IND vs AUS: ഇന്ത്യ ആദ്യം ചെയ്യേണ്ടത് എന്ത്? തിരിച്ചുവരവ് സാധ്യതകളെക്കുച്ച് സ്മിത്ത് പറയുന്നു
ഓസ്‌ട്രേലിയക്കെതിരേ 26ന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കാനിരിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് ടീം. അഡ്‌ലെയ്ഡില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റിലെ ദയനീയ പരാജയത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ടാവും ഇന്ത്യ മെല്‍ബണിലെത്തുന്നത്. ആദ്യ ടെസ്റ്റില്‍ രണ്ടു ദിനം ബാക്കി നില്‍ക്കെ എട്ടു വിക്കറ്റിന്റെ പരാജയം ഇന്ത്യയേറ്റു വാങ്ങിയിരുന്നു. രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ തിരിച്ചുവരവ് സാധ്യതകളെക്കുറിച്ച് അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്ത്. ഒരു ഓസ്‌ട്രേലിയന്‍ മാധ്യമവുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെറിയ സ്‌കോറുകളെ മറന്നേക്കൂ
ആദ്യ ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ വെറും 36 റണ്‍സിന് ഇന്ത്യ പുറത്തായിരുന്നു. ടെസ്റ്റ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും ചെറിയ ടോട്ടല്‍ കൂടിയാണിത്. ചെറിയ സ്‌കോറുകളെക്കുറിച്ച് മറന്നേ തീരൂവെന്ന നിര്‍ദേശമാണ് സ്മിത്ത് ഇന്ത്യന്‍ ടീമിനു നല്‍കുന്നത്. ചിലപ്പോള്‍ മല്‍സരത്തില്‍ ഇതുപോലെ സംഭവിക്കാം. എതിര്‍ ടീമിന്റെ ഭാഗത്തു നിന്നും ഏറ്റവും മികച്ച ബൗളിങ് പ്രകടനമുണ്ടാവുമ്പോള്‍ ഇതുപോലെയുള്ള തിരിച്ചടി നേരിടാം. പക്ഷെ എത്രവും പെട്ടെന്നു ഇതു മറക്കാനാണ് ടീം ശ്രമിക്കേണ്ടതെന്നും സ്മിത്ത് പറഞ്ഞു.

തിരിച്ചുവരാന്‍ ശ്രമിക്കും
രണ്ടാം ടെസ്റ്റില്‍ തിരിച്ചുവരാന്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗത്തു നിന്നും ശക്തമായ ശ്രമമുണ്ടാവുമെന്ന് സ്മിത്ത് അഭിപ്രായപ്പെട്ടു. ഇന്ത്യ തിരിച്ചുവരുമെന്ന് എങ്ങനെ തനിക്കു പ്രതീക്ഷിക്കാനുമെന്നു സ്മിത്ത് ചോദിച്ചു. ആദ്യ ടെസ്റ്റിന്റെ റീപ്ലേ ഇന്ത്യ പരിശോധിച്ചിട്ടുണ്ടാവുമെന്നുറപ്പുണ്ട്. രണ്ടാം ടെസ്റ്റില്‍ പ്രകടനം എങ്ങനെ മെച്ചപ്പെടുത്താമെന്നും അവര്‍ പരിശോധിച്ചിട്ടുണ്ടാവുമെന്നും സ്മിത്ത് പറഞ്ഞു. മെല്‍ബണില്‍ ശക്തമായ തിരിച്ചടി ഇന്ത്യയില്‍ നിന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. മികവുറ്റ താരങ്ങള്‍ ഇന്ത്യന്‍ നിരയിലുണ്ട്. അതുകൊണ്ടു തന്നെ ഇന്ത്യ കരുത്തോടെ തിരിവന്നേക്കുമെന്നാണ് കരുതുന്നത്. നമുക്ക് കാത്തിരിക്കാമെന്നും സ്മിത്ത് കൂട്ടിച്ചേര്‍ത്തു.

ചാപ്പലിനോടു യോജിക്കുന്നില്ല
വാലറ്റ നിരയിലെ ബാറ്റ്‌സ്മാന്‍മാര്‍ക്കു ഷോര്‍ട്ട് പിച്ച്് ബോളുകളെ നേരിടാന്‍ കഴിവില്ലെന്നും അവര്‍ക്കെതിരേ ബൗളര്‍മാര്‍ അത്തരം ബോളുകള്‍ എറിയുന്നതിനോടു യോജിപ്പില്ലെന്നുമുള്ള മുന്‍ ഓസീസ് താരം ഇയാന്‍ ചാപ്പലിന്റെ അഭിപ്രായത്തോടു താന്‍ യോജിക്കുന്നില്ലെന്നു സ്മിത്ത് വ്യക്തമാക്കി. ഓരോ മല്‍സരത്തിനു ശേഷവും ഇത്തരത്തിലുള്ള മോശം പ്രസ്താവന നടത്തുന്നത് ചാപ്പല്‍ ശീലമാക്കിയിരിക്കുകയാണെന്നു തോന്നുന്നു. ഷോര്‍ട്ട് ബോള്‍ കളിയുടെ ഭാഗമാണെന്നും സമിത്ത് പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications