For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്രിക്കറ്റ് ദൈവം ഞാനാണ്! ഗില്ലൊന്നും വളരില്ല! ഇതെല്ലാം കോലി പറഞ്ഞോ? വീഡിയോ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇതിഹാസമാണ് വിരാട് കോലി. സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ് കോലിയെന്ന് പറയാം. ഇതിനോടകം സച്ചിന്റെ ഏകദിന സെഞ്ച്വറി റെക്കോഡടക്കം കോലി തകര്‍ത്തു. സച്ചിന്റെ 100 സെഞ്ച്വറി റെക്കോഡ് തകര്‍ക്കാന്‍ ശേഷിയുള്ള താരമാണ് കോലി. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മിന്നുന്ന കോലി പകരക്കാരനില്ലാത്ത ഇതിഹാസമാണെന്ന് പറയാം. കോലിക്ക് ശേഷം ആരെന്നത് ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് വലിയ ചോദ്യമാണ്.

നിലവില്‍ കോലിക്ക് ശേഷം ഇന്ത്യയുടെ അടുത്ത സൂപ്പര്‍ താരമായി എല്ലാവരും കാണുന്നത് ശുബ്മാന്‍ ഗില്ലിനെയാണ്. ക്ലാസിക് ശൈലിയില്‍ കളിക്കുന്ന ഗില്‍ ഇതിനോടകം ഇന്ത്യയുടെ വൈസ് ക്യാപ്്റ്റനടക്കം ആയിക്കഴിഞ്ഞു. വലിയ ഭാവി ശുബ്മാന്‍ ഗില്ലിനുണ്ടെന്നാണ് എല്ലാവരും വിലയിരുത്തപ്പെടുന്നത്. ഭാവിയില്‍ കോലിയുടെ വമ്പന്‍ റെേേക്കാഡുകളടക്കം ഗില്ലിന് മറികടക്കാന്‍ സാധിക്കുമെന്നാണ് പല പ്രമുഖരും വിലയിരുത്തത്. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയടക്കം ഗില്‍ നേടിയിട്ടുണ്ട്.

വിരാട് കോലിയും വലിയ പരിഗണനയാണ് ഗില്ലിന് നല്‍കുന്നത്. എന്നാല്‍ ഇപ്പോഴിതാ ആരാധകരെ ഞെട്ടിച്ചുകൊണ്ട് വിരാട് കോലിയുടേതെന്ന തരത്തില്‍ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. വിരാട് കോലിയുടെ മറ്റൊരു അഭിമുഖത്തിലെ സംഭാഷണങ്ങള്‍ മാറ്റി എഐയുടെ സഹായത്തോടെ കോലിയുടെ ശബ്ദം ഉപയോഗിച്ച് ശുബ്മാന്‍ ഗില്ലിനെതിരേ പറയുന്ന തരത്തിലാണ് വീഡിയോയിലുള്ളത്. ഇതിനോടകം വീഡിയോ വളരെ വൈറലായിക്കഴിഞ്ഞു.

കോലിയുടേതെന്ന തരത്തില്‍ വ്യാജമായി നിര്‍മ്മിച്ച വീഡിയോയില്‍ കോലി സ്വയം പ്രശംസിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങളാണുള്ളത്. 'ശുബ്മാന്‍ ഗില്ലിന്റെ പ്രകടനത്തെ അടുത്ത് നിന്ന് കാണുന്നവരിലൊരാളാണ് ഞാന്‍. അവന്‍ തീര്‍ച്ചയായും പ്രതിഭാശാലിയായ താരമാണ്. എന്നാല്‍ ഇതിഹാസ താരമാവുമെന്ന് കരുതുന്നില്ല. സാങ്കേതികമായി എന്റെയൊപ്പമെത്തില്ല. അടുത്ത വിരാട് കോലിയെന്നാണ് ഗില്ലിനെ പലരും വിശേഷിപ്പിക്കുന്നത്. എന്നാല്‍ കൃത്യമായും ഒരു കോലിമാത്രമേ ഉള്ളൂ.

virat kohli

ലോകോത്തര ബൗളര്‍മാര്‍ക്കെതിരേ പ്രതിസന്ധി ഘട്ടത്തിലടക്കം മികച്ച പ്രകടനം നടത്തിയാണ് ഞാന്‍ ഇവിടെ എത്തിയത്. ആ സ്ഥാനത്തേക്കെത്താന്‍ ആര്‍ക്കുമാവില്ല. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരേയൊരു ദൈവമേ ഉള്ളു. അത് ഞാനാണ്. ആ സ്ഥാനത്തേക്കെത്താന്‍ ഗില്‍ ഇനിയും ഏറെ മുന്നോട്ട് പോകണം' എന്നൊക്കെയാണ് ആ വീഡിയോയില്‍ പറയുന്നത്. സബ്‌ടൈറ്റിലടക്കം നല്‍കുന്ന വീഡിയോയിലെ ശബ്ദം കോലിയുടേതല്ലെന്ന് പറയുക പോലും പ്രയാസമാണ്.

അത്രത്തോളം കൃത്യതയോടെയാണ് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഈ വ്യാജ വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്. കോലി ഒരിക്കലും പറയാത്ത കാര്യങ്ങളെ പഴയ അഭിമുഖത്തിന്റെ വീഡിയോയില്‍ ഉപയോഗിച്ചാണ് ഇത്തരമൊരു വ്യാജ വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്. ആദ്യം കേള്‍ക്കുമ്പോള്‍ കോലി ഇത് പറഞ്ഞിട്ടുണ്ടോയെന്ന് പോലും തോന്നിപ്പോകും. അതുകൊണ്ടുതന്നെ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ഈ വീഡിയോ വലിയ ചര്‍ച്ചയായിക്കഴിഞ്ഞു.

എഐ സാങ്കേതിക വിദ്യ എത്രത്തോളം അപകടകരമായി മാറാമെന്നതിന്റെ തെളിവാണിതെന്നാണ് ആരാധകര്‍ പറയുന്നത്. വിരാട് കോലിയുടെ ശബ്ദം അതുപോലെ തന്നെയാണ് വ്യാജ വീഡിയോയില്‍ ഉപയോഗിക്കപ്പെട്ടിട്ടുള്ളത്. എന്തായാലും വീഡിയോ വളരെ വൈറലായി മാറിയിരിക്കുകയാണ്. വിരാട് കോലി യുവതാരങ്ങളെ വളരെയധികം പിന്തുണക്കുന്ന താരമാണ്. ശുബ്മാന്‍ ഗില്ലിന്റെ വളര്‍ച്ചയെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്നും പ്രതിഭാശാലിയാണെന്നും നേരത്തെ തന്നെ കോലി പറഞ്ഞിട്ടുണ്ട്.

നിലവില്‍ വിശ്രമത്തിലാണ് കോലിയുള്ളത്. ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയ്ക്കായുള്ള തയ്യാറെടുപ്പിലാണ് കോലിയുള്ളത്. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ കോലി നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയടക്കം വരാനിരിക്കെ കോലി ഫോമിലേക്കെത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

എന്നാല്‍ സമീപകാലത്തായി സ്പിന്നില്‍ കോലി പതറുന്നതാണ് കാണാനാവുന്നത്. കോലിയുടെ ശക്തമായ തിരിച്ചുവരവാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ബംഗ്ലാദേശ് പരമ്പരയിലൂടെ കോലി ഗംഭീര ഫോമില്‍ തിരിച്ചെത്തുമെന്ന് തന്നെ കരുതാം.

Story first published: Wednesday, August 28, 2024, 18:06 [IST]
Other articles published on Aug 28, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+