
ഐപിഎല്ലില്‍ കളിക്കവെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റനും ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും ലോകം കണ്ട എക്കാലത്തെയും മികച്ച ഫിനിഷറുമായ എംഎസ് ധോണി തനിക്കു നല്‍കിയ ഉപദേശം വെളിപ്പെടുത്തിയിരിക്കുകയാണ് സ്റ്റോയ്‌നിസ്. കഴിഞ്ഞ സീസണിലെ ഐപിഎല്ലിനിടെ ധോണി ഫിനിഷിങിനെക്കുറിച്ച് നല്‍കിയ ഉപദേശത്തെക്കുറിച്ചാണ് ഓസീസ് താരം തുറന്നു പറഞ്ഞിരിക്കുന്നത്. ക്വാളിഫയര്‍ വണ്ണില്‍ സിഎസ്‌കെയും ഡിസിയും ഏറ്റുമുട്ടിയിരുന്നു. ഈ കളിയില്‍ ആറു ബോളില്‍ നിന്നും 18 റണ്‍സുമായി ധോണി ഫിനിഷറായി തിളങ്ങിയിരുന്നു. ഈ മല്‍സരത്തിനു ശേഷമാണ് ധോണിയുമായി താന്‍ സംസാരിച്ചതെന്നു സ്‌റ്റോയ്‌നിസ് വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലിനിടെ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി ഫിനിഷറുടെ റോളില്‍ കളിക്കുന്ന പലരുമായും ഞാന്‍ സംസാരിച്ചിരുന്നു. ഹാര്‍ദിക് പാണ്ഡ്യയടക്കമുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. എംഎസ് ധോണിയുമായി ഇതേക്കുറിച്ച് ഒരുപാട് സംസാരിച്ചു. ഞങ്ങള്‍ക്കെതിരായ മല്‍സരത്തില്‍ അദ്ദേഹം സിഎസ്‌കെയെ ഏറെക്കുറെ തനിച്ച് ജയിപ്പിച്ച കളിക്കു ശേഷമായിരുന്നു ഇത്. താന്‍ കടന്നുപോവുന്ന ദിനചര്യയെക്കുറിച്ച് ധോണി എന്നോടു പറഞ്ഞു, ഒരു കളിയെ എങ്ങനെയാണ് കാണുന്നതെന്നും പറഞ്ഞു, തന്റെ ശ്വാസത്തെ എങ്ങനെയാണ് നിയന്ത്രിക്കുന്നതെന്നും വികാരങ്ങളെ എങ്ങനെയാണ് വരുതിയിലാക്കുന്നത് എന്നുമെല്ലാം അദ്ദേഹം തുറന്നു പറഞ്ഞതായി സ്റ്റോയ്‌നിസ് വ്യക്തമാക്കി.

മല്‍സരത്തിന്റെ അവസാനം വരെ ക്രീസില്‍ നില്‍ക്കാനും ഉത്തരവാദിത്വം ഏറ്റെടുക്കാനും ശ്രമിക്കുകയെന്നതാണ് നിങ്ങള്‍ ഇതിനെ സമീപിക്കേണ്ട രീതിയെന്നാണ് എംഎസ് ധോണി പറഞ്ഞത്. മല്‍സരം ഫിനിഷ് ചെയ്യാന്‍ വ്യത്യസ്ത വഴികളുണ്ട്. ഇതിലൊന്ന് നേരത്തേ റണ്‍സെടുത്ത് 18ാം ഓവറില്‍ തന്നെ മല്‍സരം ഫിനിഷ് ചെയ്യുകയെന്നതാണ്. പക്ഷെ ഈ രീതിയില്‍ റിസ്‌കുണ്ടെന്നാണ് ധോണി കരുതുന്നത്. കാരണം നിങ്ങള്‍ ഔട്ടാവുകയാണെങ്കില്‍ കളി ഫിനിഷ് ചെയ്യാനുള്ള ചുമതല നിങ്ങള്‍ മറ്റൊരാള്‍ക്കു നല്‍കുകയാണ് ചെയ്യുന്നത്. നിങ്ങളുടെ ടീമുമായും ബാറ്റ് ചെയ്യുമ്പോള്‍ ഒപ്പമുളളവരുമായും നല്ലൊരു ബന്ധം കാത്തുസൂക്ഷിക്കേണ്ടത് പ്രധാനമാണെന്നു ധോണി പറഞ്ഞുവെന്നും സ്‌റ്റോയ്‌നിസ് വെളിപ്പെടുത്തി.

ജനക്കൂട്ടത്തെ മുഴുവന്‍ എംഎസ് ധോണി എങ്ങനെ സ്വാധീനിക്കുന്നുവെന്നും മല്‍സരം കഴിഞ്ഞിട്ടില്ലെന്നു എല്ലാവരെയും അദ്ദേഹം വിശ്വസിപ്പിക്കുന്നത് എങ്ങനെയാണെന്നതിനെക്കുറിച്ചും സ്റ്റോയ്‌നിസ് വിശദീകരിച്ചു. ധോണി ക്രീസിലുള്ളപ്പോള്‍ മല്‍സരം കഴിഞ്ഞിട്ടില്ലെന്നു തന്നെയാണ് മുഴുവന്‍ കാണികളും എതിര്‍ ടീമുകളുമെല്ലാം കരുതുന്നത്. താന്‍ ക്രീസിലില്ലെങ്കിലും ടീമിന്റെ വിജയത്തിനായി എന്തെങ്കിലും പ്ലാന്‍ ധോണിയുടെ പക്കലുണ്ടാവുമെന്നും എല്ലാവരും വിശ്വസിക്കുന്നു. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് 20 റണ്‍സാണെങ്കിലും ധോണി ക്രീസിലുണ്ടെങ്കില്‍ അതു സംഭവിക്കുമെന്ന് എല്ലാവരും ഉറച്ചു വിശ്വസിക്കുന്നു. അത്രയും വലിയ സ്വാധീനമാണ് ഒരുപാട് ആളുകളില്‍ അദ്ദേഹമുണ്ടാക്കിയന്നെും സ്റ്റോയ്‌നിസ് വിശദമാക്കി.

സമ്മര്‍ദ്ദഘട്ടങ്ങളില്‍ എങ്ങനെ ശാന്തനായി ഇരിക്കാമെന്നതിനെക്കുറിച്ചും എംഎസ് ധോണി എനിക്കു ഉപദേശം നല്‍കിയിരുന്നു. അതിനു വേണ്ടി അയാള്‍ വലിയ ശാന്ത പ്രകൃതമുള്ളവനാവേണ്ടതില്ല. മറിച്ച് മറ്റുള്ള ആളുകള്‍ പരിഭ്രാന്തരാവുന്ന സാഹചര്യത്തില്‍ അവര്‍ക്കൊപ്പം ചേരാതെ താന്‍ എവിടെയാണോ നില്‍ക്കുന്നത് അവിടെ തന്നെ തുടരാനായാല്‍ ഒരു സമ്മര്‍ദ്ദവും കീഴടക്കില്ലെന്നും ധോണി പറഞ്ഞതായി സ്റ്റോയ്‌നിസ് കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications