Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'അവന്‍ ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും കളിക്കും', സഞ്ജുവല്ല, പ്രവചിച്ച് ബട്‌ലര്‍

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ ശ്രദ്ധേയ പ്രകടനമാണ് ആദ്യ രണ്ട് മത്സരങ്ങളിലും രാജസ്ഥാന്‍ റോയല്‍സ് കാഴ്ചവെച്ചത്. മലയാളിയായ സഞ്ജു സാംസണ്‍ നായകനായുള്ള രാജസ്ഥാന്‍ ആദ്യ രണ്ട് മത്സരത്തിലും ജയിച്ച് വലിയ മുന്നറിയിപ്പ് എതിരാളികള്‍ക്ക് നല്‍കിക്കഴിഞ്ഞു. ബാറ്റുകൊണ്ടും പന്തുകൊണ്ടും സംതുലിതമായ നിരയായ രാജസ്ഥാനില്‍ ജോസ് ബട്‌ലറിന്റെ പ്രകടനമാണ് എടുത്തു പറയേണ്ടത്. മുംബൈ ഇന്ത്യന്‍സിനെതിരായ അവസാന മത്സരത്തില്‍ സെഞ്ച്വറി പ്രകടനം നടത്താനും ബട്‌ലര്‍ക്കായിരുന്നു.

ഇപ്പോഴിതാ ഇന്ത്യന്‍ താരത്തെക്കുറിച്ച് വമ്പന്‍ പ്രവചനം നടത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് സ്റ്റാര്‍ താരമായ ജോസ് ബട്‌ലര്‍. ഇന്ത്യയുടെ യുവ പേസറായ പ്രസിദ്ധ് കൃഷ്ണ രാജസ്ഥാന്‍ റോയല്‍സിലെ ബട്‌ലറുടെ സഹ താരമാണ്. ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും പ്രസിദ്ധ് കൃഷ്ണ കളിക്കുമെന്ന വമ്പന്‍ പ്രവചനമാണ് ബട്‌ലര്‍ നടത്തിയിരിക്കുന്നത്. ഇതിനോടകം ഇന്ത്യയുടെ പരിമിത ഓവറില്‍ അരങ്ങേറ്റം കുറിക്കാന്‍ പ്രസിദ്ധിന് സാധിച്ചിട്ടുണ്ട്.

1

'നെറ്റ്‌സില്‍ നല്ല വേഗം അവന്‍ കണ്ടെത്താറുണ്ട്. പ്രതിഭാശാലിയാണവന്‍. ഇന്ത്യയുടെ മികച്ച പേസര്‍മാരിലൊരാളാവാനുള്ള എല്ലാ കഴിവും അവനുണ്ട്. അവന്‍ ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും കളിക്കുമെന്ന കാര്യത്തില്‍ എനിക്ക് ഉറപ്പുണ്ട്' -ബട്‌ലര്‍ പറഞ്ഞു. ഇന്ത്യ പേസ് നിരയിലേക്ക് ഭാവി താരമായി വളര്‍ത്തിക്കൊണ്ടുവരുന്ന താരമാണ് പ്രസിദ്ധ്. മികച്ച ലൈനും ലെങ്തും വേഗത്തില്‍ വ്യത്യാസം വരുത്താനുള്ള കഴിവുമാണ് പ്രസിദ്ധിനെ വ്യത്യസ്തനാക്കുന്നത്. ന്യൂബോളിലും ഡെത്ത് ഓവറിലും ഒരുപോലെ തിളങ്ങാന്‍ പ്രസിദ്ധിന് കഴിവുണ്ട്.

