Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: അനായാസം ഹൈദരാബാദ്... ഏഴാം തോല്‍വി, ഡല്‍ഹിയുടെ വഴിയടയുന്നു

ഹൈദരാബാദ്: ഐപിഎല്ലിലെ നിര്‍ണായക മല്‍സരത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് കാലിടറി. പ്ലേഓഫ് സാധ്യത നിലനിര്‍ത്താന്‍ ജയിച്ചേ തീരൂവെന്ന വെല്ലുവിളിയുമായി ഇറങ്ങിയ ഡല്‍ഹി കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഏഴു വിക്കറ്റിന് ഡല്‍ഹിയെ തകര്‍ത്തുവിടുകയാിരുന്നു.

ഈ സീസണില്‍ 10 മല്‍സരങ്ങളില്‍ കളിച്ച ഡല്‍ഹിയുടെ ഏഴാമത്തെ പരാജയമാണണിത്. സീസണില്‍ ഇനി നാലു മല്‍സരങ്ങള്‍ മാത്രമാണ് ഡല്‍ഹിക്കു ശേഷിക്കുന്നത്. ഇവയിലെല്ലാം ജയിച്ചാലും ഡല്‍ഹിക്കു പ്ലേഓഫിലെത്താനാവുമോയെന്ന കാര്യം സംശയത്തിലാണ്. ഹൈദരാബാദാവട്ടെ ഈ ജയത്തോടെ ചെന്നൈ സൂപ്പര്‍കിങ്‌സിനെ മറികടന്ന് പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു തിരിച്ചെത്തുകയും ചെയ്തു.

വിജയലക്ഷ്യം 164

വിജയലക്ഷ്യം 164

ആദ്യം ബാറ്റ് ചെയ്ത ശേഷം വന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി ഹൈദരാബാദിനെ സമ്മര്‍ദ്ദത്തിലാക്കി ജയിച്ചുകയറുകയെന്നതായിരുന്നു ഡല്‍ഹിയുടെ പ്ലാന്‍. പക്ഷെ ഇതു ദയനീമായി പരാജയപ്പെട്ടു. ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ച ബൗളിങ് ആക്രമണമുള്ള ഹൈദരാബാദിനു മുന്നില്‍ ഡല്‍ഹി പതറിപ്പോയി.
നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റിന് 163 റണ്‍സാണ് ഡല്‍ഹിക്കു നേടാനായത്.

ജയം ഒരു പന്ത് ശേഷിക്കെ

ജയം ഒരു പന്ത് ശേഷിക്കെ

അത്ര വലിയ വിജയലക്ഷ്യം അല്ലാതിരുന്നിട്ടും കളി അവസാന ഓവറിലെ അഞ്ചാമത്തെ പന്ത് വരെ കൊണ്ടുപോവാന്‍ ഡല്‍ഹിക്കു സാധിച്ചു. വെറും മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് ഹൈദരാബാദ് ലക്ഷ്യം മറികടന്നത്.
ഹൈദരാബാദിന്റെ ജയത്തില്‍ കളിച്ച ബാറ്റ്‌സ്മാന്‍മാരെല്ലാം സംഭാവന നല്‍കിയെന്നതാണ് ശ്രദ്ധേയം. ഓപ്പണര്‍ അലെക്‌സ് ഹെയ്ല്‍സാണ് (45) ടോപ്‌സ്‌കോറര്‍. 31 പന്തില്‍ മൂന്നു വീതം സിക്‌സറും ബൗണ്ടറിയയും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
ശിഖര്‍ ധവാന്‍ (33), ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ (32*), മനീഷ് പാണ്ഡെ (21), യൂസുഫ് പഠാന്‍ (27*)ഃ എന്നിവരും മികച്ച പ്രകടനം നടത്തി.

 പൃഥ്വിയുടെ വെടിക്കെട്ട്

പൃഥ്വിയുടെ വെടിക്കെട്ട്

മുന്‍ അണ്ടര്‍ 19 ക്യാപ്റ്റനും ഒാപ്പണറുമായ ണര്‍ പൃഥ്വി ഷായുടെ (65) വെടിക്കെട്ട് ഇന്നിങ്‌സാണ് ഡല്‍ഹിയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. 36 പന്തില്‍ ആറു ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു പൃഥ്വിയുടെ ഇന്നിങ്‌സ്.
ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് (44) ടീമിന്റെ മറ്റൊരു സ്‌കോറര്‍. 36 പന്തില്‍ മൂന്നു ബൗണ്ടറികളും സിക്‌സറുമുള്‍പ്പെടെയാണ് ശ്രേയസ് 44 റണ്‍സ് നേടിയത്. പുറത്താവാതെ 13 പന്തില്‍ ഓരോ ബൗണ്ടറിയും സിക്‌സറുമടക്കം 23 റണ്‍സ് നേടിയ വിജയ് ശങ്കറാണ് ഡല്‍ഹിയുടെ സ്‌കോര്‍ 160ലെത്തിച്ചത്. മറ്റുള്ളവരൊന്നും 20 റണ്‍സ് പോലും തികച്ചില്ല. ഹൈദരാബാദിനു വേണ്ടി അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ രണ്ടു വിക്കറ്റെടുത്തു.

ടോസ് ഡല്‍ഹിക്ക്

ടോസ് ഡല്‍ഹിക്ക്

ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. മുന്‍ നായകനും ഡല്‍ഹി ഓപ്പണറുമായ ഗൗതം ഗംഭീര്‍ ഈ മല്‍സരത്തിലും പുറത്തിരിക്കുകയായിരുന്നു.
അതേസമയം, പരിക്കുമൂലം കുറച്ച് മല്‍സരങ്ങള്‍ നഷ്ടമായ സ്റ്റാര്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ഹൈദരാബാദ് നിരയില്‍ തിരിച്ചെത്തിയ മല്‍സരം കൂടിയാണിത്.

Story first published: Sunday, May 6, 2018, 0:07 [IST]
Other articles published on May 6, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+