Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിരാട് കോലി ഇന്ത്യന്‍ ടീമില്‍ എത്തിയതെങ്ങനെ? വെളിപ്പെടുത്തി ദിലീപ് വെങ്‌സര്‍ക്കാര്‍

വിരാട് കോലി ഇന്ത്യയ്ക്കായി കളിക്കാന്‍ തുടങ്ങിയിട്ട് ഒരു വ്യാഴവട്ടക്കാലമാകുന്നു. 2008 ഓഗസ്റ്റില്‍ ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിനിടെയാണ് കോലിയെ ആദ്യമായി സെലക്ടര്‍മാര്‍ ദേശീയ ടീമില്‍ പരിഗണിച്ചത്. അന്ന് താരത്തിന്് പ്രായം 19. അണ്ടര്‍ 19 ലോകകപ്പ് ഉയര്‍ത്തിയെങ്കിലും ദേശീയ ടീമിലേക്ക് ഇത്ര ചെറുപ്പത്തിലെ കോലിക്ക് വിളിയെത്തുമെന്ന് ആരും കരുതിയില്ല.

തുടക്കം

'ഫസ്റ്റ് ചോയിസ്' ഓപ്പണര്‍മാരായ സച്ചിനും സെവാഗിനും പരിക്കേറ്റതോടെ പരമ്പരയില്‍ ഉടനീളം കോലിയായിരുന്നു ഇന്ത്യയുടെ 'തട്ടിക്കൂട്ട്' ഓപ്പണര്‍. ആദ്യ മത്സരത്തില്‍ താരം 12 റണ്‍സിന് പുറത്തായി; രണ്ടാം മത്സരത്തില്‍ 37 റണ്‍സിനും. മൂന്നാമത്തെ മത്സരത്തില്‍ റണ്ണൗട്ടാകുമ്പോള്‍ 25 റണ്‍സായിരുന്നു വിരാട് കോലിയുടെ സമ്പാദ്യം. എന്നാല്‍ അന്നത്തെ നായകന്‍ മഹേന്ദ്ര സിങ് ധോണി താരത്തിലുള്ള പ്രതീക്ഷ കൈവെടിഞ്ഞില്ല.

അർധ സെഞ്ച്വറി

പരമ്പരയില്‍ നിര്‍ണായകമായ നാലാം മത്സരത്തില്‍ കരിയറിലെ ആദ്യ അര്‍ധ സെഞ്ച്വറി കോലി പൂര്‍ത്തിയാക്കി. ഏഴു ബൗണ്ടറികളുടെ അകമ്പടിയോടെ 66 പന്തില്‍ 54 റണ്‍സാണ് താരം കുറിച്ചത്. അവസാന മത്സരത്തിലാകട്ടെ 31 റണ്‍സുമായി കോലി മടങ്ങുകയായിരുന്നു. അന്നത്തെ ഏകദിന പരമ്പര 3-2 എന്ന നിലയ്ക്കാണ് ഇന്ത്യ സ്വന്തമാക്കിയത്.

ടീമിലേക്കുള്ള വഴി

തിരിഞ്ഞുനോക്കുമ്പോള്‍ വിരാട് കോലിയെന്ന പ്രതിഭയുടെ വളര്‍ച്ച ആരെയും അത്ഭുതപ്പെടുത്തും. ഇന്ന് നായകന്‍ വിരാട് കോലിയെ ആശ്രയിച്ചാണ് ടീം ഇന്ത്യയുടെ പ്രയാണം. കോലി തന്നെ ടീമിന്റെ പ്രധാന ഊര്‍ജ്ജ ശ്രോതസ്സും. ഈ അവസരത്തില്‍ വിരാട് കോലി ഇന്ത്യന്‍ ടീമില്‍ എത്താനിടയായ കാരണം വെളിപ്പെടുത്തുകയാണ് മുന്‍ സെലക്ടര്‍ ദിലീപ് വെങ്‌സര്‍ക്കാര്‍. ഓസ്‌ട്രേലിയയില്‍ നടന്ന എമേര്‍ജിങ് പ്ലേയര്‍സ് ടൂര്‍ണമെന്റാണ് കോലിക്ക് ടീമിലേക്കുള്ള വഴി തുറന്നതെന്ന് വെങ്‌സര്‍ക്കാര്‍ പറയുന്നു.

