For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ഹൈദരാബാദില്‍ 'സണ്‍റൈസ്'... പഞ്ചാബിനെ എറിഞ്ഞൊതുക്കി, മധുരപ്രതികാരം

ആദ്യപാദത്തില്‍ പഞ്ചാബിനോടേറ്റ തോല്‍വിക്ക് ഹോംഗ്രൗണ്ടില്‍ ഹൈദരാബാദ് കണക്കുതീര്‍ത്തു

പഞ്ചാബിനെ എറിഞ്ഞു വീഴ്ത്തി ഹൈദരാബാദ് | Oneindia Malayalam

ഹൈദരാബാദ്: ഐപിഎല്ലില്‍ ബൗളര്‍മാര്‍ അരങ്ങുവാണ പോരാട്ടത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വീഴ്ത്തി. ബാറ്റ്‌സ്മാന്‍മാര്‍ വെറും കാഴ്ചക്കാരായി മാറിയ പോരാട്ടത്തില്‍ 13 റണ്‍സിനാണ് പഞ്ചാബിനെ ഹൈദരാബാദ് കീഴടക്കിയത്. ഇതോടെ നേരത്തേ പഞ്ചാബിനോട് അവരുടെ മൈതാനത്തേറ്റ തോല്‍വിക്കു ഹൈദരാബാദ് കണക്കുതീര്‍ക്കുകയും ചെയ്തു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് അയക്കപ്പെട്ട ഹൈദരാബാദിനെ ആറു വിക്കറ്റിന് 132 റണ്‍സിലൊതുക്കിയിരുന്നു. ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ച ബാറ്റിങ് ലൈനപ്പുള്ള പഞ്ചാബിന് ഈ സ്‌കോര്‍ വെല്ലുവിളിയാവില്ലെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍ അതേ നാണയത്തില്‍ മറുപടി നല്‍കിയ ഹൈദരാബാദ് പഞ്ചാബിനെ നാലു പന്ത് ബാക്കിനില്‍ക്കെ വെറും 119 റണ്‍സിന് എറിഞ്ഞുവീഴ്ത്തി.

 പിടിച്ചുനിന്നത് രാഹുലും ഗെയ്‌ലും

പിടിച്ചുനിന്നത് രാഹുലും ഗെയ്‌ലും

ആദ്യപാദത്തില്‍ ഹൈദരാബാദിനെതിരേ തകര്‍പ്പന്‍ സെഞ്ച്വറിയുമായി കസറിയ വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍ ടീമില്‍ തിരിച്ചെത്തിയിട്ടും പഞ്ചാബിനു ജയം എത്തിപ്പിടിക്കാന്‍ സാധിച്ചില്ല. ലോകേഷ് രാഹുലും (32) ഗെയ്‌ലും (23) അല്‍പ്പമെങ്കിലും ചെറുത്തുനില്‍പ്പ് നടത്തിയുള്ളൂ. 26 പന്തില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് രാഹുല്‍ 32 റണ്‍സെടുത്തത്. ഗെയ്ല്‍ 22 പന്തില്‍ രണ്ടു സിക്‌സറും ഒരു ബൗണ്ടറിയും കണ്ടെത്തി.
ആദ്യ വിക്കറ്റില്‍ രാഹുല്‍- ഗെയ്ല്‍ ജോടി 55 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമായിരുന്നു പഞ്ചാബിന്റെ കൂട്ടത്തകര്‍ച്ച. പിന്നീട് പഞ്ചാബ് ബാറ്റ്‌സ്മാന്‍മാരുടെ ഘോഷയാത്രയാണ് കണ്ടത്.

റാഷിദ് നയിച്ചു

റാഷിദ് നയിച്ചു

നിലവില്‍ ഐസിസി ടിട്വന്റി ലോക റാങ്കിങിലെ നമ്പര്‍ വണ്‍ ബൗളറും അഫ്ഗാന്‍ സ്പിന്‍ സെന്‍സേഷനുമായ റാഷിദ് ഖാനാണ് ഹൈദരാബാദിന്റെ ബൗളിങിന് ചുക്കാന്‍ പിടിച്ചത്. നാലോവറില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് റാഷിദ് മൂന്നു വിക്കറ്റെടുത്തു.
രണ്ടു വിക്കറ്റ് വീതമെടുത്ത മലയാളി താരം ബേസില്‍ തമ്പി, സന്ദീപ് ശര്‍മ, ഷാക്വിബുല്‍ ഹസന്‍ എന്നിവര്‍ റാഷിദിനു മികച്ച പിന്തുണയേകിയപ്പോള്‍ ഹൈദരാബാദിനു കാര്യങ്ങള്‍ എളുപ്പമായി. 2.2 ഓവറില്‍ 14 റണ്‍സിനാണ് ബേസില്‍ രണ്ടു വിക്കറ്റെടുത്തത്. തൊട്ടുമുമ്പത്തെ കളിയിലും താരം രണ്ടു വിക്കറ്റെടുത്തിരുന്നു. ഈ സീസണില്‍ രണ്ടു മല്‍സരങ്ങള്‍ മാത്രം കളിച്ച ബേസില്‍ നാലു വിക്കറ്റ് നേടിക്കഴിഞ്ഞു.

