Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നിസ്വാര്‍ഥരായവര്‍ മതിയെന്നു സൂര്യ, അന്ന് കാണിച്ചത് മറന്നോ? സെഞ്ച്വറിക്കായി കളിച്ചു!!

സൂര്യകുമാര്‍ യാദവിന്റെ ക്യാപ്റ്റന്‍സിയില്‍ ടി20 ക്രിക്കറ്റില്‍ പടയോട്ടം തുടരുകയാണ് ടീം ഇന്ത്യ. അദ്ദേഹം സ്ഥിരം ക്യാപ്റ്റനായതിനു ശേഷമുള്ള തുടര്‍ച്ചയായ രണ്ടാമത്തെ ടി20 പരമ്പരയും ഇന്ത്യ തൂത്തുവാരിയിരിക്കുകയാണ്. നേരത്തേ ശ്രീലങ്കയുമായുള്ള ടി20 പരമ്പര സ്‌കൈയും സംഘവും 3-0ന് കൈക്കലാക്കിയിരുന്നു. ഇപ്പോഴിതാ ബംഗ്ലാദേശിനെയും ഇതേ മാര്‍ജിനില്‍ മുക്കിയിരിക്കുകയാണ് ഇന്ത്യ.

വളരെ അഗ്രസീവായ ക്രിക്കറ്റാണ് സൂര്യക്കു കീഴില്‍ ടീം കാഴ്ചവയ്ക്കുന്നത്. വ്യക്തിഗത നേട്ടങ്ങള്‍ക്കു പകരം ടീമിനായി നിസ്വാര്‍ഥമായ ക്രിക്കറ്റ് കളിക്കാന്‍ സാധിക്കുന്ന താരങ്ങളെയാണ് തനിക്കു ആവശ്യമെന്നാണ് ബംഗ്ലാദേശുമായുള്ള പരമ്പര തൂത്തുവാരിയ ശേഷം അദ്ദേഹം വ്യക്തമാക്കിയത്. പക്ഷെ ഇതേ സൂര്യ തന്നെ ഒരിക്കല്‍ സെഞ്ച്വറി നേട്ടത്തിനായി സ്വാര്‍ഥതയോടെ കളിച്ചിട്ടുണ്ടെന്നതാണ് രസകരമായ കാര്യം. ഇതിന്റെ വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

SURYAKUMAR YADAV

സൂര്യ പറഞ്ഞതെന്ത്?

ബംഗ്ലാദേശുമായുള്ള മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ 133 റണ്‍സിന്റെ വമ്പന്‍ ജയവുമായി പരമ്പര തൂത്തുവാരിയതിനു ശേഷമായിരുന്നു തനിക്കു കീഴില്‍ ടീം ഏതു തരത്തിലുള്ള ശൈലിയാണ് പിന്തുടരുന്നതെന്നു സൂര്യകുമാര്‍ യാദവ് വ്യക്തമാക്കിയത്. ഓപ്പണറായി ഇറങ്ങി കന്നി സെഞ്ച്വറി കുറിച്ച സഞ്ജു സാംസണിനെ പ്രശംസിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഏതു തരത്തിലുള്ള സ്‌കോറിലാണ് ബാറ്റ് ചെയ്യുന്നതെന്നു പോലും നോക്കാതെ അഗ്രസീവായി കളിക്കാന്‍ സാധിക്കുന്നവരെയാണ് ടീമില്‍ വേണ്ടത്. സഞ്ജു സാംസണ്‍ ഈ മല്‍സരത്തില്‍ ചെയ്തതും ഇതു തന്നെയാണ്. ടീമെന്ന നിലയില്‍ ഞങ്ങള്‍ ഒരുപാട് നേട്ടങ്ങള്‍ കൈവരിച്ചു. നിസ്വാര്‍ഥരായ ക്രിക്കറ്റര്‍മാരെയാണ് ഈ ടീമില്‍ എനിക്കു വേണ്ടത്. തീര്‍ത്തും നിസ്വാര്‍ഥരായ ടീമായി മാറാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതായും സൂര്യ വ്യക്തമാക്കിയിരുന്നു.

