For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: വരുന്നത് വാര്‍ണറില്ലാത്ത സീസണ്‍! ഹൈദരാബാദ് ഞെട്ടലില്‍- സൂചന നല്‍കി താരം

പരിക്കില്‍ നിന്നും വാര്‍ണര്‍ ഇനിയും മുക്തനായിട്ടില്ല

ഐപിഎല്ലിന്റെ 14ാം സീസണിനു മുമ്പ് മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ആശങ്കയിലാക്കുന്ന സൂചനകളാണ് പുറത്തുവരുന്നത്. ടീമിന്റെ നായകനും ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണറുമായ ഡേവിഡ് വാര്‍ണര്‍ അടുത്ത സീസണില്‍ കളിച്ചേക്കില്ലെന്നതാണ് ഹൈദരാബാദിനെ അലട്ടുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇന്ത്യക്കെതിരേ ഓസ്‌ട്രേലിയയില്‍ നടന്ന നിശ്ചിത ഓവര്‍ പരമ്പരയ്ക്കിടെ നാഭിഭാഗത്തേറ്റ പരിക്കില്‍ നിന്നും വാര്‍ണര്‍ ഇനിയും പൂര്‍ണമായി മുക്തനായിട്ടില്ല.

പൂര്‍വ്വ സ്ഥിതിയിലെത്താന്‍ തനിക്കു ചുരുങ്ങിയത് ഒമ്പത് മാസമെങ്കിലും വേണ്ടിവരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതോടെയാണ് വാര്‍ണര്‍ ഐപിഎല്ലില്‍ നിന്നും വിട്ടുനിന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുന്നത്.

ആറു മുതല്‍ ഒന്‍പത് മാസം

ആറു മുതല്‍ ഒന്‍പത് മാസം

അടുത്തയാഴ്ച മുതല്‍ ഞാന്‍ ത്രോ ചെയ്യാന്‍ ആരംഭിക്കും. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇതു ചെയ്യുമ്പോള്‍ വലിയ ബുദ്ധിമുട്ടുകളാണ് നേരിട്ടത്. ത്രോ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ പോലും വിഷമം നേരിട്ടിരുന്നു. വിക്കറ്റുകള്‍ക്കിടയിലൂടെയുള്ള ഓട്ടമാണ് ഇപ്പോള്‍ കൂടുതലായും നടത്തുന്നത്.
പൂര്‍ണ ആരോഗ്യം വീണ്ടെടുക്കാന്‍ അടുത്ത ആറു മുതല്‍ ഒമ്പത് മാസം വരെ എനിക്കു വേണ്ടി വന്നേക്കും. പക്ഷെ മെഡിക്കല്‍ സംഘം ഇതിനേക്കാള്‍ വേഗത്തില്‍ പഴയ സ്ഥിതിയിലേക്കു മടങ്ങിയെത്താന്‍ സഹായിക്കുമെന്ന് ഉറപ്പുണ്ടെന്നും വാര്‍ണര്‍ വ്യക്തമാക്കി.

പരിക്കേറ്റത് കഴിഞ്ഞ നവംബറില്‍

പരിക്കേറ്റത് കഴിഞ്ഞ നവംബറില്‍

കഴിഞ്ഞ നവംബറില്‍ നടന്ന ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീല്‍ഡ് ചെയ്യവെയായിരുന്നു വാര്‍ണര്‍ക്കു പരിക്കേല്‍ക്കുന്നത്. മുടന്തിയാണ് താരം ഗ്രൗണ്ടില്‍ നിന്നു മടങ്ങിയത്. തുടര്‍ന്ന് മൂന്നാം ഏകദിനം, ടി20 പരമ്പര, ആദ്യ രണ്ടു ടെസ്റ്റുകള്‍ എന്നിവയില്‍ നിന്നും അദ്ദേഹം പിന്‍മാറുകയും ചെയ്തിരുന്നു. ടെസ്റ്റില്‍ വാര്‍ണര്‍ക്കു പക്ഷെ ബാറ്റിങില്‍ തിളങ്ങാനായില്ല. 5, 13, 1, 48 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍.

ടി20 ലോകകപ്പിന് തയ്യാറെടുക്കും

ടി20 ലോകകപ്പിന് തയ്യാറെടുക്കും

പരിക്കില്‍ നിന്നും മോചിതനാവാന്‍ ഇനിയും ഒമ്പത് മാസത്തോളം വേണ്ടിവരുമെന്നതിനാല്‍ ഐപിഎല്ലില്‍ കളിച്ച് പരിക്ക് വര്‍ധിപ്പിക്കാന്‍ വാര്‍ണര്‍ മുതിര്‍ന്നേക്കില്ല. ഐപിഎല്ലിന്‍ നിന്നും വിട്ടുനിന്ന് ഈ വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിന് തയ്യാറെടുക്കാനായിരിക്കും അദ്ദേഹം ശ്രമിച്ചേക്കുക. ഒക്ടോബറിലാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്.

100 ശതമാനത്തിലെത്തിയിട്ടില്ല

100 ശതമാനത്തിലെത്തിയിട്ടില്ല

എനിക്കു പറ്റിയതു പോലെയുള്ള പരിക്കേറ്റവരുമായി ഞാന്‍ സംസാരിച്ചിരുന്നു. ഇതു അത്ര സാരമുള്ളതല്ലെന്നാണ് അവര്‍ പറയുന്നത്. വേദനയെക്കുറിച്ച് ആശങ്ക വേണ്ടെന്നു സ്വന്തം തലച്ചോറിനെ പഠിപ്പിക്കുകയാണ് വേണ്ടത്. ഇനിയൊരിക്കലും അതുണ്ടാവില്ലെന്നും പറയണം. ഇതു സ്വയം ബോധ്യപ്പെടുത്തിയാല്‍ ആത്മവിശ്വാസം തിരിച്ചുപിടിക്കാന്‍ കഴിയും. ശേഷം കഴിയാവുന്നത്രയും വേഗത്തില്‍ ഓടാനും ഡൈവ് ചെയ്യാനുമെല്ലാം സാധിക്കും. ഇപ്പോഴും ഞാന്‍ 100 ശതമാനത്തിലേക്കു എത്തിയിട്ടില്ലെന്നും വാര്‍ണര്‍ പറഞ്ഞു.

എന്‍ഒസി ലഭിച്ചേക്കില്ല

എന്‍ഒസി ലഭിച്ചേക്കില്ല

വാര്‍ണറുടെ ഈ പരിക്ക് കാരണം ക്രിക്കറ്റ് ഓസ്‌ട്രേലിയ അദ്ദേഹത്തിന് ഐപിഎല്ലില്‍ പങ്കെടുക്കാന്‍ എന്‍ഒസി നല്‍കാനുള്ള സാധ്യത കുറവാണ്. ഘട്ടം ഘട്ടം മാത്രമേ കളിക്കാര്‍ക്കു ഐപിഎല്ലിനായി എന്‍ഒസി നല്‍കുകയുള്ളൂവെന്നും ഓരോ താരത്തിന്റെയും ആരോഗ്യസ്ഥിതി കൂടി പരിഗണിക്കുമെന്നും നേരത്തേ ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചിരുന്നു. അങ്ങനെ വന്നാല്‍ വാര്‍ണര്‍ ഐപിഎല്ലില്‍ കളിക്കണമെന്നു ആഗ്രഹിച്ചാലും ക്രിക്കറ്റ് ഓസ്‌ട്രേലിയ എന്‍ഒസി നല്‍കില്ല. ഓസീസ് ടീമിന്റെ ഭാവി പരമ്പരകളും ഐസിസിയുടെ ടി20 ലോകകപ്പും തന്നൊണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പ്രഥമ പരിഗണന.

Story first published: Tuesday, February 23, 2021, 10:46 [IST]
Other articles published on Feb 23, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+