അവസാന സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമായിരുന്ന പ്രസിദ്ധിനെ മെഗാ ലേലത്തിലൂടെ രാജസ്ഥാന്‍ ഒപ്പം കൂട്ടുകയായിരുന്നു. ആദ്യ രണ്ട് മത്സരത്തിലും മികച്ച പ്രകടനം തന്നെ പ്രസിദ്ധ് കാഴ്ചവെച്ചു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ആദ്യ മത്സരത്തില്‍ കെയ്ന്‍ വില്യംസണ്‍, രാഹുല്‍ ത്രിപതി എന്നിവരെ പുറത്താക്കാന്‍ പ്രസിദ്ധിനായി. സ്വഭാവികമായും ബൗണ്‍സുള്ള ബൗളറാണ് പ്രസിദ്ധ്. ഉയരക്കൂടുതലിനെ നന്നായി മുതലാക്കുന്ന പ്രസിദ്ധ് മിന്നല്‍ ബൗണ്‍സറുകളിലൂടെ ബാറ്റ്‌സ്മാനെ വിറപ്പിക്കുന്ന താരമാണ്.

2

ഇന്ത്യയുടെ അവസാന വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ പ്രസിദ്ധ് കൃഷ്ണയും ഉണ്ടായിരുന്നു. മൂന്ന് മത്സരത്തില്‍ നിന്ന് ഒമ്പത് വിക്കറ്റാണ് അദ്ദേഹം നേടിയത്. അതിന് ശേഷം രഞ്ജി ട്രോഫിയില്‍ 15 വിക്കറ്റുമായി തിളങ്ങാനും യുവ പേസര്‍ക്കായി. നിലവിലെ ഇന്ത്യന്‍ ടീമില്‍ മികച്ച പേസ് ബൗളര്‍മാരെ വളര്‍ത്തിക്കൊണ്ടു വരേണ്ടത് അത്യാവശ്യമാണ്. ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവര്‍ക്ക് ശേഷം മികച്ച പേസ് ബൗളര്‍മാര്‍ നിലവില്‍ ഇന്ത്യന്‍ ടീമിലില്ല. അതുകൊണ്ട് തന്നെ പ്രസിദ്ധിന് വളര്‍ന്നുവരാനുള്ള അവസരമുണ്ട്.

3

ഇന്ത്യയുടെ അവസാന വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ പ്രസിദ്ധ് കൃഷ്ണയും ഉണ്ടായിരുന്നു. മൂന്ന് മത്സരത്തില്‍ നിന്ന് ഒമ്പത് വിക്കറ്റാണ് അദ്ദേഹം നേടിയത്. അതിന് ശേഷം രഞ്ജി ട്രോഫിയില്‍ 15 വിക്കറ്റുമായി തിളങ്ങാനും യുവ പേസര്‍ക്കായി. നിലവിലെ ഇന്ത്യന്‍ ടീമില്‍ മികച്ച പേസ് ബൗളര്‍മാരെ വളര്‍ത്തിക്കൊണ്ടു വരേണ്ടത് അത്യാവശ്യമാണ്. ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവര്‍ക്ക് ശേഷം മികച്ച പേസ് ബൗളര്‍മാര്‍ നിലവില്‍ ഇന്ത്യന്‍ ടീമിലില്ല. അതുകൊണ്ട് തന്നെ പ്രസിദ്ധിന് വളര്‍ന്നുവരാനുള്ള അവസരമുണ്ട്.

4

രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണിനും നിര്‍ണ്ണായകമായ സീസണാണ് മുന്നിലുള്ളത്. ആദ്യ രണ്ട് മത്സരത്തിലും ഭേദപ്പെട്ട പ്രകടനം നടത്താന്‍ സഞ്ജുവിനായിരുന്നു. വരുന്ന മത്സരങ്ങളിലും തിളങ്ങാനായാല്‍ ലോകകപ്പിനുള്ള ടീമില്‍ ഇടം പിടിക്കാന്‍ സഞ്ജുവിനും സാധിച്ചേക്കും. സഞ്ജു ലോകകപ്പിന്റെ പദ്ധതികളുടെ ഭാഗമായിട്ടുള്ള താരമാണെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ തന്നെ വ്യക്തമാക്കിയതാണ്. ഇനി ഐപിഎല്ലില്‍ ഇത്തവണ എത്രത്തോളം സഞ്ജുവിന് തിളങ്ങാനാവുമെന്നാണ് കണ്ടറിയേണ്ടത്.

Story first published: Tuesday, April 5, 2022, 14:25 [IST]
Other articles published on Apr 5, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+