Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കനിത്കര്‍ വിരമിച്ചു, ക്രിക്കറ്റ് പ്രേമികളേ ഓര്‍മയുണ്ടോ ഹൃഷികേശ് കനിത്കറെ?

ദില്ലി: 1998 ല്‍ പാകിസ്താനെതിരെ ഇന്‍പ്പെന്‍ഡന്‍സ് കപ്പ് ഫൈനലില്‍ അവസാന ഓവറില്‍ ബൗണ്ടറിയടിച്ച് ഇന്ത്യയെ ജയിപ്പിച്ച ഹൃഷികേശ് കനിത്കര്‍ വിരമിച്ചു. രണ്ട് പന്തില്‍ മൂന്ന് റണ്‍സ് വേണം എന്ന നിലയിലായിരുന്നു സ്റ്റാര്‍ സ്പിന്നര്‍ സഖ്‌ലൈന്‍ മുഷ്താഖിനെതിരെ കനിത്കര്‍ ബൗണ്ടറിയടിച്ച് ജയിപ്പിച്ചത്. അന്ന് ഇന്ത്യ പിന്തുര്‍ന്ന് ജയിച്ച 315 റണ്‍സ് അക്കാലത്തെ ലോകറെക്കോര്‍ഡായിരുന്നു. ധാക്കയില്‍ വെച്ചായിരുന്നു ചരിത്രം തിരുത്തിയ ഈ കളി.

ഇത് കൂടാതെ 33 ഏകദിനങ്ങളിലും രണ്ട് ടെസ്റ്റുകളിലും കനിത്കര്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ഇടംകൈയന്‍ ബാറ്റ്‌സ്മാനും പാര്‍ട്ട് ടൈം ഓഫ് സ്പിന്‍ ബൗളറുമായിരുന്ന കനിത്കര്‍ മൂന്ന് വര്‍ഷത്തോളം അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചു. പുനെയില്‍ ജനിച്ച കനിത്കര്‍ രാജസ്ഥാന് വേണ്ടിയാണ് അവസാന കാലത്ത് രഞ്ജി ക്രിക്കറ്റ് കളിച്ചത്. 2103 സീസണിലായിരുന്നു കനിത്കര്‍ അവസാനമായി രാജസ്ഥാന് വേണ്ടി ഇറങ്ങിയത്.

hrishikeshkanitkar

2000ത്തില്‍ ഇന്ത്യന്‍ ടീമില്‍ ഇടം നഷ്ടമായെങ്കിലും രഞ്ജി ട്രോഫിയിലും ആഭ്യന്തര ക്രിക്കറ്റിലും സൂപ്പര്‍ താരമായിരുന്നു കനിത്കര്‍. രഞ്ജിയിലെ എട്ടായിരത്തില്‍ പരം റണ്‍സുകള്‍ അടക്കം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ റണ്‍സുകളുടെ വലിയ ശേഖരം തന്നെയുണ്ട് കനിത്കറുടെ പേരില്‍. മികച്ച ഫീല്‍ഡര്‍ കൂടിയായ കനിത്കര്‍ കോച്ചിംഗ് രംഗത്തേക്ക് തിരിയാന്‍ വേണ്ടിയാണ് നാല്‍പതാം വയസ്സില്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നത്.

രഞ്ജി ട്രോഫിയില്‍ 28 സെഞ്ചുറികള്‍ കനിത്കര്‍ അടിച്ചിട്ടുണ്ട്. രാജസ്ഥാന്‍ ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. ചൊവ്വാഴ്ചയാണ് വിരമിക്കുന്നത് സംബന്ധിച്ച കത്ത് കനിത്കര്‍ ബി സി സി ഐക്ക് കൈമാറിയത്. ക്രിക്കറ്റ് പ്രേമികള്‍ വലിയ ആവേശത്തോടെ കണ്ടിരുന്ന കനിത്കറുടെ ലാസ്റ്റ് ഓവര്‍ ബൗണ്ടറി ഒരിക്കല്‍ ആസ്വദിക്കൂ.

Story first published: Thursday, July 2, 2015, 18:39 [IST]
Other articles published on Jul 2, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+