Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത്, കോലി, അശ്വിന്‍ ഇവരില്ലാത്ത ഇന്ത്യന്‍ ടെസ്റ്റ് 11 എങ്ങനെ? പകരക്കാര്‍ ആരെല്ലാം

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ അപ്രമാദിത്വം തുടരുകയാണ്. തുടര്‍ച്ചയായി മൂന്നാം തവണയും ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിനു കൈയെത്തുംദൂരത്ത് എത്തി നില്‍ക്കുകയാണ്. ഏറ്റവും അവസാനമായി കളിച്ച റെഡ് ബോള്‍ പരമ്പരയില്‍ ബംഗ്ലാദേശിനെ 2-0നു തൂത്തുവാരിയാണ് ഇന്ത്യ കരുത്തുകാട്ടിയത്. ഇനി കരുത്തരായ ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരേയാണ് ഇന്ത്യയുടെ ശേഷിച്ച ടെസ്റ്റ് പരമ്പരകള്‍.

ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചിടത്തോളം ടെസ്റ്റ് ഫോര്‍മാറ്റില്‍ ഒഴിച്ചുകൂടാനാവാത്ത മാച്ച് വിന്നര്‍മാരാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോലി, ഓള്‍റൗണ്ടര്‍മാരായ ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍. ഇവരൊന്നുമില്ലാതെ ഒരു ടെസ്റ്റ് ഇലവനെക്കുറിച്ചു ഇന്ത്യക്കു ചിന്തിക്കാന്‍ പോലും നിലവില്‍ സാധിക്കില്ല. എന്നാല്‍ ദീര്‍ഘകാലത്തേക്കു ഇവരുടെയൊന്നും സേവനം ടീമിനു ലഭിക്കില്ല.

കരിയറിന്റെ അസ്തമയത്തോടു അടുത്തു കൊണ്ടിരിക്കുകയാണ് ഇവരെല്ലാം. രോഹിത്, കോലി, അശ്വിന്‍, ജഡേജ എന്നിവരെല്ലാം ടെസ്റ്റില്‍ നിന്നും വിരമിക്കുകയാണെങ്കില്‍ ഇന്ത്യയുടെ ഇലവന്‍ എങ്ങനെയായിരിക്കും. ഇതേക്കുറിച്ചു നമുക്കു പരിശോധിക്കാം.

ABHIMANYU EASWARAN

ഓപ്പണര്‍മാര്‍

രോഹിത് ശര്‍മ വിരമിക്കുന്നതോടെ പുതിയൊരു ഓപ്പണറെ ഇന്ത്യക്കു കണ്ടെത്തേണ്ടതായി വരും. നിലവിലെ ഫോമും ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയാര്‍ന്ന പ്രകടനവും പരിഗണിക്കുമ്പോള്‍ ഈ റോളിലേക്കു ഏറ്റവും അനുയോജ്യനായിട്ടുള്ള താരം ബംഗാളില്‍ നിന്നുള്ള അഭിമന്യു ഈശ്വരനാണ്. യശസ്വി ജയ്‌സ്വാളും അഭിമന്യുവും ചേര്‍ന്നായിരിക്കും ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യാനിറങ്ങുന്നത്.

കഴിഞ്ഞ കുറച്ചു സീസണുകളായി ആഭ്യന്തര ക്രിക്കറ്റില്‍ അസാധാരണ പ്രകടനമാണ് അഭിമന്യു നടത്തിക്കൊണ്ടിരിക്കുന്നത്. ഏറ്റവും അവസാനമായി ഇറാനി കപ്പില്‍ റെസ്റ്റ് ഓഫ് ഇന്ത്യക്കായി 191 റണ്‍സും അദ്ദേഹം അടിച്ചെടുത്തിരുന്നു.

