Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൂര്യയെ വിശ്വസിക്കാമോ? ക്യാപ്റ്റനായി ടി20യില്‍ എത്ര കളി ജയിച്ചു, അറിയാം

ഇന്ത്യയുടെ പുതിയ ടി20 ക്യാപ്റ്റന്‍ ആരെന്നുള്ള ചോദ്യത്തിനു ഉടന്‍ ഉത്തരം ലഭിച്ചേക്കും. ടി20 ലോകകപ്പ് വിജയത്തിനു ശേഷം വിരമിച്ച രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി വെടിക്കെട്ട് ബാറ്റര്‍ സൂര്യകുമാര്‍ യാദവ് വന്നേക്കുമെന്നാണ് സൂചനകള്‍. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ച ഉണ്ടായേക്കുമെന്നാണ് വിവരം. നിലവിലെ വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യയെ പിന്തള്ളിയാണ് സൂര്യക്കു അപ്രതീക്ഷിതമായി ക്യാപ്റ്റന്‍സി ലഭിക്കാന്‍ പോവുന്നത്.

2026ല്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായിട്ടാണ് അടുത്ത ഐസിസി ടി20 ലോകകപ്പ് നടക്കാനിരിക്കുന്നത്. ഈ ടൂര്‍ണമെന്റ് വരെ സ്‌കൈ ആയിരിക്കും ടീമിനെ നയിച്ചേക്കുകയെന്നാണ് വിവരം. ക്യാപ്റ്റനായ കന്നി സീസണില്‍ തന്നെ ഐപിഎല്‍ കിരീടം നേടിയിട്ടുള്ള താരമാണ് ഹാര്‍ദിക്. എന്നാല്‍ സൂര്യക്കു ഐപിഎല്ലില്‍ ഇത്ര മികച്ച റെക്കോര്‍ഡൊന്നും എടുത്തുകാണിക്കാനില്ല. അതുകൊണ്ടു തന്നെ സൂര്യക്കു ക്യാപ്റ്റന്‍സി നല്‍കാനുള്ള നീക്കത്തെ ഹാര്‍ദിക്കിന്റെ ആരാധകരും സോഷ്യല്‍ മീഡിയയില്‍ ചോദ്യം ചെയ്യുന്നുണ്ട്.

SURYAKUMAR YADAV

യഥാര്‍ഥത്തില്‍ ഇന്ത്യന്‍ ടീമിനെ ടി20യില്‍ നയിക്കാന്‍ ശേഷിയുള്ള താരമാണോ സൂര്യ? ഈ ഫോര്‍മാറ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന്റെ റെക്കോര്‍ഡ് എങ്ങനെയാണ്? ഇതേക്കുറിച്ചു പരിശോധിക്കാം. അന്താരാഷ്ട്ര ടി20യില്‍ അനുഭവസമ്പത്ത് തീരെയില്ലാത്ത ക്യാപ്റ്റനല്ല സൂര്യ. അദ്ദേഹം ഇതിനകം രണ്ടു പരമ്പരകളില്‍ ഇന്ത്യന്‍ ടീമിനെ നയിച്ചുകഴിഞ്ഞു. ഇവയില്‍ ഒന്നില്‍ ടീം വെന്നിക്കൊടി പാറിക്കുകയും ചെയ്തിട്ടുണ്ട്.

ടി20 ഫോര്‍മാറ്റില്‍ മാത്രമേ സൂര്യ ഇന്ത്യന്‍ ടീമിനെ നയിച്ചിട്ടുള്ളൂ. എട്ടു ടി20കളിലാണ് ഇതിനകം അദ്ദേഹം ക്യാപ്റ്റനായിട്ടുള്ളത്. ഇതില്‍ അഞ്ചിലും ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് തോല്‍വിയറിഞ്ഞത്. ഒരു മല്‍സരം ഉപേക്ഷിപ്പെടുകയും ചെയ്തു.

നേരത്തേ ടി20യില്‍ നിന്നും രോഹിത് അനിശ്ചിതമായി വിട്ടുനിന്നപ്പോള്‍ ഹാര്‍ദിക്കാണ് ഇന്ത്യയെ നയിച്ചിരുന്നത്. ഈ പരമ്പരകളിലെല്ലാം വൈസ് ക്യാപ്റ്റന്റെ ചുമതല സൂര്യക്കായിരുന്നു. കഴിഞ്ഞ വര്‍ഷം നാട്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനു ശേഷമാണ് അദ്ദേഹം ദേശീയ ടീമിന്റെ ക്യാപ്റ്റനായി അരങ്ങേറിയത്. ലോകകപ്പിനു തൊട്ടുപിന്നാലെ ഓസ്‌ട്രേലിയക്കെതിരേ നാട്ടില്‍ അഞ്ചു ടി20കളുടെ പരമ്പരയാണ് ഇന്ത്യന്‍ ടീം കളിച്ചത്.

SURYAKUMAR YADAV

പരിക്കു കാരണം ഹാര്‍ദിക്കിനു പരമ്പര നഷ്ടമായതോടെ വൈസ് ക്യാപ്റ്റനായ സൂര്യക്കു ടീമിനെ നയിക്കാന്‍ അവസരം ലഭിക്കുകയായിരുന്നു. മാത്യു വേഡ് നയിച്ച ഓസ്‌ട്രേലിയയുടെ രണ്ടാം നിര ടീമിനെ ഇന്ത്യ 4-1നാണ് ഈ പരമ്പരയില്‍ തകര്‍ത്തുവിട്ടത്. ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോടേറ്റ പരാജയത്തിനു ഇതോടെ ഇന്ത്യ കണക്കും തീര്‍ക്കുകയായിരുന്നു.

ഈ പരമ്പരയ്ക്കു ശേഷം ഡിസംബര്‍- ജനുവരി മാസങ്ങളിലായി സൗത്താഫ്രിക്കയില്‍ ഇന്ത്യ പര്യടനം നടത്തിയിരുന്നു. അന്നു മൂന്നു ടി20കളുടെ പരമ്പര 1-1നു അവസാനിപ്പിക്കാനും സൂര്യ നയിച്ച ഇന്ത്യന്‍ ടീമിനു കഴിഞ്ഞു. ആദ്യ മല്‍സരം മഴ കാരണം ഉപേക്ഷിക്കപ്പെട്ടിരുന്നു. രണ്ടാമത്തെ ടി20യില്‍ സൗത്താഫ്രിക്ക ജയിച്ചെങ്കിലും നിര്‍ണായകമായ അവസാന കളിയില്‍ സൂര്യയും സംഘവും 106 റണ്‍സിന്റെ വമ്പന്‍ ജയം ആഘോഷിക്കുകയായിരുന്നു.

ഈ മല്‍സരത്തില്‍ ക്യാപ്റ്റന്റെ കളി കെട്ടഴിച്ച സ്‌കൈ തകര്‍പ്പന്‍ സെഞ്ച്വറിയും കുറിച്ചിരുന്നു. പ്ലെയര്‍ ഓഫ് ദി മാച്ച്, പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരങ്ങളും അദ്ദേഹം സ്വന്തമാക്കി. ഈ പരമ്പരയ്ക്കു ശേഷം ഇന്ത്യയെ നയിക്കാന്‍ സൂര്യക്കു അവസരം ലഭിച്ചിട്ടില്ല. ജനുവരിയില്‍ അഫ്ഗാനിസ്താനെതിരായ ടി20 പരമ്പരയിലൂടെ രോഹിത് ഈ ഫോര്‍മാറ്റിലേക്കു മടങ്ങിയെത്തിയ ശേഷം പിന്നീട് അദ്ദേഹം തന്നെ ടീമിനെ നയിക്കുകയും ചെയ്തു.

Story first published: Wednesday, July 17, 2024, 17:19 [IST]
Other articles published on Jul 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+