IND vs AUS: ബുംറ, ജഡേജ, വിഹാരി ഇല്ല, നാലാം ടെസ്റ്റില്‍ ഇന്ത്യ ആരെയിറക്കും? സാധ്യത ഇങ്ങനെ
ഇത്രയും വെല്ലുവിളിയുയര്‍ത്തിയ ക്രിക്കറ്റ് പരമ്പര ടീം ഇന്ത്യ സമീപകാലത്തൊന്നും കളിച്ചിട്ടുണ്ടാവില്ല. എതിരാളികളില്‍ നിന്നല്ല, മറിച്ച് പരിക്കില്‍ നിന്നാണ് ഇന്ത്യക്കു കനത്ത വെല്ലുവിളി നേരിട്ടു കൊണ്ടിരിക്കുന്നത്. ഒന്നിനു പിറകെ ഒന്നായി ഇന്ത്യന്‍ താരങ്ങളെ പരിക്ക് കവര്‍ന്നെടുക്കുകയാണ്. സിഡ്‌നിയില്‍ സമനിലയില്‍ കലാശിച്ച മൂന്നാം ടെസ്റ്റിനു ശേഷം മൂന്നു താരങ്ങളെയാണ് ഇന്ത്യക്കു നഷ്ടമായിരിക്കുന്നത്.
സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, സൂപ്പര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, മധ്യനിര ബാറ്റ്‌സ്മാന്‍ ഹനുമാ വിഹാരി എന്നിവര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. ഇതോടെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യക്കു പ്ലെയിങ് ഇലവനില്‍ പല മാറ്റങ്ങളും വരുത്തേണ്ടി വരും.

ഇന്ത്യയുടെ പരിക്ക് ലിസ്റ്റ്
ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ പരിക്കേറ്റ താരങ്ങളുടെ ലിസ്റ്റ് നോക്കിയാല്‍ അത് വലിപ്പമേറിയതാണെന്നു കാണാന്‍ സാധിക്കും. ഓസീസ് പര്യടനത്തിനു മുമ്പ് തന്നെ വെറ്ററന്‍ പേസര്‍ ഇഷാന്ത് ശര്‍മയെ പരിക്കു കാരണം ഇന്ത്യക്കു നഷ്ടമായിരുന്നു.
അഡ്‌ലെയ്ഡിലെ ആദ്യ ടെസ്റ്റില്‍ പേസര്‍ മുഹമ്മദ് ഷമിക്കാണ് കൈത്തണ്ടയില്‍ പരിക്കേറ്റത്. രണ്ടാം ടെസ്റ്റില്‍ മറ്റൊരു പേസര്‍ ഉമേഷ് യാദവിനും പരിക്കേറ്റു. കാല്‍പ്പേശിയിലെ മസിലിനായിരുന്നു പരിക്ക്.
കെഎല്‍ രാഹുലായിരുന്നു അടുത്ത ഇര. ടെസ്റ്റ് പരമ്പയില്‍ കളിക്കാന്‍ അവസരം ലഭിച്ചില്ലെങ്കിലും നെറ്റ്‌സില്‍ പരിശീലനത്തിനിടെയേറ്റ പരിക്കു കാരണം അദ്ദേഹം നാട്ടിലേക്കു മടങ്ങി. രാഹുലിനു പിന്നാലെയാണ് ബുംറ, ജഡേജ, വിഹാരി എന്നിവരും പരിക്കേറ്റ് പുറത്തായിരിക്കുന്നത്. ഓസീസിനെതിരായ നാലാം ഏകദിനത്തിനിടെ ശ്രേയസ് അയ്യര്‍ക്കും പരിക്ക് പറ്റിയിരുന്നു.

ആരെയൊക്കെ കളിപ്പിക്കും?
ഇന്ത്യയും ഓസ്‌ട്രേലിയയും പരമ്പരയില്‍ 1-1ന് ഒപ്പം നില്‍ക്കുന്നതിനാല്‍ നാലാം ടെസ്റ്റ് ഇരുടീമുകള്‍ക്കും ഫൈനലിനു തുല്യമാണ്. അതുകൊണ്ടു തന്നെ മികച്ച ഇലവനെ അണിനിരത്തുകയെന്ന വലിയ വെല്ലുവിളിയാണ് ബ്രിസ്ബണില്‍ ഇന്ത്യക്കു മുന്നിലുള്ളത്.
മോശം ഫോം കാരണം ഒഴിവാക്കപ്പെട്ട ഓപ്പണര്‍ പൃഥ്വി ഷായെ നാലാം ടെസ്റ്റില്‍ ഇന്ത്യ തിരികെ വിളിച്ചേക്കും. പുതുമുഖ പേസര്‍ ടി നടരാജന് അരങ്ങേറ്റത്തിനും അവസരമൊരുങ്ങുന്നുണ്ട്. ശര്‍ദ്ദുല്‍ താക്കൂറാണ് ടീമിലെത്താനിടയുള്ള മറ്റൊരു താരം. ചെറിയ പരിക്കുള്ള മായങ്ക് അഗര്‍വാളിന് നാലാം ടെസ്റ്റില്‍ കളിക്കാനാവുമോയെന്ന കാര്യം ഉറപ്പില്ല.

ഫിറ്റ്‌നസുള്ള ഇന്ത്യന്‍ താരങ്ങള്‍
രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, വൃധിമാന്‍ സാഹ, പൃഥ്വി ഷാ, ആര്‍ അശ്വിന്‍, നവദീപ് സെയ്‌നി, മുഹമ്മദ് സിറാജ്, ശര്‍ദ്ദുല്‍ താക്കൂര്‍, ടി നടരാജന്‍, കുല്‍ദീപ് യാദവ്.
മായങ്ക് അഗര്‍വാള്‍ (സ്‌കാനിങ് റിപ്പോര്‍ട്ട് വന്നിട്ടില്ല)

നാലാം ടെസ്റ്റിനുള്ള സാധ്യതാ ഇലവന്‍
രോഹിത് ശര്‍മ, പൃഥ്വി ഷാ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), റിഷഭ് പന്ത്, വൃധിമാന്‍ സാഹ, ആര്‍ അശ്വിന്‍, ടി നടരാജന്‍/ ശര്‍ദ്ദുല്‍ താക്കൂര്‍, നവദീപ് സെയ്‌നി, മുഹമ്മദ് സിറാജ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications