Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: കൊല്‍ക്കത്തയെ എറിഞ്ഞിട്ടു... ഹൈദരാബാദ് കലാശക്കളിക്ക്, ഫൈനല്‍ ഞായറാഴ്ച

IPL 2018 | കൊൽക്കത്ത പുറത്തായി | OneIndia Malayalam

കൊല്‍ക്കത്ത: സെമി ഫൈനലിനു തുല്യമായ ഐപിഎല്ലിലെ രണ്ടാം ക്വാളിഫയര്‍ പോരില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ 13 റണ്‍സിനു പരാജയപ്പെടുത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫൈനലിലേക്കു യോഗ്യത നേടി. ഞായറാഴ്ച നടക്കുന്ന കലാശക്കളിയില്‍ ഹൈദരാബാദ് ചെന്നൈ സൂപ്പര്‍കിങ്‌സിനെ നേരിടും. ബൗളിങ് മികവിലാണ് കെകെആറിനെതിരേ ഹൈദരാബാദ് ജയം പിടിച്ചെടുത്തത്.

1
43469

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 174 റണ്‍സെടുത്തു. മറുപടിയില്‍ കൊല്‍ക്കത്ത പൊരുതിനോക്കിയെങ്കിലും ഫലമുണ്ടായില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് പിഴുത് ഹൈദരാബാദ് ഒമ്പതു വിക്കറ്റിന് 161 റണ്‍സില്‍ കൊല്‍ക്കത്തയെ ഒതുക്കി. 48 റണ്‍സെടുത്ത ക്രിസ് ലിന്നാണ് കെകെആറിന്റെ ടോപ്‌സ്‌കോറര്‍. ശുഭ്മാന്‍ ഗില്‍ (30), സുനില്‍ നരെയ്ന്‍ (26), നിതീഷ് റാണ (22) എന്നിവരാണ് 20നു മുകൡല്‍ സ്‌കോര്‍ ചെയ്ത മറ്റു താരങ്ങള്‍. റാഷിദ് ഖാന്‍ മൂന്നു വിക്കറ്റുമായി ഹൈദരാബാദ് ബൗളിങിനു ചുക്കാന്‍ പിടിച്ചപ്പോള്‍ സിദ്ധാര്‍ഥ് കൗളും കാര്‍ലോസ് ബ്രാത്‌വെയ്റ്റും രണ്ടു വിക്കറ്റ് വീതമെടുത്തു.

1

നേരത്തേ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഒരു ഘട്ടത്തില്‍ 150 റണ്‍സ് പോലും തികയ്ക്കുമോയെന്ന കാര്യത്തില്‍ സംശയമായിരുന്നു. എന്നാല്‍ റാഷിദ് ഖാന്റെ വെടിക്കെട്ട് ഇന്നിങ്‌സാണ് അവരെ മികച്ച സ്‌കോറിലെത്തിച്ചത്. 10 പന്തില്‍ രണ്ടു ബൗണ്ടറികളും നാലു സിക്‌സിറുകളുമടക്കം റാഷിദ് പുറത്താവാതെ 34 റണ്‍സ് വാരിക്കൂട്ടി. ഹൈദരാബാദ് നിരയില്‍ ഒരാള്‍ക്കുപോലും അര്‍ധസെഞ്ച്വറി തികയ്ക്കാനായില്ല. മികച്ച ബൗളിങിലൂടെ 15 ഓവര്‍ വരെ ഹൈദരാബാദിനെ തളച്ചിടാന്‍ അവര്‍ക്കു സാധിച്ചു. എന്നാല്‍ അവസാന അഞ്ചോവറില്‍ ഹൈദരാബാദ് ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. അവസാനത്തെ അഞ്ചോവറില്‍ 64 റണ്‍സാണ് ഹൈദരാബാദ് നേടിയത്.

2

35 റണ്‍സെടുത്ത ഓപ്പണര്‍ വൃധിമാന്‍ സാഹയാണ് ഹൈദരാബാദിന്റെ ടോപ്‌സ്‌കോറര്‍. 27 പന്തില്‍ അഞ്ചു ബൗണ്ടറികളടങ്ങിയതായിരുന്നു സാഹയുടെ ഇന്നിങസ്. ശിഖര്‍ ധവാന്‍ 34 റണ്‍സെടുത്തു പുറത്തായി. ദീപക് ഹൂഡയാണ് (19) രണ്ടക്കം തികച്ച മറ്റൊരു താരം. ടൂര്‍ണമെന്റിലുടനീളം മിന്നുന്ന പ്രകടനം നടത്തിയ കെയ്ന്‍ വില്ല്യംസണിന് മൂന്നു റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. കൊല്‍ക്കത്തയ്ക്കു വേണ്ടി കുല്‍ദീപ് യാദവ് രണ്ടു വിക്കറ്റെടുത്തപ്പോള്‍ ശിവം മാവി, സുനില്‍ നരെയ്ന്‍, പിയൂഷ് ചൗള എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

3

തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ കളിച്ച ടീമില്‍ മൂന്നു മാറ്റങ്ങളുമായാണ് ഹൈദരാബാദ് ഇറങ്ങിയത്. മനീഷ് പാണ്ഡെ, ശ്രീവത്സ് ഗോസ്വാമി, സന്ദീപ് ശര്‍മ എന്നിവരെ ഒഴിവാക്കിയ ഹൈദരാബാദ് പകരം ദീപക് ഹൂഡ, വൃധിമാന്‍ സാഹ, ഖലീല്‍ അഹമ്മദ് എന്നിവരെ കളിപ്പിച്ചു. മറുഭാഗത്ത് കൊല്‍ക്കത്ത ടീമില്‍ ഒരു മാറ്റമുണ്ടായിരുന്നു. ജാവോണ്‍ സിയേള്‍സിനു പകരം ശിവം മാവി ടീമിലെത്തി.

Story first published: Friday, May 25, 2018, 23:11 [IST]
Other articles published on May 25, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+