Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വൈഭവ് വെറും കുട്ടിയല്ല!! ഇന്ത്യന്‍ ടീമിലെത്തിയാല്‍ തകര്‍ക്കും, കാരണങ്ങളറിയാം

ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി സൂപ്പര്‍ താരമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നയാളാണ് 14 കാരനായ വൈഭവ് സൂര്യവംശി. ഒരൊറ്റ ഐപിഎല്‍ സീസണ്‍ കൊണ്ട് തന്നെ ബിഹാറില്‍ നിനിന്നുള്ള ഈ മീശ മുളയ്ക്കാത്ത പയ്യനെ ക്രിക്കറ്റ് ലോകം ഏറ്റെടുത്തു കഴിഞ്ഞു. അസാധാരണമായ പ്രഹരശേഷിയും മല്‍സരഗതി മാറ്റി മറിക്കാനുള്ള കഴിവുമാണ് വൈഭവിനെ വേറിട്ടു നിര്‍ത്തുന്നത്.

രാജസ്ഥാന്‍ റോയല്‍സിനൊപ്പം ഐപിഎല്ലില്‍ അരങ്ങേറിയ വൈഭവ് മൂന്നാമത്തെ കളിയില്‍ തന്നെ സെഞ്ച്വറി കുറിച്ചതോടെയാണ് ലോകം വണ്ടറടിച്ചത്. വെറും 35 ബോളുകളിലായിരുന്നു താരത്തിന്റെ നേട്ടം. പല ബാറ്റിങ് റെക്കോര്‍ഡും വൈഭവ് ഇതോടെ കടപുഴക്കുകയും ചെയ്തു.

ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ കുപ്പായത്തില്‍ ഇനി വൈഭവിനെ എന്നു കാണാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. തീര്‍ച്ചയായും ഇന്ത്യക്കു വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാന്‍ അര്‍ഹതയുള്ള താരം തന്നെയാണ് വൈഭവെന്നു നിസംശയം പറയാം. എന്തൊക്കെയാണ് ഇതിന്റെ കാരങ്ങളെന്നു നോക്കാം.

VAIBHAV SURYAVANSHI

സാങ്കേതിക മികവും വൈവിധ്യവും

വൈഭവ് സൂര്യവംശി ഇന്ത്യന്‍ കുപ്പായത്തില്‍ ഉടന്‍ കളിക്കണമെന്തിന്റെ ആദ്യത്തെ കാരണം ബാറ്റിങിലെ സാങ്കേതിക മികവും ടീമില്‍ കൊണ്ടുവരുന്ന വൈവിധ്യവുമാണ്. ഇത്രയും ചെറിയ പ്രായത്തില്‍ തന്നെ ബാറ്ററെന്ന നിലയില്‍ മികച്ചൊരു ടെക്‌നിക്ക് വളര്‍ത്തിയെടുക്കാന്‍ 14കാരനായിട്ടുണ്ട്.

വെറുതെയുള്ള കണ്ണുംപൂട്ടിയടിയല്ല താരത്തിന്റെ ബാറ്റിങ്. തന്റെ ഏരിയയില്‍ ബോള്‍ കിട്ടിയാല്‍ വളരെ മികച്ച ടൈമിങോടെ അതിനെ അതിര്‍ത്തി കടത്താന്‍ വൈഭവിനു കഴിയും.
രാജസ്ഥാന്‍ റോയല്‍സിനായി കഴിഞ്ഞ ഐപിഎല്ലില്‍ താരത്തിന്റെ ചില കണ്ണഞ്ചിക്കുന്ന പല ഷോട്ടുകളും നമ്മള്‍ കണ്ടിട്ടുള്ളതുമാണ്.

