For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയില്‍ മാത്രമല്ല നടരാജന് പാകിസ്താനിലും ഫാന്‍സ്! താന്‍ ക്ലീന്‍ബൗള്‍ഡെന്നു മുന്‍ പാക് താരം

ഓസീസ് പര്യടനത്തില്‍ മികച്ച പ്രകടനമാണ് പേസര്‍ കാഴ്ചവയ്ക്കുന്നത്

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ കണ്ടുപിടുത്തമായി മാറിയ തമിഴ്‌നാട്ടുകാരനായ പേസര്‍ ടി നടരാജനെ പുകഴ്ത്തി പാകിസ്താന്റെ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേറിയ. വെറും മൂന്നു മല്‍സരങ്ങള്‍ കൊണ്ടു തന്നെ താന്‍ നടരാജന്റെ ആരാധകനായി മാറിയതായി കനേറിയ ട്വിറ്ററില്‍ കുറിച്ചു.

Jasprit Bumrah one of the best T20 bowlers,if not the best: James Pattinson
1

ടെസ്റ്റ് ക്രിക്കറ്റില്‍ പാകിസ്താനു വേണ്ടി ഏറ്റവുമധികം വിക്കറ്റെടുത്ത സ്പിന്നര്‍ കൂടിയായ കനേറിയ നടരാജനെയും രണ്ടാം ടി20യില്‍ ഇന്ത്യയുടെ ഹീറോയായി മാറിയ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെയും പ്രശംസിച്ചു. നടരാജന്‍ ഇന്ത്യയുടെ പുതിയ ബൗളിങ് സെന്‍സേഷനായി മാറിയിരിക്കുകയാണ്. ഞാന്‍ അദ്ദേഹത്തിന്റെ ആരാധധകനായി മാറിക്കഴിഞ്ഞു. ദൈവം നടരാജനെ അനുഗ്രഹിക്കട്ടെ. പുതിയ ഫിനിഷറായി മാറിക്കൊണ്ടിരിക്കുകയാണ് ഹാര്‍ദിക് പാണ്ഡ്യ എന്നാണ് കനേറിയ ട്വീറ്റ് ചെയ്തത്.

ഓസ്‌ട്രേലിയക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ കളിച്ചു കൊണ്ടായിരുന്നു നടരാജന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റം. രണ്ടു വിക്കറ്റുമായി പേസര്‍ വരവറിയിക്കുകയും ചെയ്തു. ഈ പര്യടത്തില്‍ പവര്‍പ്ലേയില്‍ ഇന്ത്യക്കു വേണ്ടി വിക്കറ്റെടുത്ത ആദ്യ ബൗളര്‍ കൂടിയായി അദ്ദേഹം മാറി. ഏകദിനത്തിലെ പ്രകടനം ടി20യിലും നടരാജന് പ്ലെയിങ് ഇലവനില്‍ സ്ഥാനം നേടിക്കൊടുത്തു. കന്നി ടി20യില്‍ തന്നെ മൂന്നു വിക്കറ്റുകളെടുത്ത അദ്ദേഹം രണ്ടാം ടി20യില്‍ രണ്ടു വിക്കറ്റും പിഴുതു.

2

ഇന്ത്യ 11 റണ്‍സിന് ജയിച്ച ആദ്യ ടി20യില്‍ 161 റണ്‍സ് പ്രതിരോധിച്ചു ജയിക്കാന്‍ ഇന്ത്യയെ സഹായിച്ചതില്‍ നടരാജന്റെ സംഭാവന നിര്‍ണായകമായി മാറി. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ രണ്ടാം ടി20യില്‍ ഇന്ത്യന്‍ ബൗളര്‍മാരെല്ലാം മല്‍സരിച്ച് റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ നടരാജന്‍ മാത്രമായിരുന്നു വേറിട്ടുനിന്നത്. അഞ്ച് ഇക്കോണമി റേറ്റില്‍ പന്തെറിഞ്ഞാണ് താരം രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയത്. ഏകദിനം, ടി20 എന്നിവയിലായി മൂന്നു മല്‍സരങ്ങളില്‍ നിന്നും ഏഴു വിക്കറ്റുകള്‍ നടരാജന്‍ ഇതിനകം വീഴ്ത്തിക്കഴിഞ്ഞു.

Story first published: Monday, December 7, 2020, 14:24 [IST]
Other articles published on Dec 7, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+