For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പലരും അന്ന് കുറ്റപ്പെടുത്തി, രോഹിത്തിനെ ക്യാപ്റ്റനാക്കിയത് ഞാന്‍; വിമര്‍ശകരോട് ഗാംഗുലി

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീം വലിയ അഭിനന്ദനങ്ങളാണ് സമീപ മാസങ്ങളില്‍ നേടിയെടുത്തിരിക്കുന്നത്. വലിയ കാത്തിരിപ്പിന് വിരാമമിട്ട് ടി20 ലോകകപ്പ് കിരീടം അലമാരയിലെത്തിക്കാന്‍ ഇന്ത്യക്കായി. എംഎസ് ധോണിക്ക് കീഴില്‍ 2013ല്‍ ഐസിസി കിരീടം നേടിയ ശേഷം മറ്റൊരു ഐസിസി കിരീടത്തിനായി ഇന്ത്യക്ക് വലിയ കാത്തിരിപ്പ് വേണ്ടിവന്നു. ഇപ്പോഴിതാ രോഹിത് ശര്‍മക്ക് കീഴില്‍ ഇന്ത്യ ടി20 ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ടിരിക്കുകയാണ്.

രോഹിത് ശര്‍മയെ ഇന്ത്യയുടെ നായകനാക്കിയത് സൗരവ് ഗാംഗുലി ബിസിസി ഐ പ്രസിഡന്റായിരുന്ന സമയത്താണ്. വിരാട് കോലി മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നായകനായിരിക്കെയാണ് തികച്ചും അപ്രതീക്ഷിതമായി കോലിയെ നായകസ്ഥാനത്ത് നിന്ന് നീക്കി രോഹിത്തിനെ നായകനാക്കാന്‍ ഗാംഗുലി ഇടപെടുന്നത്. രോഹിത് നായകസ്ഥാനത്തേക്കെത്തിയതിനെ അനുകൂലിക്കുന്നവര്‍ ഏറെയാണെങ്കിലും കോലിയെ ഒതുക്കിയെന്ന തരത്തില്‍ വലിയ വിമര്‍ശനവും നേരിട്ടു.

ഇപ്പോഴിതാ അന്ന് ഗാംഗുലിയെടുത്ത തീരുമാനം ശരിയായിരുന്നുവെന്ന് ടി20 ലോകകപ്പ് നേട്ടത്തിലൂടെ തെളിയിക്കപ്പെട്ടിരിക്കുകയാണ്. എന്നാല്‍ രോഹിത്തിനെ നായകസ്ഥാനത്തേക്കെത്തിച്ചത് താനാണെന്ന് പലരും ഇന്ന് മറന്നിരിക്കുകയാണെന്ന് വിമര്‍ശിക്കുകയാണ് ഗാംഗുലി. 'അന്ന് രോഹിത് ശര്‍മക്ക് ഇന്ത്യയുടെ നായകസ്ഥാനം നല്‍കിയപ്പോള്‍ എല്ലാവരും എന്നെ വിമര്‍ശിക്കുകയാണ് ചെയ്തത്. എന്നാല്‍ ഇപ്പോള്‍ രോഹിത്തിന് കീഴില്‍ ഇന്ത്യ ടി20 ലോകകപ്പ് കിരീടം നേടിയിരിക്കുകയാണ്.

ഇനിയെങ്കിലും രോഹിത്തിനെ നായകനാക്കിയതിന്റെ പേരിലുള്ള അധിക്ഷേപം നിര്‍ത്തണം. ഇന്ത്യന്‍ ടീമിന്റെ നായകനായി രോഹിത് ശര്‍മയെ എത്തിച്ചത് ഞാനാണെന്ന് എല്ലാവരും മറന്നിരിക്കുകയാണ്' ഗാംഗുലി പറഞ്ഞു. വിരാട് കോലി നിറഞ്ഞ് നില്‍ക്കുന്ന സമയത്താണ് ഗാംഗുലി അദ്ദേഹത്തെ നായകസ്ഥാനത്ത് നിന്ന് മാറ്റിയത്. ഇതില്‍ കോലി അതൃപ്തി തുറന്ന് പറയുകയും ചെയ്തു. തന്നോട് ചര്‍ച്ച ചെയ്യാതെയും അറിയിക്കാതെയുമാണ് തഴഞ്ഞതെന്നാണ് കോലി പറഞ്ഞത്.

