Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: സ്മിത്തിനെ പുറത്താക്കാന്‍ രണ്ടു വഴികള്‍!- ഉപദേശിച്ചത് മുന്‍ ഓസീസ് സ്പിന്നര്‍

ഓസ്‌ട്രേലിയക്കെതിരേ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ ഏറ്റവുമധികം ഭയക്കേണ്ടത് സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്തിനെയാണ്. നിലവില്‍ ഐസിസിയുടെ ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ തലപ്പത്തുള്ള അദ്ദേഹത്തിന് ഇന്ത്യക്കെതിരേ ടെസ്റ്റില്‍ മികച്ച റെക്കോര്‍ഡുമാണുള്ളത്. ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്താനുറച്ച് ഇറങ്ങുന്ന ഇന്ത്യക്കു സ്മിത്തിനെ പുറത്താക്കുന്നതാവും ഏറ്റവും വലിയ വെല്ലുവിളി.

കാരണം അസാധാരണമായ ഷോട്ടുകള്‍ കളിക്കാനനുള്ള ശേഷി അദ്ദേഹത്തിനുണ്ട്. ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഷോട്ടുകള്‍ ഇടയ്ക്കു സ്മിത്ത് കളിക്കാറുണ്ട്. സ്മിത്തിനെ പുറത്താക്കാന്‍ എന്തു തന്ത്രമായിരിക്കണം ഇന്ത്യ പരീക്ഷിക്കേണ്ടത് എന്നതിനെക്കുറിച്ച് ഉപദേശം നല്‍കിയിരിക്കുകയാണ് മുന്‍ ഓസീസ് സ്പിന്നര്‍ ബ്രാഡ് ഹോഗ്.

ഇന്‍ സ്വിങറും ഔട്ട് സ്വിങറും

ഇന്‍ സ്വിങറും ഔട്ട് സ്വിങറും

പിങ്ക് ബോള്‍ ടെസ്റ്റില്‍ പന്ത് സ്വിങ് ചെയ്യുകയാണെങ്കില്‍ സ്മിത്ത് ക്രീസിലെത്തിയ ഉടന്‍ തന്നെ അദ്ദേഹത്തെ ആക്രമിക്കാനായിരിക്കണം ഇന്ത്യ ശ്രമിക്കേണ്ടതെന്നു ഹോഗ് ഉപദേശിച്ചു.
സ്മിത്തിനെതിരേ ഇന്‍ സ്വിങും ഔട്ട് സ്വിങും നിരന്തരം എറിയണം. ഔട്ട് സ്വിങറിനെതിരേ സ്മിത്ത് ഷോട്ട് കളിക്കാന്‍ സാധ്യതയുള്ള സ്ഥലത്ത് ഫീല്‍ഡിങ് ക്രമീകരിക്കണം. ഇന്‍സ്വിങറാണെങ്കില്‍ അദ്ദേഹത്തെ എല്‍ബിഡബ്ല്യുവാക്കുവാന്‍ സാധിക്കുമെന്നും ഹോഗ് തന്റെ യൂട്യൂബ് ചാനലില്‍ വിശദമാക്കി.

അശ്വിന്‍ തുറുപ്പുചീട്ടാവണം

അശ്വിന്‍ തുറുപ്പുചീട്ടാവണം

ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനായിരിക്കണം സ്മിത്തിനെതിരേ ബൗളിങില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടാവേണ്ടതെന്നു ഹോഗ് പറഞ്ഞു. ഉയരമുള്ള അശ്വിന് ഇതു മുതലെടുത്ത് സ്മിത്തിനെതിരേ എക്‌സ്ട്രാ ബൗണ്‍സ് നേടാനാവുമെന്നും ഇതോടെ അദ്ദേഹത്തെ പുറത്താക്കാനാവുമെന്നും ഹോഗ് ചൂണ്ടിക്കാട്ടി.
അശ്വിനോട് ഓവര്‍ ദി വിക്കറ്റ് എറിയാനായിരിക്കും ഞാന്‍ ആവശ്യപ്പെടുക. എക്‌സ്ട്രാ ബൗണ്‍സും ഒപ്പം പന്ത് കുറച്ച് സ്പിന്നും ചെയ്യുകയാണെങ്കില്‍ സ്മിത്തിനെ എല്‍ബിഡബ്യുവാക്കാനുള്ള സാധ്യത കൂടുതലാണെന്നും ഹോഗ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യക്കെതിരേ മികച്ച പ്രകടനം

ഇന്ത്യക്കെതിരേ മികച്ച പ്രകടനം

2014-15ലെ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ മിന്നുന്ന പ്രകടനമായിരുന്നു സ്മിത്ത് ഇന്ത്യക്കെതിരേ കാഴ്ചവച്ചത്. അന്നു 128.16 എന്ന അമ്പരപ്പിക്കുന്ന ശരാശരിയില്‍ നാലു സെഞ്ച്വറികളടക്കം നാലു ടെസ്റ്റുകളില്‍ നിന്നും 769 റണ്‍സ് സ്മിത്ത് വാരിക്കൂട്ടിയിരുന്നു.
എന്നാല്‍ 2018-19ലെ കഴിഞ്ഞ പരമ്പരയില്‍ അദ്ദേഹത്തിന് പുറത്തിരിക്കേണ്ടി വന്നു. ക്യാപ്റ്റനായിരിക്കെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റില്‍ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ അകപ്പെട്ടതിനെ തുടര്‍ന്നു ക്രിക്കറ്റ് ഓസ്‌ട്രേലിയ സ്മിത്തിന് ഒരു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നായിരുന്നു സ്മിത്തിനൊപ്പം വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍, ഓപ്പണര്‍ കാമറോണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവര്‍ക്കു പുറത്തിരിക്കേണ്ടി വന്നത്. ഇന്ത്യക്കെതിരേ ഇതുവരെ 10 ടെസ്റ്റുകളിലാണ് സ്മിത്ത് കളിച്ചിട്ടുള്ളത്. 84.05 ശരാശരിയില്‍ 1429 റണ്‍സ് അദ്ദേഹം വാരിക്കൂട്ടിയിട്ടുണ്ട്. ഏഴു സെഞ്ച്വറികളും ഇതിലുള്‍പ്പെടുന്നു.

Story first published: Monday, December 14, 2020, 9:44 [IST]
Other articles published on Dec 14, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+