For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'സെവാഗ് എങ്ങനെ വെടിക്കെട്ട് രാജാവായി ?', ഈ എട്ട് കാര്യങ്ങള്‍ അറിയണം, വീരുവിന്റെ കഥ

നേരിടുന്ന ആദ്യ പന്ത് മുതല്‍ കടന്നാക്രമിക്കാന്‍ മടികാട്ടാത്ത സെവാഗ് ബാറ്റിങ് ലോകത്തെ വിനാശകാരിയെന്നാണ് അറിയപ്പെടുന്നത്

1

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച വെടിക്കെട്ട് വീരന്മാരെ പരിശോധിച്ചാല്‍ തീര്‍ച്ചയായും അതിലൊരാള്‍ വീരേന്ദര്‍ സെവാഗായിരിക്കും. നേരിടുന്ന ആദ്യ പന്ത് മുതല്‍ കടന്നാക്രമിക്കാന്‍ മടികാട്ടാത്ത സെവാഗ് ബാറ്റിങ് ലോകത്തെ വിനാശകാരിയെന്നാണ് അറിയപ്പെടുന്നത്. 2011ലെ ഏകദിന ലോകകപ്പില്‍ ഗ്രൂപ്പുഘട്ടത്തില്‍ ഓപ്പണറായി ഇറങ്ങിയ മത്സരങ്ങളിലെ ആദ്യ പന്തുകളെല്ലാം ബൗണ്ടറി കടത്തിയത് സെവാഗിന്റെ വെടിക്കെട്ട് മികവിന്റെ ചെറിയൊരു ഉദാഹരണം മാത്രം.

ഏത് വമ്പന്‍ ബൗളറേയും ഭയമില്ലാതെ നേരിടുന്ന സെവാഗ് അടിക്കടി പല്ലിന് പല്ല് സ്വഭാവക്കാരനായിരുന്നു. പ്രകോപനത്തിന് പിന്നീടല്ല സെവാഗിന്റെ മറുപടി. തൊട്ടടുത്ത പന്തില്‍ത്തന്നെ മറുപടി നല്‍കും. സിക്‌സും ഫോറും ഇത്രയും അനായാസമായി നേരിടുന്ന മറ്റൊരു ബാറ്റ്‌സ്മാനില്ല. വെടിക്കെട്ട് ബാറ്റിങ്ങിന്റെ വിരുന്നാണ് സെവാഗിന്റെ ബാറ്റിങ്. ടെസ്റ്റില്‍ രണ്ട് ട്രിപ്പിള്‍ സെഞ്ച്വറിയും ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയുമടക്കം മികച്ച റെക്കോഡുകള്‍ കരിയറിനോട് ചേര്‍ത്താണ് അദ്ദേഹം പാഡഴിച്ചത്.

1

104 ടെസ്റ്റില്‍ നിന്ന് 8686 റണ്‍സും 251 ഏകദിനത്തില്‍ നിന്ന് 8273 റണ്‍സും 19 ടി20യില്‍ നിന്ന് 394 റണ്‍സും സെവാഗിന്റെ പേരിലുണ്ട്. 23 സെഞ്ച്വറിയും ആറ് ഇരട്ട സെഞ്ച്വറിയും 32 അര്‍ധ സെഞ്ച്വറിയുമാണ് ടെസ്റ്റില്‍ സെവാഗിന്റെ പേരിലുള്ളത്. ഏകദിനത്തില്‍ 15 സെഞ്ച്വറിയും ഒരു ഇരട്ട സെഞ്ച്വറിയും 38 അര്‍ധ സെഞ്ച്വറിയുമാണ് സെവാഗ് നേടിയത്. സെവാഗിന്റെ അധികമാരും അറിയാത്ത ചില സവിശേഷതകളുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

ഏഴാം മാസത്തില്‍ത്തന്നെ ക്രിക്കറ്റിനെ സ്‌നേഹിച്ചു

ഏഴാം മാസത്തില്‍ത്തന്നെ ക്രിക്കറ്റിനെ സ്‌നേഹിച്ചു

ഏഴ് മാസം ഉള്ളപ്പോള്‍ത്തന്നെ ക്രിക്കറ്റിനോടുള്ള തന്റെ താല്‍പ്പര്യം സെവാഗ് അറിയിച്ചുവെന്നാണ് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ഒരിക്കല്‍ പറഞ്ഞത്. നിരവധി കളിപ്പാട്ടങ്ങള്‍ സെവാഗിന് ഉണ്ടായിരുന്നെങ്കിലും അതില്‍ സെവാഗിന് കൂടുതല്‍ ഇഷ്ടം പ്ലാസ്റ്റിക് ക്രിക്കറ്റ് ബാറ്റിനോടാടായിരുന്നെന്നാണ് സെവാഗിന്റെ മാതാപിതാക്കള്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ പിതാവ് ഒരു വ്യാപാരിയായിരുന്നു. സെവാഗ് ചെറുപ്പം മുതല്‍ ക്രിക്കറ്റിനോട് താല്‍പര്യം കാട്ടിയത് മാതാപിതാക്കള്‍ ശ്രദ്ധിച്ചിരുന്നു.