വെങ്സർക്കാർ പറയുന്നു

'അന്ന് ന്യൂസിലാന്‍ഡിന് എതിരെയായിരുന്നു ഇന്ത്യയുടെ ആദ്യ മത്സരം. ആദ്യം ബാറ്റു ചെയ്ത ന്യൂസിലാന്‍ഡ് 240-250 റണ്‍സോളം അടിച്ചെടുത്തു. ഇന്ത്യന്‍ നിരയില്‍ വിരാട് കോലിയാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. ക്രീസില്‍ എത്തിയ കോലി പുറത്താകാതെ 123 റണ്‍സ് നേടി. അന്ന് അദ്ദേഹം സെഞ്ച്വറി തികച്ചതല്ല എന്നില്‍ മതിപ്പുളവാക്കിയത്. സെഞ്ച്വറിക്ക് ശേഷവും കോലി പുറത്താകതെ മുന്നില്‍ നിന്നും നയിച്ചു. ടീമിനെ ജയിപ്പിച്ചു', ദിലീപ് വെങ്‌സര്‍ക്കാര്‍ ഓര്‍ത്തെടുത്തു.

സെലക്ഷൻ

'കളിയോടുള്ള കോലിയുടെ സമീപനം കണ്ടപ്പോഴെ തോന്നി ദേശീയ ടീമില്‍ ഈ പയ്യന്‍ സ്ഥാനം അര്‍ഹിക്കുന്നുണ്ട്. ഇത്ര ചെറുപ്രായത്തിലെ ഇന്ത്യന്‍ ടീമില്‍ അവസരം കൊടുക്കണോ? പ്രധാനമായി ഉയര്‍ന്ന ചോദ്യമിതായിരുന്നു. എന്നാല്‍ പ്രായത്തെക്കാളുപരിയുള്ള മാനസിക പക്വത കോലി പ്രകടമാക്കി. തുടര്‍ന്ന് ഇദ്ദേഹത്തിന് ടീമില്‍ അവസരം കൊടുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. പിന്നെ നടന്നതെല്ലാം ചരിത്രം', വെങ്‌സര്‍ക്കാര്‍ സ്‌പോര്‍ട്‌സ്‌കീഡയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചു.

ശ്രദ്ധപിടിച്ചുപറ്റി

എമേര്‍ജിങ് പ്ലെയര്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ കളികളെല്ലാം നിരീക്ഷിച്ച ബിസിസിഐ വക്താവായിരുന്നു ദിലീപ് വെങ്‌സര്‍ക്കാര്‍. സീനിയര്‍ ടീമിലേക്ക് യുവതാരങ്ങളെ കണ്ടെത്തി വാര്‍ത്തെടുക്കേണ്ട ചുമതല സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായ വെങ്‌സര്‍ക്കാരാണ് ഏറ്റെടുത്തത്.

Most Read:വെറും അഞ്ചു വര്‍ഷം, കോലിക്കൊപ്പം അന്ന് ബാബര്‍ ഉണ്ടാവും!- പാക് ബാറ്റിങ് കോച്ച് യൂനിസ്

മികച്ച തീരുമാനം

അന്ന് ന്യൂസിലാന്‍ഡിന് എതിരെ കോലി കുറിച്ച സെഞ്ച്വറി വെങ്‌സര്‍ക്കാരിന്റെ ശ്രദ്ധപിടിച്ചുപറ്റി. വിരാട് കോലി ടീമിലേക്കുള്ള വഴിയും വെട്ടിത്തുറന്നു. 12 വര്‍ഷങ്ങള്‍ക്കിപ്പുറം തിരിഞ്ഞുനോക്കുമ്പോള്‍ തന്റെ തീരുമാനം ശരിയായിരുന്നെന്ന് ദിലീപ് വെങ്‌സര്‍ക്കാര്‍ വ്യക്തമാക്കി. നിലവില്‍ ടെസ്റ്റ്, ഏകദിന, ട്വന്റി-20 ഫോര്‍മാറ്റുകളില്‍ വിരാട് കോലിയാണ് ഇന്ത്യയെ നയിക്കുന്നത്.

Story first published: Thursday, June 11, 2020, 14:20 [IST]
Other articles published on Jun 11, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+