For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത് കന്നി ഫിഫ്റ്റിയടിച്ചത് തന്റെ ബാറ്റ് കൊണ്ട്! വെളിപ്പെടുത്തലുമായി ദിനേശ് കാര്‍ത്തിക്

2007ലെ ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിേയായിരുന്നു ഇത്

നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമിലെ സ്ഥിരം സാന്നിധ്യമാണ് ഓപ്പണറും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ രോഹിത് ശര്‍മ. നിശ്ചിത ഓവര്‍ സ്‌പെഷ്യലിസ്‌റ്റെന്നു നേരത്തേ അറിയപ്പെട്ടിരുന്ന ഹിറ്റ്മാന്‍ ഓപ്പണിങിലേക്കു വന്നതോടെ ടെസ്റ്റിലും മികവ് ആവര്‍ത്തിക്കുകയാണ്. നിലവില്‍ പല ലോക റെക്കോര്‍ഡുകള്‍ക്കും അവകാശി കൂടിയാണ് രോഹിത്. ഏകദിനത്തിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന ലോക റെക്കോര്‍ഡ് അദ്ദേഹത്തിനു സ്വന്തമാണ്. ഏകദിനത്തില്‍ മൂന്നു ഡബിള്‍ സെഞ്ച്വറികളടിച്ച ഏക താരമെന്ന റെക്കോര്‍ഡും രോഹിത്തിന്റെ പേരിലാണ്.

2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയായിരുന്നു രോഹിത്തിന്റെ കന്നി അന്താരാഷ്ട്ര ഫിഫ്റ്റി. അന്നത്തെ മല്‍സരത്തില്‍ തന്റെ ബാറ്റുപയോഗിച്ചായിരുന്നു അദ്ദേഹം ഈ നേട്ടം കുറിച്ചതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്. ഒരു ടോക്ക്‌ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 കാര്‍ത്തിക് ഗോള്‍ഡന്‍ ഡെക്ക്

കാര്‍ത്തിക് ഗോള്‍ഡന്‍ ഡെക്ക്

ഡര്‍ബനിലായിരുന്നു 2007ലെ ടി20 ലോകകപ്പില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടിയത്. അഞ്ചാം ഓവറില്‍ ഷോണ്‍ പൊള്ളോക്കിന്റെ ഓവറില്‍ കാര്‍ത്തിക് ഗോള്‍ഡന്‍ ഡെക്കായി പുറത്തായിരുന്നു. തുടര്‍ന്നാണ് രോഹിത് ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയത്. 40 ബോളില്‍ അദ്ദേഹം ഫിഫ്റ്റിയുമായി പുറത്താവാതെ നില്‍ക്കുകയും ചെയ്തു. ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറും ഇന്നിങ്‌സിലുണ്ടായിരുന്നു. നായകന്‍ എംഎസ് ധോണിയോടൊപ്പം 85 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്താനും രോഹിത്തിനു കഴിഞ്ഞു. ധോണി 33 ബോളില്‍ 45 റണ്‍സെടുത്ത് റണ്ണൗട്ടാവുകയായിരുന്നു.

 എനിക്ക് അഭിമാനം

എനിക്ക് അഭിമാനം

രോഹിത് അന്താരാഷ്ട്ര കരിയറിലെ ആദ്യ ഫിഫ്റ്റിയടിച്ചത് എന്റെ ബാറ്റ് കൊണ്ടായിരുന്നു.യ എനിക്കു അതില്‍ അഭിമാനവുമുണ്ട്. നിന്റേത് എത്ര മോശം ബാറ്റാണെന്നു രോഹിത്തിനോടു ഞാന്‍ പറഞ്ഞിരുന്നു. നിന്റേത് മികച്ചതാണെങ്കില്‍ എനിക്കു തരാമോയെന്നു രോഹിത് ചോദിക്കുകായിരുന്നു. അപ്പോള്‍ ഞാന്‍ ബാറ്റ് നല്‍കുകയും ചെയ്തു.
ഈ ബാറ്റുമായി ഇറങ്ങിയ അവന്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഗംഭീര ഇന്നിങ്‌സായിരുന്നു കളിച്ചത്. ക്രെഡിറ്റ് എന്റെ ബാറ്റിനല്ല, ബാറ്റ്‌സ്മാന് തന്നെയാണ്. എങ്കിലും ഇതുപോലെയുള്ള കാര്യങ്ങള്‍ ഞാന്‍ ഓര്‍മിക്കാറുണ്ട്. ഇവയെല്ലാം എന്നെ സംബന്ധിച്ച് വലിയ കാര്യം തന്നെയാണെന്നും കാര്‍ത്തിക് വ്യക്തമാക്കി.

 രോഹിത്തിന്റെ ഇന്നിങ്‌സ്

രോഹിത്തിന്റെ ഇന്നിങ്‌സ്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മാച്ച് വിന്നിങ് ഇന്നിങ്‌സായിരുന്നു അന്നു രോഹിത് കളിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ നിശ്ചിത 20 ഓവറില്‍ 153 റണ്‍സെന്ന ഭേദപ്പെട്ട ടോട്ടലില്‍ ഇതെത്തിക്കുകയും ചെയ്തു. 11 ഓവറില്‍ ഇന്ത്യ നാലു വിക്കറ്റിന് 61 റണ്‍സെന്ന നിലയില്‍ നിന്നാണ് ഇന്ത്യ 150 കടന്നത്.
154 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ദക്ഷിണാഫ്രിക്കയെ ഇന്ത്യ മികച്ച ബൗളിങിലൂടെ വരിഞ്ഞുകെട്ടി. ഒമ്പത് വിക്കറ്റിന് 116 റണ്‍സില്‍ അവരുടെ പോരാട്ടം അവസാനിക്കുകയായിരുന്നു. രോഹിത്തായിരുന്നു അന്നു മാന്‍ ഓഫ് ദി മാച്ച്. അന്നു മധ്യനിര ബാറ്റ്‌സ്മാനായിട്ടാണ് അദ്ദേഹം കളിച്ചിരുന്നത്. പിന്നീടാണ് ഹിറ്റ്മാനെ ക്യാപ്റ്റന്‍ ധോണി ഓപ്പണിങിലേക്കു മാറ്റുന്നത്. ഈ നീക്കം വന്‍ വിജയമാവുകയും ചെയ്തു.

Story first published: Tuesday, June 1, 2021, 11:02 [IST]
Other articles published on Jun 1, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+