Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: പന്തിന്റെ സെഞ്ച്വറി വിഫലം... തോല്‍വിയോടെ ഡല്‍ഹി പുറത്ത്, ഹൈദരാബാദ് പ്ലേഓഫില്‍

ദില്ലി: റിഷഭ് പന്തിന്റെ മിന്നല്‍ സെഞ്ച്വറിക്കും ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ രക്ഷിക്കാനായില്ല. പ്ലേഓഫ് സാധ്യത നിലനിര്‍ത്താന്‍ ജയിച്ചേ തീരൂവെന്ന വെല്ലുവിളിയുമായി ഇറങ്ങിയ ഡല്‍ഹി തോല്‍വിയോടെ പുറത്തായി. പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരും മുന്‍ ജേതാക്കളുമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് ഒമ്പതു വിക്കറ്റിനാണ് ഡല്‍ഹി പരാജയം സമ്മതിച്ചത്. ഡല്‍ഹിക്കെതിരേ നേടിയ ജയത്തോടെ മൂന്നു മല്‍സരങ്ങള്‍ ബാക്കിനില്‍ക്കെ ഹൈദരാബാദ് പ്ലേഓഫിലേക്കു ടിക്കറ്റെടുത്തു. ഈ സീസണില്‍ പ്ലേഓഫിലെത്താതെ പുറത്തായ ആദ്യ ടീമാണ് ഡല്‍ഹിയെങ്കില്‍ പ്ലേഓഫില്‍ ഇടംപിടിച്ച ആദ്യ ടീമായി ഹൈദരാബാദ് മാറുകയും ചെയ്തു.

1

പന്തിന്റെ ഇടിവെട്ട് സെഞ്ച്വറിയുടെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി അഞ്ചു വിക്കറ്റിന് 187 റണ്‍സെന്ന ജയിക്കാവുന്ന സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു. പക്ഷെ ബാറ്റിങില്‍ കാണിച്ച മികവ് ബൗളിങില്‍ പുറത്തെടുക്കാന്‍ ഡല്‍ഹിക്കായില്ല. 18.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഹൈദരാബാദ് ലക്ഷ്യത്തിലെത്തി.

1
43452

ശിഖര്‍ ധവാന്റെയും (92*) ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണിന്റെയും (83*) ഇന്നിങ്‌സുകളാണ് ഹൈദരാബാദിന്റെ ജയം അനായാസമാക്കിയത്. ധവാന്‍ 50 പന്തില്‍ ഒമ്പതു ബൗണ്ടറികളും നാലു സിക്‌സറും നേടിയപ്പോള്‍ വില്ല്യംസണ്‍ 53 പന്തില്‍ എട്ടു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെടെയാണ് 83 റണ്‍സെടുത്തത്. അലെക്‌സ് ഹെയ്ല്‍സിന്റെ (14) വിക്കറ്റ് മാത്രമേ ഹൈദരാബാദിനു നഷ്ടമായുള്ളൂ.

2

നേരത്തേ വെറും 63 പന്തില്‍ 15 ബൗണ്ടറികളും ഏഴു സിക്‌സറുകളുമടക്കം പുറത്താവാതെ 128 റണ്‍സ് അടിച്ചെടുത്ത പന്താണ് ഡല്‍ഹിയെ മികച്ച സ്‌കോറിലെത്തിച്ചത്. ഈ സീസണില്‍ സെഞ്ച്വറി കണ്ടെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടത്തിനും അദ്ദേഹം അര്‍ഹനായി. ക്രിസ് ഗെയ്ല്‍ (കിങ്‌സ് ഇലവന്‍ പഞ്ചാബ്), ഷെയ്ന്‍ വാട്‌സന്‍ (ചെന്നൈ സൂപ്പര്‍കിങ്‌സ്) എന്നിവര്‍ക്കു ശേഷം ഈ സീസണില്‍ സെഞ്ച്വറി കണ്ടെത്തിയ മൂന്നാമത്തെ താരമാണ് പന്ത്. പന്തിന്റെ വണ്‍മാന്‍ ഷോയാണ് മല്‍സരത്തില്‍ ഡല്‍ഹിക്കു തുണയായത്. മറ്റുള്ളവരൊന്നും 25 റണ്‍സ് പോലും തികച്ചില്ല. 24 റണ്‍സെടുത്ത ഹര്‍ഷല്‍ പട്ടേലാണ് ഡല്‍ഹി നിരയില്‍ 20നു മുകളില്‍ സ്‌കോര്‍ ചെയ്ത ഏക താരം. ജാസണ്‍ റോയ് 11 റണ്‍സെടുത്തു മടങ്ങി. പൃഥ്വി ഷാ (9), ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (3), ഗ്ലെന്‍ മാക്‌സ്‌വെല്‍ (9) എന്നിവര്‍ക്കു അധികം ആയുസ്സുണ്ടായില്ല.

3

അവസാന അഞ്ചോവറില്‍ 76 റണ്‍സാണ് ഡല്‍ഹി വാരിക്കൂട്ടിയത്. ഇതില്‍ ഭൂരിഭാഗവും പന്തിന്റെ വകയായിരുന്നു. ഹൈദരാബാദ് ഏറ്റവും മികച്ച ബൗളറായ ഭുവനേശ്വര്‍ കുമാറിന്റെ അവസാന ഓവറില്‍ മാത്രം പന്ത് 26 റണ്‍സ് വാരിക്കൂട്ടി. തുടര്‍ച്ചയായി രണ്ടു ബൗണ്ടറി നേടിയ പന്ത് അവസാന മൂന്നു ബോളും സിക്‌സറിലേക്കു പറത്തിയാണ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്.

ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ അയ്യര്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ കളിച്ച ടീമില്‍ മൂന്നു മാറ്റങ്ങളുമായാണ് ഡല്‍ഹി ഇറങ്ങിയത്. ജാസണ്‍ റോയ്, ഷഹബാസ് നദീം, ഹര്‍ഷല്‍ എന്നിവര്‍ പ്ലെയിങ് ഇലവനിലെത്തി. മറുഭാഗത്ത് പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയ്ക്കു പകരം ശ്രീവത്സ് ഗോസ്വാമി കളിച്ചു.

Story first published: Thursday, May 10, 2018, 23:55 [IST]
Other articles published on May 10, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+