Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏകദിനത്തില്‍ കോലി മിന്നിച്ചത് ഇന്ത്യയില്‍ അല്ല! മറ്റു രണ്ടിടത്ത്, വില്ലിയുടെ നാട്ടില്‍ പതറി

ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസവും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലി കരിയറിലെ ഏറ്റവം മികച്ച ഫോമിലൂടെയാണ് ഇപ്പോള്‍ കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ അദ്ദേഹം ബാറ്റിങില്‍ ശരിക്കും പതറിയപ്പോള്‍ ആരാധകര്‍ ആശങ്കയിലായിരുന്നു. കോലിയുടെ കരിയര്‍ അവസാനിച്ചെന്നു വരെ ഇതോടെ പലരും വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ഏഷ്യാ കപ്പോടെ കോലി വീണ്ടും ഉദിച്ചുയര്‍ന്നു. തന്റെ പഴയ ബാറ്റിങ് ടച്ച് വീണ്ടെടുത്ത അദ്ദേഹം ഇപ്പോള്‍ റണ്‍സ് വാരിക്കൂട്ടി മുന്നേറുകയാണ്.

കോലിക്കു ഏറ്റവും പ്രിയപ്പെട്ട ഫോര്‍മാറ്റുകളിലൊന്നാണ് ഏകദിനം. വളരെ മികച്ച പ്രകടനമാണ് അദ്ദേഹം ഈ ഫോര്‍മാറ്റില്‍ നാട്ടിലും വിദേശത്തുമെല്ലാം നടത്തിക്കൊണ്ടിരിക്കുന്നത്. അടുത്തിടെ പാകിസ്താനുമായുള്ള ഏഷ്യാ കപ്പ് മല്‍സരത്തില്‍ കോലി തന്റെ 47ാം ഏകദിന സെഞ്ച്വറിയും അതോടൊപ്പം അതിവേഗം 13,000 റണ്‍സ് പൂര്‍ത്തിയാക്കിയ താരമെന്ന ലോക റെക്കോര്‍ഡും കുറിച്ചിരുന്നു. ഏകദിനത്തില്‍ വ്യത്യസ്ത രാജ്യങ്ങളില്‍ കോലിയുടെ ബാറ്റിങ് ശരാശരി എങ്ങനെയാണെന്നു നമുക്കു പരിശോധിക്കാം.

VIRAT KOHLI

ഓസ്‌ട്രേലിയയില്‍ കോലിയുടെ ഏകദിന ശരാശരി 51.04 ആണ്. അദ്ദേഹത്തിന്റെ ഏറെ പ്രിയപ്പെട്ട എതിരാളികളിലൊന്നാണ് കംഗാരുപ്പട. നാട്ടില്‍ മാത്രമല്ല വിദേശത്തും ഓസീസിനെതിരേ കോലി മികച്ച പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാറുണ്ട്. ഓസ്‌ട്രേലിയയിലെ പേസും ബൗണ്‍സുമെല്ലാം ബാറ്റര്‍മാര്‍ക്കു വെല്ലുവിളി സൃഷ്ടിക്കുന്നതാണെങ്കിലും കോലിക്കു അതു അത്ര പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടില്ലെന്നു കാണാം.

ഇംഗ്ലണ്ടിലും മികച്ച ശരാശരിയാണ് കോലിയുടേത്. അവിടെ ഏകദിനത്തില്‍ 51.88 ശരാശരിയിലാണ് അദ്ദേഹം സ്‌കോര്‍ ചെയ്തിരിക്കുന്നത്. മികച്ച സീം, സ്വിങ് എന്നിവയുള്ള ഇംഗ്ലണ്ടിലെ പിച്ചുകളിലും കോലി പതറിയിട്ടില്ലെന്നു കണക്കുകള്‍ തെളിയിക്കുന്നു. എന്നാല്‍ കോലിക്കു ഏകദിനത്തില്‍ ഏറ്റവും ഉയര്‍ന്ന ശരാശരിയുള്ളത് സൗത്താഫ്രിക്കയിലാണ്. 76.38 എന്ന ഗംഭീര ശരാശരിയിലാണ് അദ്ദേഹം ഇവിടെ റണ്‍സ് വാരിക്കൂട്ടിയത്.

എന്നാല്‍ വിദേശത്തു കോലിക്കു ഏറ്റവും മോശം ശരാശരിയുള്ളത് ന്യൂസിലാന്‍ഡിലാണ്. ഏകദിനത്തില്‍ 50ന് താഴെ അദ്ദേഹത്തിനു ശരാശരിയുള്ളതും ഇവിടെ മാത്രമാണ്. 49.67 എന്ന ശരാശരിയാണ് കോലിക്കു ന്യൂസിലാന്‍ഡിലുള്ളത്. ഇതു മോശം ശരാശരി അല്ലെങ്കിലും മറ്റു വേദികളുമായി താരതമ്യം ചെയ്യുമ്പോള്‍ അത്രത്തോളമെത്തില്ലെന്നു മാത്രം.

VIRAT KOHLI

സ്വന്തം നാട്ടില്‍ കോലിയുടെ ഏകദിന ശരാശരി 57.95 ആണെന്നു കണക്കുകള്‍ പറയുന്നു. നാട്ടില്‍ നിരവധി മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ അദ്ദേഹത്തില്‍ നിന്നും നമ്മള്‍ ഇതിനകം കണ്ടുകഴിഞ്ഞു. ശ്രീലങ്കയില്‍ കോലിയുടെ ബാറ്റിങ് ശരാശരി 51.25 ആണ്. മറ്റൊരു ഏഷ്യന്‍ രാജ്യമായ ബംഗ്ലാദേശിലാവട്ടെ അദ്ദേഹത്തിനു 73.13 എന്ന തകര്‍പ്പന്‍ ശരാശരി ഏകദിനത്തിലുണ്ട്. സൗത്താഫ്രിക്ക കഴിഞ്ഞാല്‍ കോലിക്കു ഏറ്റവും മികച്ച ശരാശരിയുള്ളതും ഇവിടെയാണ്.

വെസ്റ്റ് ഇന്‍ഡീസിലും ഏകദിനത്തില്‍ മികച്ച റെക്കോര്‍ഡാണ് അദ്ദേഹത്തിനുള്ളത്. 58.93 എന്ന കിടിലന്‍ ശരാശരിയോടെയാണ് കരീബിയന്‍ മണ്ണില്‍ കോലി റണ്‍സ് വാരിക്കൂട്ടിയത്. സിംബാബ്‌വെയിലാവട്ടെ കോലിയുടെ ഏകദിനത്തിലെ ബാറ്റിങ് ശരാശരി 60.93ഉം ആണ്.

അതേസമയം, കോലിക്കു ഇതുവരെ കളിക്കാന്‍ ഭാഗ്യം ലഭിക്കാതെ പോയ രാജ്യം പാകിസ്താനാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ദ്വിരാഷ്ട്ര പരമ്പരകള്‍ പൂര്‍ണമായി ഒഴിവാക്കിയതോടെയാണ് അദ്ദേഹത്തിനു ഇതു സാധിക്കാതെ പോയത്.

Story first published: Wednesday, September 13, 2023, 14:54 [IST]
Other articles published on Sep 13, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+