വൈഭവിന്റെ ഏറ്റവും വലിയ കരുത്തെന്നു തന്നെ വൈവിധ്യത്തെ വിശേഷിപ്പിക്കാം. ബാറ്റിങില്‍ ഏതെങ്കിലും പൊസിഷനില്‍ മാത്രം കളിക്കാന്‍ കഴിയുന്നയാളല്ല താരം. ഓപ്പണിങ് മുതല്‍ മധ്യനിര വരെ ബാറ്റ് ചെയ്യാന്‍ വൈഭവിനു സാധിക്കും. ഇത്തരമൊരു കഴിവ് ഏതൊരു താരത്തെ സംബന്ധിച്ചും വളരെ പ്രധാനപ്പെട്ടതാണ്.

കാരണം സാഹചര്യമനുസരിച്ച് ഏതു പൊസിഷനിലും വൈഭവിനെ ബാറ്റിങിനു അയക്കാം. സമ്മര്‍ദ്ദങ്ങളെ മികച്ച രീതിയില്‍ മറികടക്കാനും വെല്ലുവിളിയുയര്‍ന്ന സാഹചര്യങ്ങളില്‍ വിപ്പെട്ട സംഭാവനകള്‍ നല്‍കാനും താരത്തിനു കഴിയും.

ഇംപാക്ടും ഫീല്‍ഡിങും

വൈഭവ് സൂര്യവംശിയെ വേറിട്ടു നിര്‍ത്തുന്ന മറ്റു രണ്ടു കാരങ്ങള്‍ ബാറ്ററെന്ന നിലയില്‍ ടീമിലുണ്ടാക്കുന്ന ഇംപാക്ടും ഫീല്‍ഡിങ് പാടവവുമാണ്. ഏതൊരു ടീമിന്റെയും എക്‌സ് ഫാക്ടറെന്നു ഉറപ്പായും ഈ കൗരമാര താരത്തെ വിളിക്കാം. ടീമിന്റെ ബാറ്റിങിനു ആഴം കൂട്ടാന്‍ വൈഭവിന്റെ സാന്നിധ്യം സഹായിക്കും.

VAIBHAV SURYAVANSHI

ബാറ്റ് ചെയ്യുമ്പോള്‍ വളരെ എളുപ്പത്തില്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനും ഇടംകൈയന്‍ ബാറ്റര്‍ക്കു കഴിയും. വൈഭവ് ക്രീസിലുണ്ടെങ്കില്‍ ഒരിക്കും ടീം സ്‌കോര്‍ ഏറെ സമയം നിശ്ചലമായി നില്‍ക്കില്ല. കാരണംംതാരം റണ്‍സ് സ്‌കോര്‍ ചെയ്തു കൊണ്ടേിരിക്കും. വിക്കറ്റുകള്‍ക്കിടയിലൂട അതിവേഗമുള്ള ഓട്ടവും വമ്പന്‍ ഷോട്ടുകള്‍ പായിക്കാനുള്ള കഴിവും താരത്തെ അപകടകാരിയാക്കി മാറ്റുന്നു.

ഫീല്‍ഡിങിലെ മിടുക്കാണ് വൈഭവിനെ ഇന്ത്യന്‍ ടീമിലെടുക്കാന്‍ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകം. ശരീരപ്രകൃതം അല്‍പ്പം തടിച്ചതാണെങ്കിലും താരത്തിന്റെ റിഫ്‌ളക്‌സുകള്‍ വളരെ മികച്ചതാണ്. ഇതു കാരണം ഏതു പൊസിഷനിലും ഫീല്‍ഡ് ചെയ്യാനും മികച്ച ക്യാച്ചുകളെടുക്കാനുമെല്ലാം 14 കാരനു സാധിക്കുകയും ചെയ്യുന്നു. സര്‍ക്കിളിനകത്തു നിന്നാലും ബൗണ്ടറി ലൈനിനരികെ നിന്നാലും ഒരുപാട് റണ്‍സ് തടയാവനും റണ്ണൗട്ടുകള്‍ക്കു അവസരമൊരുക്കാനും വൈഭവിനു കഴിയും.

Story first published: Wednesday, June 18, 2025, 14:30 [IST]
Other articles published on Jun 18, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+