മറ്റുള്ളവരുടെയും പ്രകടനം ആസ്വദിക്കുന്നു

കളിക്കളത്തിന് അകത്തും പുറത്തും ഓരോരുത്തരുടെയും പ്രകടനം പരസ്പരം ആസ്വദിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. കഴിന്നത്രയും സമയം ഒരുമിച്ച് സമയം ചെലവഴിക്കുകയും ആ സൗഹാര്‍ദം കളിക്കളത്തിലും കൊണ്ടുവരാനുമാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.

ടീമിനേക്കാള്‍ വലുതായി ആരും തന്നെയില്ല. 99ല്‍ വച്ചായാലും 49ല്‍ വച്ചായാലും ടീമിനു വേണ്ടി ബോള്‍ ഗ്രൗണ്ടിനേക്കു പുറത്തേക്കു പറത്തണമെന്നു നിങ്ങക്കു തോന്നിയാല്‍ അതു തന്നെ ചെയ്യണമെന്നായിരുന്നു ഈ പരമ്പരയ്ക്കു മുമ്പും കഴിഞ്ഞ ശ്രീലങ്കന്‍ പര്യടനത്തിനു മുമ്പും ഗൗട്ടി ഭായ് (ഗൗതം ഗംഭീര്‍) ഞങ്ങളോടു പറഞ്ഞത്. സഞ്ജു ഈ മല്‍സരത്തില്‍ ചെയ്തതും ഇതു തന്നെയാണ്. അവന്റെ കാര്യത്തില്‍ അതിയായ സന്തോഷമുണ്ടെന്നും സൂര്യകുമാര്‍ യാദവ് വ്യക്തമാക്കിയിരുന്നു.

SURYAKUMAR YADAV

സെഞ്ച്വറിക്കായി കളിച്ച സൂര്യ

ഇന്ത്യന്‍ ടി20 ക്യാപ്റ്റന്‍സിയേറ്റെടുത്തതിനു ശേഷം നിസ്വാര്‍ഥമായി ക്രിക്കറ്റ് കളിക്കുന്നതിനെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന സൂര്യകുമാര്‍ യാദവ് തന്നെ ഒരിക്കല്‍ ഇതിനു വിപരീതമായി കളിച്ചിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതിനു വേണ്ടിയാണ് സൂര്യയുടെ ഒരു പഴയ വീഡിയോ അവര്‍ പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ടി20 മല്‍സരത്തിനിടെയായിരുന്നു സംഭവം. അന്നു ടീമിനെ നയിച്ചതും സൂര്യയാണ്. ടീമിന്റെ താല്‍ക്കാലിക ക്യാപ്റ്റനായിരുന്നു അദ്ദേഹം. 19ാമത്തെ ഓവറിലെ അവസാനത്തെ ബോളിലാണ് അനായാസം സിംഗിള്‍ എടുക്കാമായിരുന്നിട്ടും സൂര്യ അതു വേണ്ടെന്നു വച്ചത്. അദ്ദേഹം അപ്പോള്‍ 98 റണ്‍സോടെയാണ് ബാറ്റ് ചെയ്തത്.

ജിതേഷ് ശര്‍മയായിരുന്നു സ്‌ട്രൈക്ക് നേരിട്ടത്. പക്ഷെ സിംഗിളിനായി ഓടാന്‍ സൂര്യ വിസമ്മതിക്കുകയായിരുന്നു. അവസാന ഓവറിലെ ആദ്യ ബോളില്‍ സ്‌ട്രൈക്ക് നേരിട്ട് തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. 20ാമത്തെ ഓവറിലെ ആദ്യ ബോളില്‍ ഡബിളെടുത്ത് സൂര്യ തന്റെ സെഞ്ച്വറിയും തികയ്ക്കുകയായിരുന്നു. അടുത്ത ബോളില്‍ അദ്ദേഹം പുറത്താവുകയും ചെയ്തിരുന്നു.

Story first published: Monday, October 14, 2024, 15:48 [IST]
Other articles published on Oct 14, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+