rohit sharma

ഇതോടെ ഗാംഗുലി കോലിയെ ഒതുക്കാന്‍ ശ്രമിച്ചുവെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. ആരാധകര്‍ ഗാംഗുലിക്കെതിരേ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. എന്നാല്‍ ഗാംഗുലി അന്നെടുത്ത തീരുമാനം ശരിയായിരുന്നുവെന്നാണ് ഇപ്പോള്‍ കാലം തെളിയിക്കുന്നത്. രോഹിത് ശര്‍മ ഐപിഎല്ലില്‍ അഞ്ച് തവണ മുംബൈ ഇന്ത്യന്‍സിനെ കിരീടത്തിലെത്തിച്ച നായകനാണ്. കോലി മികച്ച നായകനാണെങ്കിലും ഐസിസി കിരീടത്തിലേക്കെത്താന്‍ ഇന്ത്യക്ക് സാധിച്ചിരുന്നില്ല.

അതുകൊണ്ടാണ് ധീരമായ തീരുമാനം ഗാംഗുലിയെടുത്തത്. ഇതാണ് ഇന്ന് ഇന്ത്യക്ക് ഇടവേളക്ക് ശേഷം ഐസിസി കിരീടം നേടിക്കൊടുത്തതെന്ന് പറയാം. എന്നാല്‍ പിന്നീട് ഗാംഗുലിക്ക് ബിസിസി ഐ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഇറങ്ങേണ്ടി വന്നു. ഇപ്പോള്‍ ഐപിഎല്‍ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സഹ പരിശീലകനാണ് ഗാംഗുലി. റിക്കി പോണ്ടിങ് പരിശീലകസ്ഥാനമൊഴിഞ്ഞതോടെ ഗാംഗുലിക്ക് ഡല്‍ഹി ടീമിന്റെ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ലഭിച്ചിരിക്കുകയാണ്.

അടുത്ത സീസണില്‍ ഡല്‍ഹിയെ കിരീടത്തിലേക്കെത്തിക്കണമെന്നാണ് ആഗ്രഹമെന്നാണ് ഗാംഗുലി പറയുന്നത്. പരിശീലന റോളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനുള്ള നീക്കമാണ് ഗാംഗുലി നടത്തുന്നത്. അതുകൊണ്ടുതന്നെ ഡല്‍ഹിക്കൊപ്പം ഗാംഗുലി പരിശീലക റോളില്‍ തുടര്‍ന്നേക്കും. ഇന്ത്യന്‍ ടീമിന്റെ പരിശീലകനാവാനുള്ള മോഹവും ഗാംഗുലി തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ പരിഗണിക്കപ്പെട്ടില്ല. ഭാവിയില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ ഗാംഗുലിക്ക് അവസരം ലഭിക്കാനുള്ള സാധ്യതയുണ്ട്.

ഇന്ത്യയുടെ എക്കാലത്തേയും മികച്ച നായകന്മാരിലൊരാളാണ് ഗാംഗുലി. ഐസിസി കിരീടം ഇന്ത്യക്ക് നേടിക്കൊടുത്തില്ലെങ്കിലും 2003ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ ഫൈനല്‍ കളിപ്പിച്ച നായകനാണ് ഗാംഗുലി. കോഴ വിവാദത്തില്‍പ്പെട്ട് തകര്‍ന്ന ഇന്ത്യന്‍ ടീമിനെ വളര്‍ത്തിക്കൊണ്ടുവന്നത് ഗാംഗുലിയാണ്. വിദേശ മൈതാനങ്ങളിലടക്കം ഇന്ത്യയെ ധൈര്യത്തോടെ പോരാടാന്‍ പഠിപ്പിച്ചത് ഗാംഗുലിയാണ്. അതുകൊണ്ടെല്ലാമാണ് ആരാധകര്‍ ഗാംഗുലിയെ ദാദയെന്ന് വിളിക്കുന്നത്.

Story first published: Sunday, July 14, 2024, 11:25 [IST]
Other articles published on Jul 14, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+