Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'വിരാട് കോലി ഒന്നില്‍ നിന്ന് തുടങ്ങണം', അക്കാദമിയിലേക്ക് തിരിച്ചെത്തൂ, ബാല്യകാല കോച്ച്

1

മുംബൈ: മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ വിരാട് കോലിയുടെ സമീപകാല ബാറ്റിങ് പ്രകടനം പ്രതീക്ഷക്കൊത്തല്ല. ആധുനിക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കോലിക്ക് ഇപ്പോള്‍ ഈ പേരിനോട് നീതി കാട്ടാനാവുന്നില്ല. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഒരു സെഞ്ച്വറി പോലും അദ്ദേഹത്തിന്റെ പേരിലില്ല. 2019 നവംബറില്‍ ബംഗ്ലാദേശിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റിലാണ് അവസാനമായി കോലി സെഞ്ച്വറി നേടിയത്.

വലിയ വിമര്‍ശനങ്ങള്‍ നേരിടുന്ന കോലി ഇക്കഴിഞ്ഞ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലും നിരാശപ്പെടുത്തി. പിങ്ക് ബോള്‍ ടെസ്റ്റില്‍ കോലിയുടെ സെഞ്ച്വറി എല്ലാവരും പ്രതീക്ഷിച്ചിരുന്നെങ്കിലും രണ്ട് ഇന്നിങ്‌സിലും സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ കോലിക്ക് കാലിടറി. ഇപ്പോഴിതാ കോലി ഒന്നില്‍ നിന്ന് തുടങ്ങേണ്ട സമയമായിരിക്കുന്നുവെന്നും തന്റെ അക്കാദമിയിലേക്ക് തിരിച്ചെത്തണമെന്നും നിര്‍ദേശിച്ചിരിക്കുകയാണ് കോലിയുടെ ബാല്യകാല പരിശീലകനായ രാജ്കുമാര്‍ ശര്‍മ.

1

'വിരാട് കോലി അടിസ്ഥാന കാര്യങ്ങളിലേക്ക് മടങ്ങിപ്പോവേണ്ടതായുണ്ട്. തീര്‍ച്ചയായും കോലി തന്റെ അക്കാദമിയിലേക്ക് തിരിച്ചെത്തണമെന്നാണ് ആവിശ്യപ്പെടുന്നത്. ഇതിനെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് ഞാന്‍ ചിന്തിച്ചത്. അവനോട് സംസാരിക്കണം. അക്കാദമിയിലൂടെ തന്റെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ കോലിക്ക് സാധിക്കും. അവന്‍ ഇപ്പോഴത് ആവിശ്യപ്പെടുന്നു. കോലിയുടെ ബാറ്റിങ് മികവിനെക്കുറിച്ച് ആര്‍ക്കും സംശയമില്ല. കുറച്ചുകൂടി സ്വാതന്ത്ര്യത്തോടെ കളിക്കാനായാല്‍ പഴയ പ്രതാപത്തിലേക്ക് അവന് തിരിച്ചെത്താനാവും. ബംഗളൂരുവിലെപ്പോലുള്ള പിച്ചില്‍ ശ്രേയസും റിഷഭും കളിച്ചതുപോലെയായിരുന്നു കളിക്കേണ്ടിയിരുന്നത് '- രാജ്കുമാര്‍ ശര്‍മ പറഞ്ഞു.

1

ബംഗളൂരു വിരാട് കോലിക്ക് വലിയ അനുഭവസമ്പത്തുള്ള പിച്ചാണ്. ഐപിഎല്ലില്‍ ആര്‍സിബിയുടെ ഹോം ഗ്രൗണ്ടാണ് ചിന്നസ്വാമി സ്‌റ്റേഡിയം. അതുകൊണ്ട് തന്നെ ഹോം ഗ്രൗണ്ട് പോലെ കോലിക്ക് പ്രിയപ്പെട്ട മൈതാനം കൂടിയാണിത്. എന്നാല്‍ ഈ അനുഭവസമ്പത്തിനെ മുതലാക്കി കളിക്കാന്‍ കോലിക്ക് സാധിച്ചില്ല. സ്പിന്നിനെതിരെയാണ് കോലിക്ക് പിഴക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമുള്ള കണക്കുകള്‍ നോക്കിയാല്‍ സ്പിന്നിനെതിരേ കോലിക്ക് ദൗര്‍ബല്യമുണ്ടെന്ന് വ്യക്തമാകും.

1

ടി20 ലോകകപ്പ് വരാനിരിക്കെ കോലിയില്‍ നിന്ന് ശക്തമായ തിരിച്ചുവരവാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 2021ലെ ടി20 ലോകകപ്പിന് പിന്നാലെ പൂര്‍ണ്ണമായും നായകസ്ഥാനം ഒഴിഞ്ഞ കോലി നിലവില്‍ ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ പഴയ പ്രതാപത്തിനൊത്ത് കോലിക്ക് ഉയരാനാവുന്നില്ല. ഒരു കാലത്ത് തുടര്‍ സെഞ്ച്വറികളോടെ കായിക ലോകത്തെ ഞെട്ടിച്ച കോലി 70 സെഞ്ച്വറികളില്‍ ബ്രേക്കിട്ടിരിക്കുകയാണ്.

1

സമീപകാലത്തുണ്ടാ വിവാദങ്ങള്‍ കോലിയെ മാനസികമായി തളര്‍ത്തിയിട്ടുണ്ടെന്നുറപ്പ്. അതുകൊണ്ട് തന്നെ ഇതിനെയെല്ലാം അതിജീവിച്ച് കോലിക്ക് തിരിച്ചുവരേണ്ടതായുണ്ട്. ഇത്തവണത്തെ ഐപിഎല്‍ സീസണ്‍ കോലിക്ക് വളരെ പ്രധാനപ്പെട്ടതാണ്. ടി20 ലോകകപ്പ് നടക്കാനിരിക്കെ ആര്‍സിബിക്കൊപ്പം കോലിയുടെ പ്രകടനം വളരെ നിര്‍ണ്ണായകമായി മാറും.

Story first published: Tuesday, March 15, 2022, 17:07 [IST]
Other articles published on Mar 15, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+