ചെറുപ്പത്തിലെ ക്രിക്കറ്റില്‍ നിന്ന് വിലക്ക്

ചെറുപ്പത്തിലെ ക്രിക്കറ്റില്‍ നിന്ന് വിലക്ക്

വീരേന്ദര്‍ സെവാഗ് തന്റെ ചെറുപ്പകാലം മുതലേ ക്രിക്കറ്റ് കളിക്കാന്‍ താല്‍പ്പര്യം കാട്ടിയിരുന്നു. എന്നാല്‍ പഠനകാലത്ത് സെവാഗിന്റെ ക്രിക്കറ്റ് പ്രേമത്തെ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ അംഗീകരിച്ചിരുന്നില്ല. 12 വയസുള്ളപ്പോള്‍ അദ്ദേഹത്തെ ക്രിക്കറ്റ് കളിക്കുന്നതില്‍ നിന്ന് മാതാപിതാക്കള്‍ വിലക്കി. കളിക്കാന്‍ പോലി തന്റെ പല്ല് കളഞ്ഞതിനെത്തുടര്‍ന്നാണ് സെവാഗിന് മാതാപിതാക്കള്‍ വിലക്കേര്‍പ്പെടുത്തിയത്. പിന്നീട് അമ്മയെ സ്വാധീനിച്ചാണ് സെവാഗ് അച്ഛന്റെ കണ്ണുവെട്ടിച്ച് കളിക്കാന്‍ പോയിരുന്നത്.

സച്ചിന്റെ കട്ട ആരാധകന്‍

സച്ചിന്റെ കട്ട ആരാധകന്‍

സെവാഗിന്റെ ക്രിക്കറ്റിലേക്കുള്ള വളര്‍ച്ചയില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സ്വാധീനം വലുതാണ്. സച്ചിന്റെ കടുത്ത ആരാധകനായിരുന്നു സെവാഗ്. സച്ചിനെ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്ത സെവാഗ് ഏറെ നാളുകള്‍ സച്ചിനൊപ്പം ഓപ്പണറായി ഇറങ്ങിയിട്ടുണ്ട്. സച്ചിന്റെ പല ഷോട്ടുകളെയും അനുകരിക്കാന്‍ സെവാഗ് ശ്രമിക്കാറുണ്ട്. സച്ചിനോടുള്ള കടുത്ത ആരാധകനകൊണ്ടാണിത്. താന്‍ ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയത് സച്ചിന്റെ വഴിയേയാണെന്ന് സെവാഗ് തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്.

സെവാഗിന്റെ ആദ്യ വിവാദം

സെവാഗിന്റെ ആദ്യ വിവാദം

വീരേന്ദര്‍ സെവാഗ് കളത്തിനകത്തും പുറത്തും രസികനായിരുന്നു. കര്‍ക്കശ സ്വഭാവം കാട്ടാനും മടി കാട്ടാത്ത സെവാഗിന് ആദ്യമായി ടെസ്റ്റ് വിലക്ക് ലഭിച്ചത് അംപയറെ പരിഹസിച്ചതിനാണ്. കളിച്ച രണ്ടാമത്തെ ടെസ്റ്റ് മത്സരത്തിലാണ് സെവാഗ് വിവാദത്തില്‍ പെട്ടത്. പോര്‍ട്ട് എലിസബത്തില്‍ നടന്ന മത്സരത്തില്‍ അംപയറുമായി അഭിപ്രായ ഭിന്നതയുണ്ടായതിനെത്തുടര്‍ന്ന് ഇന്ത്യയുടെ ആറ് താരങ്ങള്‍ നടപടി നേരിട്ടിരുന്നു.

മുള്‍ത്താന്‍ കാ സുല്‍ത്താന്‍

മുള്‍ത്താന്‍ കാ സുല്‍ത്താന്‍

വീരേന്ദര്‍ സെവാഗ് പ്രധാനമായും അറിയപ്പെടുന്നത് രണ്ട് പേരുകളിലായാണ് അറിയപ്പെടുന്നത്. നസാഫ്ഗ്രാഹ് കാ നവാബ്, മുള്‍ത്താന്‍ കാ സുല്‍ത്താന്‍ എന്നിങ്ങനെയായിരുന്നു ഈ വിശേഷണങ്ങള്‍. 2004ലെ പാകിസ്താന്‍ പര്യടനത്തിലാണ് സെവാഗിന്റെ ഈ പേരിന് അര്‍ഹമായ ഗംഭീര പ്രകടനം പിറന്നത്. മുള്‍ത്താനില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന ഇന്ത്യയുടെ ആദ്യത്തെ താരമാണ് സെവാഗ്. 9 മണിക്കൂറോളം ക്രീസില്‍ തുടര്‍ന്ന സെവാഗ് 309 റണ്‍സാണ് അന്ന് നേടിയത്. പാകിസ്താന്‍ ബൗളര്‍മാരെ അവരുടെ തട്ടകത്തില്‍ സെവാഗ് തല്ലിപ്പറത്തി. സെവാഗിന്റെ പ്രകടനത്തിന്റെ കരുത്തില്‍ ഇന്ത്യ ഇന്നിങ്‌സ് ജയമാണ് നേടിയെടുത്തത്. ഈ പ്രകടനമാണ് മുള്‍ത്താന്‍ കാ സുല്‍ത്താന്‍ എന്ന വിശേഷണത്തിന് സെവാഗിനെ അര്‍ഹനാക്കിയത്.