മധ്യനിരയില്‍ ആരെല്ലാം

യുവ താരം ശുഭ്മന്‍ ഗില്ലായിരിക്കും രോഹിത് ശര്‍മയ്ക്കു ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനെ നയിച്ചേക്കുക. ടീമിനായി മൂന്നാം നമ്പറിലാണ് അദ്ദേഹം ബാറ്റിങിനു ഇറങ്ങുക. നാലാം നമ്പറില്‍ വിരാട് കോലിയുടെ പകരക്കാരന്‍ റുതുരാജ് ഗെയ്ക്വാദായിരിക്കും. നാലാമനായി വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും അഞ്ചാം നമ്പറില്‍ യുവതാരം സര്‍ഫറാസ് ഖാനും കളിക്കും.

എല്ലാ ഫോര്‍മാറ്റിലും കളിക്കാന്‍ ശേഷിയുള്ള വളരെ മികച്ച ബാറ്റിങ് ടെക്‌നിക്കുള്ള താരം കൂടിയാണ് റുതുരാജ്. കോലിയുടെ അഭാവം നികത്താന്‍ ഏറ്റവുമധികം സാധിക്കുന്നയാളും അദ്ദേഹം തന്നെയായിരിക്കും.

RUTURAJ GAIKWAD

ടെസ്റ്റില്‍ റിഷഭില്ലാത്ത ഒരു പ്ലെയിങ് ഇലവന്‍ ഇന്ത്യന്‍ ടീമിനു അസാധ്യം തന്നെയായിരിക്കും. മറ്റു രണ്ടു ഫോര്‍മാറ്റുകളെ അപേക്ഷിച്ച് അദ്ദേഹം ഏറ്റവും മികച്ച പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നതും ഈ ഫോര്‍മാറ്റിലാണ്. അതിനാല്‍ തന്നെ വിക്കറ്റ് കീപ്പറുടെ റോള്‍ റിഷഭില്‍ ഭദ്രവുമാണ്.

സര്‍ഫറാസാവട്ടെ ആഭ്യന്തര ക്രിക്കറ്റിലെ റണ്‍മെഷീന്‍ തന്നെയാണ്. കഴിഞ്ഞ മൂന്ന്- നാലു സീസണുകളായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അദ്ദേഹം റണ്‍സ് വാരിക്കൂട്ടുകയാണ്. ഇന്ത്യക്കു വേണ്ടിയും ഇതിനകം അരങ്ങേറിയ സര്‍ഫറാസ് ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്.

ഓള്‍റൗണ്ടര്‍മാര്‍, ബൗളര്‍മാര്‍

ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്കു പകരം ഓള്‍റൗണ്ടര്‍മാരായി ഇന്ത്യന്‍ ടീമിലെത്തുക നിതീഷ് കുമാര്‍ റെഡ്ഡിയും ഷംസ് മ്യുലാനിയുമായിരിക്കും. സീം ബൗളിങ് ഓള്‍റൗണ്ടറായ നിതീഷ് വലിയ പ്രതീക്ഷ നല്‍കുന്ന കളിക്കാരില്‍ ഒരാളാണ്. ടെസ്റ്റില്‍ മികച്ചൊരു സീം ബൗളിങ് ഓള്‍റൗണ്ടറായി അദ്ദേഹത്തെ ഇന്ത്യക്കു തീര്‍ച്ചയായും വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കും.

മ്യുലാനിയാവട്ടെ ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയ്ക്കായി ബാറ്റിങിലും ബൗളിങിലും ഒരുപോലെ ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന താരമാണ്. ജഡ്ഡുവിന്റെ അഭാവം നികത്താന്‍ അദ്ദേഹത്തിനു സാധിച്ചേക്കുകയും ചെയ്യും. ബൗളിങ് ലൈനപ്പില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ പങ്കാളി ആകാശ് ദീപായിരിക്കും. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവും ടീമിലെത്തുകയും ചെയ്യും.

ഇന്ത്യയുടെ അടുത്ത ബെസ്റ്റ് ടെസ്റ്റ് 11

യശസ്വി ജയ്‌സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഷംസ് മ്യുലാനി, ജസ്പ്രീത് ബുംറ, ആകാശ്ദീപ്, കുല്‍ദീപ് യാദവ്.

Story first published: Friday, October 4, 2024, 14:18 [IST]
Other articles published on Oct 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+