For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത് പറഞ്ഞു, എന്നിട്ടും സോഫിയ കേട്ടില്ല! പ്രണയം തകര്‍ത്ത് കോലി വില്ലനായി

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെയും മുംബൈ ഇന്ത്യന്‍സിന്റെയും നായകനാണ് രോഹിത് ശര്‍മ. ആധുനിക ക്രിക്കറ്റിലെ ഇതിഹാസങ്ങളിലൊരാളായിത്തന്നെ രോഹിത്തിനെ വിശേഷിപ്പിക്കാം. 2013ല്‍ ഇന്ത്യയുടെ ഓപ്പണറായെത്തിയതോടെയാണ് അദ്ദേഹത്തിന്റെ കരിയര്‍ മാറിയത്. ഇപ്പോള്‍ വലിയ ആരാധക പിന്തുണയുള്ള സൂപ്പര്‍ താരമാണ് രോഹിത്. സ്ത്രീ ആരാധകരുമേറെയുള്ള രോഹിത് റിതികയെയാണ് വിവാഹം ചെയ്തത്. ഇരുവര്‍ക്കുമൊരു മകളുമുണ്ട്.

എന്നാല്‍ രോഹിത് ശര്‍മയുടെ പ്രണയ കഥകളിലേക്ക് വരുമ്പോള്‍ ഏറ്റവും പ്രശസ്തമായതും എല്ലാവര്‍ക്കും അറിയാവുന്നതുമായ കഥ സോഫിയ ഹയാത്തുമായുള്ളത്. മോഡലും ആംഗറും പാട്ടുകാരിയുമെല്ലാമായ സോഫിയയുമായി ഏറെ കാലത്തെ പ്രണയ ബന്ധം ഇന്ത്യന്‍ നായകനുണ്ടായിരുന്നു. 2013ലെ ബിഗ്‌ബോസിലൂടെയാണ് സോഫിയ പ്രശസ്തയാകുന്നത്. 2012ലാണ് ഇരുവരും തമ്മിലുള്ള പ്രണയ ബന്ധം ആരംഭിക്കുന്നത്. ഇരുവരും തമ്മില്‍ പബ്ബില്‍ നൃത്തം ചെയ്യുന്നതിന്റെയും ഡേറ്റിങ്ങിന്റെയുമെല്ലാം ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഈ പ്രണയബന്ധം പാപ്പരസികള്‍ ആഘോഷിച്ചതാണ്. രോഹിത് തുറന്നുസമ്മതിച്ചില്ലെങ്കിലും പല തവണ ഇരുവരേയും ഒന്നിച്ച് കാണപ്പെട്ടു. വിവാഹത്തിലേക്കെത്തുമെന്ന് തോന്നിച്ച പ്രണയ ബന്ധമായിരുന്നെങ്കിലും പെട്ടെന്നൊരു ദിവസമാണ് വേര്‍പിരിയുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. സോഫിയ തന്നെ വേര്‍പിരിയുന്ന വിവരം സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. എന്നാല്‍ ഇവര്‍ തമ്മിലുള്ള പ്രണയം തകരാന്‍ കാരണം കോലിയാണെന്നതാണ് കൗതുകകരമായ കാര്യം.

വിരാട് കോലി രോഹിത്തിനെക്കാള്‍ സൂപ്പര്‍ താരമായി നില്‍ക്കുന്ന സമയമായിരുന്നു അത്. ഈ സമയത്ത് കോലിയുമായി സോഫിയക്ക് സുഹൃത് ബന്ധമുണ്ടായിരുന്നു. ഇത് രോഹിത്തിന് ഇഷ്ടമില്ലായിരുന്നു. രോഹിത് ഇത് പലവട്ടം വിലക്കിയെങ്കിലും സോഫിയ കോലിയുമായുള്ള സൗഹൃദം തുടര്‍ന്നു. ഇതോടെയാണ് രോഹിത് സോഫിയയുമായി വേര്‍പിരിയാന്‍ തീരുമാനിച്ചത്. ഈ സംഭവത്തോടെ കോലിയോട് രോഹിത്തിന് കടുത്ത ശത്രുതയുമായി.

rohit sharma, ritika

ഇൗ പ്രശ്‌നത്തിന്റെ പേരില്‍ കോലിയും രോഹിത്തും ഏറെ നാള്‍ മിണ്ടുകപോലും ഇല്ലായിരുന്നു. ഇതിന്റെ ബാക്കിയെന്ന നിലയിലാണ് ഇന്ത്യന്‍ ടീമില്‍ ഇരുവരും തമ്മിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍. രോഹിത്തുമായുള്ള വേര്‍ പിരിയലിന്റെ സമയത്ത് സോഫിയയിട്ട് ട്വീറ്റ് കോലിയോടുള്ള രോഹിത്തിന്റെ ശത്രുത കൂട്ടാന്‍ കാരണമായി. 'രോഹിത്തുമായി ഞാന്‍ വേര്‍പിരിഞ്ഞു. കാരണം വിരാട് കോലിയാണ് അകത്തും പുറത്തും മികച്ച കളിക്കാരന്‍' എന്നായിരുന്നു സോഫിയ കുറിച്ചത്.

രോഹിത് ഏകദിനത്തില്‍ 264 റണ്‍സടിച്ച് ലോക റെക്കോഡ് സൃഷ്ടിച്ചപ്പോള്‍ തന്റെ നഗ്ന ചിത്രം പങ്കുവെച്ച് ഇത് രോഹിത്തിനുവേണ്ടിയാണെന്ന് സോഫിയ കുറിച്ചു. ഈ പോസ്റ്റ് വൈറലായിരുന്നു. 'അഭ്യൂഹങ്ങള്‍ക്ക് ഞാന്‍ വിരാമമിടാം. ഞാന്‍ രോഹിത്തുമായി ഡേറ്റ് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് അവസാനിച്ചിരിക്കുന്നു. ഇനിയൊരിക്കലും അവനുമായി ഡേറ്റ് ചെയ്യില്ല. മാന്യനായ ആളെയാണ് ഇപ്പോള്‍ ഞാന്‍ നോക്കുന്നത്'- എന്നും സോഫിയ സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചിരുന്നു.

തന്റെ ചൂടന്‍ ചിത്രങ്ങള്‍ ഇടക്കിടെ സാമൂഹ്യ മാധ്യമങ്ങളിലൂടെ സോഫിയ പങ്കുവെക്കാറുണ്ട്. വലിയ ആരാധക പിന്തുണയും സോഫിയക്കുണ്ട്. എന്നാല്‍ ഈ വിവാദങ്ങളെല്ലാം അവസാനിച്ച ശേഷമാണ് രോഹിത് റിതികയെ പ്രണയിക്കുന്നതും വിവാഹം ചെയ്യുന്നതും. ഇരുവരും മാതൃകാ ദമ്പതികളായി മുന്നോട്ട് പോവുകയാണ്. വിരാട് കോലിയും എംഎസ് ധോണിയും യുവരാജ് സിങ്ങുമെല്ലാം ഒന്നിലധികം പ്രണയത്തിന്റെ പേരില്‍ ഗോസിപ്പ് കോളത്തിലെത്തിയിരുന്നു.

എന്നാല്‍ രോഹിത് സോഫിയയുമായുള്ള പ്രണയത്തിന്റെ പേരിലാണ് ഗോസിപ്പ് കോളത്തിലെത്തിയത്. രോഹിത്തുമായുള്ള പ്രണയ ബന്ധത്തെക്കുറിച്ച് സോഫിയ തുറന്നുപറഞ്ഞത് ഇങ്ങനെയാണ്. 'ലണ്ടനിലെ ക്ലബ്ബില്‍ വെച്ചാണ് രോഹിത്തിനെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. ഞാന്‍ ചെയ്ത സിനിമയുടെ വിജയാഘോഷമാണ് അവിടെ നടന്നത്. ഞാനൊരു സുഹൃത്തിനൊപ്പം നൃത്തം ചെയ്യവെ അവനാണ് രോഹിത്തിനെ പരിചയപ്പെടുത്തിയത്.

എന്നാല്‍ ക്രിക്കറ്റ് അധികം കാണാറില്ലാത്തതിനാല്‍ രോഹിത് ആരാണെന്ന് മനസിലായില്ല. സംസാരിച്ച ശേഷം സ്വകാര്യതയുള്ള ഭാഗത്തേക്ക് മാറിയിരുന്ന് സംസാരിക്കാന്‍ തുടങ്ങി. രോഹിത് എന്നെ ഉമ്മവെച്ചു. വളരെ നല്ല അനുഭവമായിരുന്നു. പിന്നീട് ഒന്നിച്ച് നൃത്തം ചെയ്തു'- സോഫിയ പറഞ്ഞു.

Story first published: Tuesday, June 20, 2023, 17:39 [IST]
Other articles published on Jun 20, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+