 രാജകീയം രാജ്പൂത്ത്

രാജകീയം രാജ്പൂത്ത്

പേസര്‍ അങ്കിത് രാജ്പൂത്തിന്റെ മാസ്മരിക ബൗങിളാണ് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനെ ആറു വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സിലൊതുക്കിയത്. നാലോവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടത്ത് അഞ്ചു വിക്കറ്റാണ് താരം പോക്കറ്റിലാക്കിയത്. തന്റെ ആദ്യ സ്‌പെല്ലില്‍ മൂന്നു വിക്കറ്റെടുത്ത രാജ്പൂത്ത് രണ്ടാം സ്‌പെല്ലില്‍ രണ്ടു വിക്കറ്റ് കൂടി വീഴ്ത്തി അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കുകയായിരുന്നു.
മനീഷ് പാണ്ഡെ (54) പൊരുതി നേടിയ അര്‍ധസെഞ്ച്വറിയാണ് ഹൈദരാബാദിനെ മാന്യമായ സ്‌കോറിലെത്താന്‍ സഹായിച്ചത്. 53 പന്തില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറുമടങ്ങിയതായിരുന്നു പാണ്ഡെയുടെ ഇന്നിങ്‌സ്. ഷാക്വിബുല്‍ ഹസന്‍ (28), യൂസുഫ് പഠാന്‍ (21*) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച മറ്റു താരങ്ങള്‍.

രക്ഷിച്ചത് പാണ്ഡെ-ഷാക്വിബ് സഖ്യം

രക്ഷിച്ചത് പാണ്ഡെ-ഷാക്വിബ് സഖ്യം

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഹൈദരാബാദിന് ടീം സ്‌കോര്‍ 27 റണ്‍സിലെത്തിയപ്പോഴേക്കേും ഓപ്പണര്‍മാരെയടക്കം മൂന്നു വിക്കറ്റുകള്‍ നഷ്ടമായിരുന്നു. രാജ്പൂത്താണ് മൂന്നു വിക്കറ്റുകള്‍ ഒന്നിനുപിറകെ ഒന്നായി കടപുഴക്കി ഹൈദരാബാദിനെ സ്തബ്ധരാക്കിയത്. ഇന്നിങ്‌സിലെ നാലാം പന്തില്‍ വില്ല്യംസണാണ് ആദ്യം ക്രീസ് വിട്ടത്. മൂന്നു പന്തുകള്‍ നേരിട്ട വില്ല്യംസണ്‍ അക്കൗണ്ട് തുറക്കുംമുമ്പ് രാജ്പൂത്തിന്റെ ബൗളിങില്‍ ക്യാപ്റ്റന്‍ അശ്വിന് വിക്കറ്റ് സമ്മാനിച്ചു മടങ്ങുകയായിരുന്നു.
11 റണ്‍സെടുത്ത ധവാനെ രാജ്പൂത്ത് കരുണ്‍ നായരുടെ കൈകളിലെത്തിച്ചു. വൃധിമാന്‍ സാഹ (6) വീണ്ടും നിരാശപ്പെടുത്തി. രാജ്പൂത്തിന്റെ ബൗളിങില്‍ ആന്‍ഡ്രു ടൈയാണ് ക്യാച്ചെടുത്തത്. മൂന്നിന് 27 റണ്‍സെന്ന നിലയില്‍ പതറിയ ഹൈദരാബാദിനെ നാലാം വിക്കറ്റില്‍ പാണ്ഡെ-ഷാക്വിബ് ജോടിയാണ് 52 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി മല്‍സരത്തിേേലക്കു തിരിച്ചുകൊണ്ടുവന്നത്.

Story first published: Friday, April 27, 2018, 0:02 [IST]
Other articles published on Apr 27, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+