടു കണ്ണുകള്‍ നിറഞ്ഞു. റിഷഭ് പന്തും വാഷിങ്ടണ്‍ സുന്ദറും ബാറ്റ് ചെയ്യവെയായിരുന്നു ഞാന്‍ വളരെ ഇമോഷണലായത്. അതോടൊപ്പം ഇന്ത്യ ജയിക്കുമോയെന്ന വലിയ ടെന്‍ഷനുമുണ്ടായിരുന്നു. കാരണം നിങ്ങള്‍ മല്‍സരത്തില്‍ കളിക്കാതിരിക്കുമ്പോള്‍ ഒന്നും നിയന്ത്രിക്കാന്‍ കഴിയില്ലെന്നും ലക്ഷ്മണ്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ഇന്ത്യയുടെ ജയം ആഗ്രഹിച്ചു
ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കണമെന്നു ഞാന്‍ ആഗ്രഹിച്ചിരുന്നു. അഡ്‌ലെയ്ഡിലെ ആദ്യ ടെസ്റ്റിലേറ്റ തോല്‍വിയായിരുന്നു ഒരു കാരണം. ഗാബ ടെസ്റ്റിനു മുമ്പുണ്ടായ സംഭവങ്ങളായിരുന്നു മറ്റൊന്ന്. ഓസീസ് ദീര്‍ഘകാലമായി ഇവിടെ ടെസ്റ്റില്‍ തോറ്റിട്ടില്ലാത്തതിനാല്‍ ഇന്ത്യക്കു ഇവിടെ കളിക്കാന്‍ ഭയമാണെന്നു പലരും പരിഹസിച്ചിരുന്നു. ഈ കാരണങ്ങളൊക്കെ കൊണ്ടു തന്നെ ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ ജയിക്കണമെന്ന ആഗ്രഹം അതിയായി മനസ്സിലുണ്ടായിരുന്നുവെന്നും ലക്ഷ്മണ്‍ വിശദമാക്കി.
ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ വച്ച് തോല്‍പ്പിക്കണമെന്ന് ഇന്ത്യക്കു വേണ്ടി കളിച്ചിരുന്ന കാലത്ത് ഞാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. അന്നു പക്ഷെ അതിനു സാധിച്ചില്ല. ഇപ്പോഴത്തെ ഇന്ത്യന്‍ യുവനിരയ്ക്കു അതിനു കഴിഞ്ഞതില്‍ ഏറെ ബഹുമാനമുണ്ട്. അതുകൊണ്ടായിരുന്നു സന്തോഷം കൊണ്ടു കണ്ണു നിറഞ്ഞൊഴുകിയത്. വാക്കുകള്‍ കൊണ്ടു പ്രകടിപ്പിക്കാന്‍ സാധിക്കുന്ന വികാരമാണതെന്നും ലക്ഷ്മണ്‍ പറയുന്നു.

2011ല്‍ ആദ്യമായി കരഞ്ഞു
ഗാബ ടെസ്റ്റിന്റെ അവസാന ദിനത്തിനു മുമ്പ് 2011ല്‍ ഇന്ത്യയുടെ ഏകദിന ലോകകപ്പ് വിജയവും തന്നെ കരയിച്ചിട്ടുണ്ടെന്നു ലക്ഷ്മണ്‍ വെളിപ്പെടുത്തി. 2011ല്‍ നാട്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യ ജേതാക്കളായപ്പോഴായിരുന്നു ഞാന്‍ ആദ്യമായി വളരെ ഇമോഷണലായത്. കാരണം ലോകകപ്പ് നേടുന്ന ഇന്ത്യന്‍ ടീമില്‍ അംഗമാവണമെന്നു ഞാന്‍ എല്ലായ്‌പ്പോഴും ആഗ്രഹിച്ചിരുന്നു.
ഞാന്‍ ദീര്‍ഘകാലം ഒരുമിച്ച് കളിച്ചിട്ടുള്ള, അടുത്ത സൗഹൃദമുള്ള താരങ്ങളില്‍ പലരും 2011ലെ ലോകകപ്പ് നേടിയ ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്നു. അവര്‍ ലോകകപ്പെന്ന അവരുടെ സ്വപ്‌നം സാക്ഷാല്‍ക്കരിക്കുകയും ചെയ്തതായി ലക്ഷ്മണ്‍ വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications