For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സെവാഗിനെ ഒതുക്കാന്‍ നോക്കി ധോണി, വായടപ്പിക്കുന്ന മറുപടിയുമായി വീരു; ഇപ്പോള്‍ ശത്രുക്കള്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇതിഹാസ നായകനാണ് എംഎസ് ധോണി. മൂന്ന് ഐസിസി കിരീടങ്ങളാണ് അദ്ദേഹം ഇന്ത്യക്ക് നേടിക്കൊടുത്തത്. മറ്റാര്‍ക്കും സാധിക്കാത്ത നേട്ടമാണ് ധോണി ഇന്ത്യന്‍ ടീമിനൊപ്പം നേടിയെടുത്തതെന്ന് പറയാം. നായകനായും ഫിനിഷറായും വിക്കറ്റ് കീപ്പറായുമെല്ലാം ഒരു കാലഘട്ടത്തെയാകെ അടക്കിഭരിക്കാന്‍ ധോണിക്കായി. 2007ലെ ടി20 ലോകകപ്പ് കിരീടം ചൂടിച്ചത് മുതല്‍ ധോണിയുടെ വലിയ വളര്‍ച്ചയാണ് ക്രിക്കറ്റ് ലോകം കണ്ടത്.

ഇന്ത്യയുടെ പല സീനിയര്‍ താരങ്ങളേയും മറികടന്നാണ് ധോണി സൂപ്പര്‍ താരമായി വളര്‍ന്നത്. ഇന്ത്യയുടെ നായകസ്ഥാനം മോഹിച്ച വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, യുവരാജ് സിങ് എന്നിവരെയെല്ലാം മറികടന്നാണ് ധോണി ഇന്ത്യയുടെ നായകസ്ഥാനത്തേക്കെത്തിയത്. അതുകൊണ്ടുതന്നെ ധോണിയുമായി പല സീനിയര്‍ താരങ്ങള്‍ക്കും വലിയ ബന്ധമില്ലായിരുന്നു. അതിലൊരാളായിരുന്നു സെവാഗ്. ധോണിയുമായി പരോക്ഷമായി പലവട്ടം സെവാഗ് ഉടക്കിയിട്ടുണ്ട്.

ഇരുവരും തമ്മിലുള്ള ശത്രുത ക്രിക്കറ്റ് ലോകത്തെ പരസ്യമായിട്ടുള്ള കാര്യമാണ്. ഇരുവരും തമ്മിലുള്ള ബന്ധം മോശമായതിന്റെ കാരണം എന്താണെന്ന് അറിയാമോ?. പരിശോധിക്കാം. സെവാഗ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഗൗതം ഗംഭീര്‍ എന്നിവരെ ഒന്നിച്ച് പ്ലേയിങ് 11ല്‍ കളിപ്പിക്കാനാവില്ലെന്ന് ധോണി പറഞ്ഞതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. അന്ന് ഇവരെ ഒന്നിച്ച് കളിപ്പിക്കാന്‍ സാധിക്കാത്തതിന് കാരണം ഫീല്‍ഡിങ് ആണെന്നാണ് ധോണി പറഞ്ഞത്.

ഇവര്‍ മികച്ച ഫീല്‍ഡര്‍മാരല്ലെന്നും മികച്ച ഫീല്‍ഡര്‍മാരായാലെ കളിപ്പിക്കാന്‍ സാധിക്കുകയുള്ളൂവെന്നും അല്ലാത്തപക്ഷം ഫീല്‍ഡിങ്ങിനെ അത് ബാധിക്കുമെന്നും ധോണി പറഞ്ഞു. ഇതിനിടെ സെവാഗ് ഫീല്‍ഡില്‍ സ്ലോവായിട്ടുള്ള താരമാണെന്നും ധോണി പറഞ്ഞു. ഇത് വലിയ ചര്‍ച്ചയായി. ധോണി ആരാധകരും സെവാഗ് ആരാധകരും രണ്ട് തട്ടിലായതോടെ സാമൂഹ്യ മാധ്യമങ്ങളിലടക്കം സംഭവം വലിയ ചര്‍ച്ചക്ക് വഴിതുറന്നു. സെവാഗും ഇതിനെ ഗൗരവമായിത്തന്നെ കണ്ടു എന്നതാണ് എടുത്തു പറയേണ്ടത്.

gautam gambhir

പിന്നീട് കളിച്ച മത്സരത്തില്‍ ഡൈവിങ് ക്യാച്ചെടുക്കാന്‍ സെവാഗിനായി. ഇതിന് പിന്നാലെ ധോണിക്കുള്ള മറുപടി മാധ്യമങ്ങളോട് സംസാരിക്കവെ സെവാഗ് നല്‍കി. 'നിങ്ങള്‍ എന്റെ ക്യാച്ച് കണ്ടിരുന്നോ? എന്നാല്‍ ധോണിയോട് ചോദിച്ചാല്‍ അവന്‍ അടുത്ത ലോകകപ്പില്‍ യുവതാരങ്ങളെ കളിപ്പിക്കാന്‍ വഴിമാറിക്കൊടുക്കാന്‍ പറയും' എന്നാണ് സെവാഗ് പറഞ്ഞത്. ധോണിയെ പ്രത്യക്ഷമായിത്തന്നെ സെവാഗ് വിമര്‍ശിച്ചു. ഇതോടെ ഇരുവര്‍ക്കുമിടയില്‍ വലിയ ശത്രുതയുണ്ടായി.

ധോണിയുടെ ശത്രുവായതോടെ സെവാഗിന്റെ കരിയറിന്റെ അവസാന ഘട്ടം ദുരന്തമായി. വിരമിക്കല്‍ മത്സരം പോലും സെവാഗിന് ലഭിച്ചില്ല. വിരമിച്ച ശേഷവും സെവാഗ് ധോണിക്കെതിരേ വിമര്‍ശനങ്ങളുയര്‍ത്തിയിരുന്നു. സെവാഗായിരുന്നു ധോണിക്ക് മുമ്പ് നായകനാവേണ്ടിയിരുന്നത്. സീനിയര്‍ താരമെന്ന നിലയില്‍ അദ്ദേഹം അത് അര്‍ഹിക്കുകയും ചെയ്തിരുന്നെങ്കിലും ധോണിക്ക് മുന്നില്‍ ഒതുക്കപ്പെട്ടു. ഇതും ധോണിയോട് സെവാഗിന്റെ ശത്രുത വളരാന്‍ കാരണമായി.

ഗൗതം ഗംഭീറും ധോണിയുമായി ശത്രുതയിലേക്കെത്താനുള്ള ആദ്യ കാരണം ഇതായിരുന്നു. പിന്നീടാണ് 2011ലെ ലോകകപ്പ് വിജയത്തിലെ എല്ലാ അംഗീകാരങ്ങളും ധോണിക്കാണെന്നും ടീമെന്ന നിലയിലാണ് ഇന്ത്യ കപ്പടിച്ചതെന്നും പറഞ്ഞ് ഗംഭീര്‍ രംഗത്തെത്തിയത്. ഗംഭീറും ഇന്ത്യയുടെ നായകസ്ഥാനം മോഹിച്ചിരുന്നു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ രണ്ട് തവണ നായകനായി കപ്പിലേക്കെത്തിച്ച് ഗംഭീര്‍ തന്റെ നായക മികവ് തെളിയിച്ചു.

വിരമിച്ച ശേഷം പല തവണ ഗംഭീര്‍ ധോണിയെ വിമര്‍ശിച്ച് രംഗത്തെത്തി. ഇപ്പോള്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനാണ് ഗംഭീര്‍. എന്നാല്‍ ഇത്തരം വിമര്‍ശനങ്ങളൊന്നും ധോണിയെ ബാധിച്ചില്ല. വലിയ ആരാധക പിന്തുണ ധോണിക്കുണ്ട്. അതുകൊണ്ടുതന്നെ ധോണിയെ ഒതുക്കാന്‍ സീനിയര്‍ താരങ്ങള്‍ക്കായില്ല. ധോണി അടുത്ത സുഹൃത്തല്ലെന്ന് യുവരാജ് സിങ് പിന്നീട് തുറന്ന് പറഞ്ഞതും വലിയ ചര്‍ച്ചയായില്ല. എന്നാല്‍ ഇവരേക്കാളെല്ലാം ആരാധക പിന്തുണ ധോണിക്ക് ലഭിച്ചതിനാല്‍ വിമര്‍ശനങ്ങളൊന്നും അദ്ദേഹത്തെ ബാധിച്ചില്ല.

Story first published: Monday, August 19, 2024, 20:21 [IST]
Other articles published on Aug 19, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+