Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20 ഓള്‍റൗണ്ടര്‍മാരില്‍ ജഡേജ കോലിക്ക് താഴെ! ഇതെങ്ങനെ സംഭവിച്ചു? കാരണം അറിയാം

ടി20 ലോകകപ്പ് കിരീടം ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. ആവേശ ഫൈനലില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തോല്‍പ്പിച്ചാണ് കിരീടത്തില്‍ മുത്തമിട്ടത്. രോഹിത് ശര്‍മക്ക് കീഴിലാണ് ഇന്ത്യ കുട്ടിക്രിക്കറ്റ് ലോകകപ്പില്‍ വിജയം നേടിയത്. തോല്‍വി അറിയാതെയാണ് ഇന്ത്യ ലോകകപ്പില്‍ മുത്തമിട്ടിരിക്കുന്നത്. ഇന്ത്യയുടെ അഞ്ചാം ഐസിസി ട്രോഫിയാണിത്. ഇന്ത്യയുടെ കിരീട നേട്ടത്തിന് ശേഷമുള്ള ഐസിസിയുടെ പുതിയ ടി20 റാങ്കിങ് പുറത്തുവന്നിരിക്കുകയാണ്.

ടീം റാങ്കിങ്ങില്‍ ഇന്ത്യ തലപ്പത്തേക്കെത്തി. ഓള്‍റൗണ്ടമാരില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും പേസ് ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യ തലപ്പത്തേക്കുമെത്തി. ഇത്തവണത്തെ ടി20 ലോകകപ്പ് കിരീടത്തോടെ വിരാട് കോലിയും രോഹിത് ശര്‍മയും രവീന്ദ്ര ജഡേജയും ടി20 മതിയാക്കിയിരുന്നു. ടി20 ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ കോലി 79ാം സ്ഥാനത്താണുള്ളത്. ഇതില്‍ രസകരമായ കാര്യം രവീന്ദ്ര ജഡേജ ടി20 ഓള്‍റൗണ്ടര്‍മാരില്‍ 86ാം സ്ഥാനത്താണെന്നതാണ്.

സ്പിന്‍ ഓള്‍റൗണ്ടറായ ജഡേജ ഇക്കഴിഞ്ഞ ടി20 ലോകകപ്പടക്കം കളിച്ചിട്ടും അദ്ദേഹം ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ കോലിക്ക് താഴെയെത്തിയത് എങ്ങനെയാണെന്നതാണ് എല്ലാവരുടേയും ചോദ്യം. കോലി എട്ട് വര്‍ഷത്തിനിടെ എറിഞ്ഞത് ഒരോവര്‍ മാത്രമാണ്. എന്നിട്ടും എന്തുകൊണ്ടാണ് കോലി ജഡേജയെ മറികടന്ന് ഓള്‍റൗണ്ടര്‍മാരില്‍ മുന്നിലെത്തിയത്. പരിശോധിക്കാം. ഐസിസിയുടെ നിയമപ്രകാരം ബാറ്റിങ്ങിന്റേയും ബൗളിങ്ങിന്റേയും ആകെയുള്ള കണക്കുകള്‍ വിലയിരുത്തിയാണ് ഓള്‍റൗണ്ടറെ തീരുമാനിക്കുന്നത്.

ബാറ്റിങ്ങിലേയും ബൗളിങ്ങിലേയും പോയിന്റുകള്‍ ഇരട്ടിപ്പിക്കുകയും 1000കൊണ്ട് ഡിവൈഡ് ചെയ്യുകയും ചെയ്യും. ഉദാഹരണമായി 600 ബാറ്റിങ് പോയിന്റും 200 ബൗളിങ് പോയിന്റുമുള്ള ഒരു താരത്തിന്റെ ഓള്‍റൗണ്ടര്‍ റേറ്റിങ് 120 ആയിരിക്കും. വിരാട് കോലിയുടെ ടി20 കരിയറില്‍ 125 മത്സരത്തില്‍ നിന്ന് 4118 റണ്‍സാണ് അദ്ദേഹം നേടിയിട്ടുള്ളത്. ശരാശരി 48.7 ആണ്. സ്‌ട്രൈക്ക് റേറ്റ് 137ഉും. നാല് വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. അതേ സമയം ജഡേജ 74 ടി20യില്‍ നിന്ന് നേടിയത് 515 റണ്‍സും 74 വിക്കറ്റുമാണ്.

virat kohli ravindra jadeja

ഇതിന്റെ ആകെ റേറ്റിങ് ഐസിസി നിയമപ്രകാരം പരിശോധിക്കുമ്പോള്‍ കോലിക്ക് ജഡേജയെക്കാള്‍ റേറ്റിങ് പോയിന്റുകള്‍ ലഭിക്കും. ഇങ്ങനെയാണ് ഓള്‍റൗണ്ടര്‍മാരില്‍ ജഡേജയെക്കാള്‍ മുന്നില്‍ കോലിയെത്തിയത്. ഹാര്‍ദിക് പാണ്ഡ്യ ചരിത്ര നേട്ടമാണ് സ്വന്തമാക്കിയത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ടി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്കെത്തുന്നത്. ഈ നേട്ടത്തിലെത്തുന്ന ആദ്യത്തെ ഇന്ത്യന്‍ താരമാണ് ഹാര്‍ദിക്. ഐസിസി ടി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ആറാമത്തെ താരമാണ് ഹാര്‍ദിക്.

വിരാട് കോലി, ഗൗതം ഗംഭീര്‍, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ, രവി ബിഷ്‌നോയ് എന്നിവരാണ് ടി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തിലേക്കെത്തിയിട്ടുള്ള മറ്റ് താരങ്ങള്‍. ടി20 ഓള്‍റൗണ്ടര്‍മാരില്‍ ആദ്യ 10ലുള്ള ഏക ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡ്യയാണ്. ബാറ്റിങ് റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തുള്ള സൂര്യകുമാര്‍ യാദവാണ് ഇന്ത്യക്കാരില്‍ മുന്നില്‍. യശ്വസി ജയ്‌സ്വാള്‍ ഏഴാം സ്ഥാനത്തുണ്ട്. ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടെങ്കിലും ഒരു മത്സരം പോലും കളിക്കാതെയാണ് ജയ്‌സ്വാള്‍ ഏഴാം സ്ഥാനത്തുള്ളത്.

രോഹിത് ശര്‍മ 36ാം സ്ഥാനത്തും വിരാട് കോലി 40ാം സ്ഥാനത്തുമാണ്. അന്താരാഷ്ട്ര ടി20യില്‍ കൂടുതല്‍ റണ്‍സുള്ള താരങ്ങളാണ് രോഹിത്തും കോലിയും. ടി20 ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഏഴാം സ്ഥാനത്തുള്ള അക്ഷര്‍ പട്ടേലാണ് ഇന്ത്യക്കാരില്‍ മുന്നിലുള്ളത്. മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി കുല്‍ദീപ് യാദവ് ഒമ്പതാം സ്ഥാനത്തേക്കെത്തി. ജസ്പ്രീത് ബുംറ 12 സ്ഥാനം മെച്ചപ്പെടുത്തി 12ാം സ്ഥാനത്തേക്കെത്തിയപ്പോള്‍ നാല് സ്ഥാനം മെച്ചപ്പെടുത്തി അര്‍ഷ്ദീപ് സിങ് 13ാം സ്ഥാനത്തേക്കുമെത്തി.

Story first published: Thursday, July 4, 2024, 7:51 [IST]
Other articles published on Jul 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+