വെടിക്കെട്ട് ബാറ്റിങ് റെക്കോഡുകള്‍

വെടിക്കെട്ട് ബാറ്റിങ് റെക്കോഡുകള്‍

2010 ഡിസംബറില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ സെവാഗ് വെടിക്കെട്ട് സെഞ്ച്വറി നേടിയിരുന്നു. 165 പന്തില്‍ 174 റണ്‍സാണ് സെവാഗ് സ്വന്തമാക്കിയത്. ഇതോടെ ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ സെവാഗ് തലപ്പത്തേക്കുമെത്തി. 2009ല്‍ ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ 60 പന്തില്‍ സെഞ്ച്വറി നേടാനും സെവാഗിന് സാധിച്ചു. അന്ന് ഏകദിനത്തിലെ ഇന്ത്യക്കാരന്റെ വേഗ സെഞ്ച്വറി റെക്കോഡ് സെവാഗിന്റെ പേരിലായിരുന്നു. പിന്നീട് വിരാട് കോലി ഇത് തിരുത്തിയിരുന്നു. 2006ലെ ഇന്ത്യന്‍ ഓയില്‍ കപ്പ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഒരോവറിലെ ആറ് പന്തും ബൗണ്ടറി കടത്താന്‍ സെവാഗിന് സാധിച്ചിരുന്നു. ഏത് വലിയ മത്സരമാണെന്നും നോക്കാതെ വെടിക്കെട്ട് കാഴ്ചവെക്കാന്‍ മടികാട്ടാത്ത താരമാണ് സെവാഗ്.

പാട്ടുപാടി സിക്‌സടിക്കും

പാട്ടുപാടി സിക്‌സടിക്കും

ഓരോ ബാറ്റ്‌സ്മാനും സിക്‌സുകള്‍ നേടാന്‍ വലിയ സമ്മര്‍ദ്ദം നേരിടുമ്പോള്‍ ക്രീസില്‍ പാട്ടുംപാടി നിന്നാണ് സെവാഗ് സിക്‌സുകള്‍ പറത്തിയിരുന്നത്. ക്രീസില്‍ നിന്ന് പാട്ടുപാടി ബാറ്റുചെയ്യുന്ന സെവാഗിന്റെ വീഡിയോകള്‍ പല തവണ വൈറലാവുകയും ചെയ്തിട്ടുണ്ട്. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് സെവാഗ് തന്നെ ഒരിക്കല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ബാറ്റ് ചെയ്യാനിറങ്ങുമ്പോള്‍ പല തെറ്റായ ചിന്തകളും മനസിലേക്കെത്തും. ഇതിനെ മറികടക്കാനായാണ് പാട്ടുപാടുന്നതെന്നാണ് സെവാഗ് പറഞ്ഞത്. പാട്ട് പാടുന്നത് സമ്മര്‍ദ്ദം കുറച്ച് കൂടുതല്‍ സ്വാതന്ത്ര്യത്തോടെ കളിക്കാന്‍ സഹായിക്കുമെന്നാണ് സെവാഗ് പറയുന്നത്.

കൗണ്ടറുകളുടെ രാജാവ്

കൗണ്ടറുകളുടെ രാജാവ്

ഉരുളക്കുപ്പേരിയെന്ന പോലെ ഓരോ സ്ലെഡ്ജിങ്ങിനും കൃത്യമായ മറുപടി സെവാഗിന്റെ പക്കലുണ്ടാവും. ഒരിക്കല്‍ ഇന്ത്യ-പാക് മത്സരത്തിനിടെ ഷുഹൈബ് അക്തറിന്റെ സ്ലെഡ്ജിങ്ങിനെതിരേ സെവാഗ് നടത്തിയ പ്രതികരണം വൈറലായിരുന്നു. ബൗണ്‍സറുകള്‍ എറിഞ്ഞ് സെവാഗിനോട് പുള്‍ഷോട്ട് കളിക്കാന്‍ അക്തര്‍ പ്രകോപിപ്പിച്ചു. അന്ന് സെവാഗ് പറഞ്ഞത് ഇതേ പന്ത് സച്ചിനെതിരേ എറിയൂ അപ്പോള്‍ കാണാമെന്നായിരുന്നു. അക്തര്‍ സച്ചിനെതിരേ ബൗണ്‍സര്‍ എറിഞ്ഞപ്പോള്‍ സിക്‌സറിലൂടെത്തന്നെ സച്ചിന്‍ മറുപടിയും നല്‍കി. കളത്തില്‍ സഹതാരങ്ങളെ രസിപ്പിക്കാന്‍ മിടുക്കനാണ് അദ്ദേഹം.

Story first published: Monday, February 28, 2022, 17:37 [IST]
Other articles published on Feb 28, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+