Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ആദ്യ കടമ്പ കൊല്‍ക്കത്ത, പ്രതീക്ഷയോടെ ഹൈദരാബാദ്- മുഴുവന്‍ മല്‍സരക്രമം നോക്കാം

ഡേവിഡ് വാര്‍ണര്‍ നയിക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വലിയ പ്രതീക്ഷകളോടെയാണ് ഐപിഎല്ലിന്റെ 14ാം സീസണില്‍ ഇറങ്ങുക. കഴിഞ്ഞ തവണ വലിയ താരനിരയില്ലാതിരുന്നിട്ടും പ്ലേഓഫിലെത്താന്‍ എസ്ആര്‍എച്ചിനായിരുന്നു. പുതിയ സീസണ്‍ ഇയോന്‍ മോര്‍ഗന്‍ ക്യാപ്റ്റനായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ആദ്യ കളിയില്‍ ഹൈദരാബാദിനെ കാത്തിരിക്കുന്നത്. ഏപ്രില്‍ 11ന് ചെന്നൈയിലാണ് ഈ മല്‍സരം.

1

ചെന്നൈ, ഡല്‍ഹി, കൊല്‍ക്കത്ത, ബാംഗ്ലൂര്‍ എന്നീവിടങ്ങളിലായിട്ടാണ് ഹൈദരാബാദിന്റെ ലീഗ് മല്‍സരങ്ങള്‍. ചെന്നൈയിലാണ് എസ്ആര്‍എച്ചിന് കൂടുതലും മല്‍സരങ്ങളുള്ളത് (അഞ്ച്). ഡല്‍ഹിയില്‍ നാലും കൊല്‍ക്കത്തയില്‍ മൂന്നും ബാംഗ്ലൂരില്‍ രണ്ടും മല്‍സരങ്ങളുണ്ടാവും. കെകെആറിന്റെ ആദ്യത്തെ അഞ്ചു മല്‍സരങ്ങളും ചെന്നൈയിലാണ്. 11ന് കൊല്‍ക്കത്തയ്‌ക്കെതിരായ ആദ്യ മല്‍സരം കഴിഞ്ഞാല്‍ 14ന് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, 17ന് മുംബൈ ഇന്ത്യന്‍സ്, 21ന് പഞ്ചാബ് കിങ്‌സ്, 25ന് ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നിവരുമായും ചെന്നൈയില്‍ വച്ച് എസ്ആര്‍എച്ച് നേരിടും.

തുടര്‍ന്നു ഡല്‍ഹിയിലേക്കു പറക്കുന്ന എസ്ആര്‍എച്ച് 28ന് ചെന്നൈ സൂപ്പര്‍ കിങ്‌സുമായും മേയ് രണ്ടിന് രാജസ്ഥാന്‍ റോയല്‍സുമായും നാലിന് മുംബൈ ഇന്ത്യന്‍സുമായും ഏഴിന് ചെന്നൈയുമായും ഏറ്റുമുട്ടും. ഹൈദരാബാദിന്റെ അടുത്ത മൂന്നു കളികള്‍ കൊല്‍ക്കത്തയിലാണ്. ഒമ്പതിന് ബാംഗ്ലൂര്‍, 13ന് രാജസ്ഥാന്‍, 15ന് ഡല്‍ഹി എന്നിവരാണ് എതിരാളികള്‍. അവസാന രണ്ടു ലീഗ് മല്‍സരങ്ങള്‍ 19ന് പഞ്ചാബ്, 21ന് കൊല്‍ക്കത്ത എന്നിവര്‍ക്കെതിരേ ബാംഗ്ലൂരിലാണ്.

2

ഹൈദരാബാദ് മല്‍സരക്രമം
ഹൈദരാബാദ്- കൊല്‍ക്കത്ത (ഏപ്രില്‍ 11, ചെന്നൈ, 7.30 pm)
ഹൈദരാബാദ്- ബാംഗ്ലൂര്‍ (ഏപ്രില്‍ 14, ചെന്നൈ, 7.30 pm)
ഹൈദരാബാദ്- മുംബൈ (ഏപ്രില്‍ 17, ചെന്നൈ, 7.30 pm)
ഹൈദരാബാദ്- പഞ്ചാബ് (ഏപ്രില്‍ 21, ചെന്നൈ, 3.30 pm)
ഹൈദരാബാദ്- ഡല്‍ഹി (ഏപ്രില്‍ 25, ചെന്നൈ, 7.30 pm)
ഹൈദരാബാദ്- ചെന്നൈ (ഏപ്രില്‍ 28, ഡല്‍ഹി, 7.30 pm)
ഹൈദരാബാദ്- രാജസ്ഥാന്‍ (മേയ് 2, ഡല്‍ഹി, 3.30 pm)
ഹൈദരാബാദ്- മുംബൈ (മേയ് 4, ഡല്‍ഹി, 7.30 pm)
ഹൈദരാബാദ്- ചെന്നൈ (മേയ് 7, ഡല്‍ഹി, 7.30 pm)
ഹൈദരാബാദ്- ബാംഗ്ലൂര്‍ (മേയ് 9, കൊല്‍ക്കത്ത, 7.30 pm)
ഹൈദരാബാദ്- രാജസ്ഥാന്‍ (മേയ് 13, കൊല്‍ക്കത്ത, 7.30 pm)
ഹൈദരാബാദ്- ഡല്‍ഹി (മേയ് 17, കൊല്‍ക്കത്ത, 7.30 pm)
ഹൈദരാബാദ്-പഞ്ചാബ് (മേയ് 19, ബാംഗ്ലൂര്‍, 7.30 pm)
ഹൈദരാബാദ്-കൊല്‍ക്കത്ത (മേയ് 21, ബാംഗ്ലൂര്‍, 3.30 pm)

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫുള്‍ ടീം
ഡേവിഡ് വാര്‍ണര്‍ (ക്യാപ്റ്റന്‍), കെയ്ന്‍ വില്ല്യംസണ്‍, ജോണി ബെയര്‍സ്‌റ്റോ (വിക്കറ്റ് കീപ്പര്‍), മനീഷ് പാണ്ഡെ, ശ്രീവത്സ് ഗോസ്വാമി, വൃധിമാന്‍ സാഹ, കേദാര്‍ ജാദവ്, പ്രിയം ഗാര്‍ഗ്, വിജയ് ശങ്കര്‍, അഭിഷേക് ശര്‍മ, അബ്ദുള്‍ സമദ്, വിരാട് സിങ്, മിച്ചെല്‍ മാര്‍ഷ്, ജാസണ്‍ ഹോള്‍ഡര്‍, മുഹമ്മദ് നബി, റാഷിദ് ഖാന്‍, ഷഹബാസ് നദീം, ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍, സന്ദീപ് ശര്‍മ, ഖലീല്‍ അഹമ്മദ്, സിദ്ധാര്‍ഥ് കൗള്‍, ബേസില്‍ തമ്പി, ജഗദീശ സുജിത്, മുജീബുര്‍ റഹ്മാന്‍.

Story first published: Sunday, March 7, 2021, 19:14 [IST]
Other articles published on Mar 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+