ഇന്ത്യക്കു തന്ത്രം മാറ്റേണ്ടിവരുമോ? കാരണം ദ്രാവിഡ്!- ഉപദേശം പുറത്തുവിട്ട് പീറ്റേഴ്‌സന്‍
മുന്‍ ബാറ്റിങ് ഇതിഹാസം രാഹുല്‍ ദ്രാവിഡ് നല്‍കിയ ഉപദേശം ഇംഗ്ലണ്ടിനെതിരേ നടക്കാനിരിക്കുന്ന പരമ്പരയില്‍ ഇന്ത്യക്കു തന്നെ തിരിച്ചടിയാവുമോ? വെല്ലുവിളിയുയര്‍ത്തുന്ന സാഹചര്യങ്ങളില്‍ സ്പിന്‍ ബൗളര്‍മാരെ എങ്ങനെ നേരിടാമെന്നതിനെക്കുറിച്ചു ദ്രാവിഡ് തനിക്കു ഇമെയ്‌ലിലൂടെ നല്‍കിയ ഉപദേശം ട്വിറ്ററിലൂടെ പുറത്തു വിട്ടിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ കെവിന്‍ പീറ്റേഴ്‌സന്‍. ദ്രാവിഡിന്റെ ഈ ഉപദേശം ഇന്ത്യക്കെതിരേ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ പരീക്ഷിക്കുമോയെന്നാണ് അറിയാനുള്ളത്.
ഓസ്‌ട്രേലിയന്‍ പര്യടനം വിജയകരമായി പൂര്‍ത്തിയാക്കിയ ഇന്ത്യയുടെ അടുത്ത എതിരാളികള്‍ മറ്റൊരു വമ്പന്‍മാരായ ഇംഗ്ലണ്ടാണ്. ഫെബ്രുവരി ആദ്യവാരമാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്കു തുടക്കമാവുന്നത്. ചെന്നൈ, അഹമ്മദാബാദ് എന്നീവിടങ്ങളിലായി നാലു ടെസ്റ്റുകളിലാണ് ഇരുടീമുകളും ഏറ്റുമുട്ടുക.

താരങ്ങള്‍ക്കു വിതരണം ചെയ്യൂ
ശ്രീലങ്കയ്‌ക്കെതിരേ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലീഷ് ഓപ്പണര്‍മാരായ ഡൊമിനിക്ക് സിബ്ലിയും സാക്ക് ക്രോളിുയം സ്പിന്നര്‍മാരെ നേരിടാന്‍ വിഷമിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അവരെ സഹായിക്കാന്‍ കെപി രംഗത്തു വന്നിരിക്കുന്നത്.
ദ്രാവിഡ് തനിക്കയച്ച ഇമെയിലിന്റെ പ്രിന്റെടുത്ത് രണ്ടു പേര്‍ക്കും വിതരണം ചെയ്യാന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിനോടു ആവശ്യപ്പെട്ടിരിക്കുകയാണ് അദ്ദേഹം. രണ്ടു പേര്‍ക്കും എന്നെ ഫോണില്‍ വിളിക്കാവുന്നതാണ്. ആവശ്യമെങ്കില്‍ സമയമെടുത്ത് വിശദീകരിക്കാന്‍ താന്‍ തയ്യാറാണെന്നും ദ്രാവിഡിന്റെ കുറിപ്പിനോടൊപ്പം കെപി ട്വീറ്റ് ചെയ്തു.

2010ലെ ബംഗ്ലാദേശ് പര്യടനം
2010ല്‍ ബംഗ്ലാദേശിനെതിരേ നടന്ന ടെസ്റ്റ് പരമ്പരയില്‍ പീറ്റേഴ്‌സന്റെ ബാറ്റിങ് പ്രകടനം മോശമായിരുന്നു. അവരുടെ സ്പിന്നര്‍മാരെ നേരിടാന്‍ അദ്ദേഹം നന്നായി പാടുപെട്ടു. തുടര്‍ന്നായിരുന്നു അടുത്ത സുഹൃത്ത് കൂടിയായ ദ്രാവിഡിന്റെ സഹായം കെപി തേടിയെത്തിയത്. പിന്നാലെ സ്പിന്നര്‍മാര്‍ക്കെതിരേ എങ്ങനെ കളിക്കണമെന്ന് രണ്ടു പേജില്‍ വിശദമായി കുറിച്ച് ദ്രാവിഡ് അദ്ദേഹത്തിനു ഇമെയില്‍ അയക്കുകയുമായിരുന്നു.
2009,10 വര്‍ഷങ്ങളിലെ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഒരുമിച്ച് കളിച്ചതോടെയാണ് ദ്രാവിഡും പീറ്റേഴ്‌സനും അടുത്ത സുഹൃത്തുക്കളായത്.

ദ്രാവിഡിന്റെ ഉപദേശം
സ്പിന്നര്‍മാര്‍ വേഗത്തില്‍ ബൗള്‍ ചെയ്യുകയും പിച്ചില്‍ നിന്നും മികച്ച ടേണ്‍ ലഭിക്കുകയും ചെയ്താല്‍ നേരിടുക ആര്‍ക്കും വെല്ലുവിളിയാവും. നെറ്റ്‌സില്‍ ബാറ്റ് ചെയ്യുമ്പോള്‍ ബൗളര്‍മാരുടെ കൈയില്‍ നിന്നു തന്നെ ലെങ്ത് മനസ്സിലാക്കിയെടുക്കാന്‍ ശ്രമിക്കണം. സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഇതിനാവും. ബാക്ക്ഫൂട്ടിലാണ് കൂടുതലും റണ്‍സെടുക്കാനുള്ള അവസരം ലഭിക്കുന്നത്.
സ്വാന്‍, പനേസര്‍ എന്നിവര്‍ക്കെതിരേ പാഡുകളില്ലാതെയോ, കാല്‍മുട്ടിലെ പാഡുകള്‍ മാത്രം ധരിച്ചോ നെറ്റ്‌സില്‍ ബാറ്റ് ചെയ്യുക. പാഡില്ലാത്തതിനാല്‍ തന്നെ ബോള്‍ തട്ടിയാല്‍ വേദനയനുഭവപ്പെടും. ഇതു കൂടുതല്‍ സുക്ഷ്മമായി ബോളിനെ നിരീക്ഷിക്കാന്‍ പ്രേരിപ്പിക്കും. സ്പിന്നിനെതിരേ കളിക്കാന്‍ നിങ്ങള്‍ക്കു പാഡുകള്‍ തന്നെ ആവശ്യമില്ലെന്നായിരുന്നു എന്റെ കോച്ച് ഉപദേശിച്ചിരുന്നത്. നിങ്ങള്‍ കൂടുതല്‍ ശാന്തനായി ബാറ്റ് ചെയ്താല്‍ ബോളിന്റെ ലെങ്തും ലൈനും നന്നായി മനസ്സിലാക്കാനും സ്പിന്നിനെതിരേ മികച്ച പ്രകടനം നടത്താനും കഴിയുമെന്നും രാഹുല്‍ പീറ്റേഴ്‌സന് അയച്ച ഇമെയിലിലുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications