For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ ക്രിക്കറ്റിനെ കുളം തോണ്ടിയ ചാപ്പല്‍! ഗാംഗുലിയുടെ കരിയറും തീര്‍ന്നു, എങ്ങനെ മറക്കും?

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രമെടുക്കുകയാണെങ്കില്‍ എക്കാലത്തെയും വലിയ വില്ലന്‍മാരിലൊരാളാണ് മുന്‍ കോച്ച് ഗ്രെഗ് ചാപ്പലെന്നു നിസംശയം പറയാം. ഇത്രത്തോളം വിവാദങ്ങളുണ്ടാക്കുകയും ഡ്രസിങ് റൂമില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുള്ള മറ്റൊരു കോച്ചിനെ കാണാന്‍ സാധിക്കില്ല. ചാപ്പലിന്റെ വരവ് പല താരങ്ങളുടെയും കരിയറിനെ ദോഷകരമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്.

ഇക്കൂട്ടത്തില്‍ എടുത്തു പറയേണ്ട പേരുകളിലൊന്നാണ് മുന്‍ ഇതിഹാസ നായകന്‍ സൗരവ് ഗാംഗുലി. ദാദയുടെ കരിയര്‍ നശിപ്പിക്കുന്നതില്‍ ഏറ്റവും വലിയ റോള്‍ ചാപ്പലിന് തന്നെയാണ്. 2005ലാണ് ഇന്ത്യന്‍ ടീമിന്റെ കോച്ചായി ചാപ്പലിന്റെ വരവ്. യഥാര്‍ഥത്തില്‍ അദ്ദേഹം ഈ റോളിലേക്കു വരാനുള്ള പ്രധാന കാരണക്കാരില്‍ ഒരാള്‍ അന്നത്തെ നായകന്‍ കൂടിയായ ഗാംഗുലി തന്നെയാണ്.

SOURAV GANGULY

മൊഹീന്ദര്‍ അമര്‍നാഥ്, ഡേവ് വാട്ട്‌മോര്‍, ടോം മൂഡി, ഡെസ്മണ്ട് ഹെയ്ന്‍സ് എന്നിവരും കോച്ച് സ്ഥാനത്തേക്കു അപേക്ഷ നല്‍കിയിരുന്നെങ്കിലും ചാപ്പലാണ് അനുയോജ്യനെന്നു ഗാംഗുലി ചൂണ്ടിക്കാണിക്കുകയായിരുന്നു. കാരണം നേരത്തേ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ദാദയ്ക്കു പല ബാറ്റിങ് ടിപ്‌സുകളും പറഞ്ഞു കൊടുത്തിട്ടുള്ളയാളാണ് ചാപ്പല്‍.

ചാപ്പലിന്റെ പരിഷ്‌കാരങ്ങള്‍

ഇന്ത്യന്‍ കോച്ചായി ചാപ്പല്‍ എത്തിയതോടെ പ്രശ്‌നങ്ങളും ആരംഭിച്ചു. അദ്ദേഹത്തിന്റെ 'തല തിരിഞ്ഞ' പരിഷ്‌കാരങ്ങള്‍ ടീമിനു ഗുണത്തേക്കാള്‍ ദോഷമാണ് ചെയ്തത്. വിവിഎസ് ലക്ഷ്മണിനെ ടീമില്‍ നിന്നൊഴിവാക്കിയ ചാപ്പല്‍ പകരം വേണുഗോപാല്‍ റാവുവിനെ കൊണ്ടുവരികയായിരുന്നു. ഈ നീക്കം ദയനീയമായി പരാജയപ്പെട്ടു.

പിന്നീട് ഗാംഗുലിയുടെ ഫോമില്‍ ഇടിവ് സംഭവിച്ചതോടെ ചാപ്പല്‍ വിമര്‍ശനവുമായി രംഗത്തുവന്നു. പലപ്പോഴും ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ ഡ്രസിങ് റൂമില്‍ കൊമ്പുകോര്‍ത്തു. നിങ്ങള്‍ക്കു പകരം മറ്റാരെയെങ്കിലും താന്‍ ടീമിലെടുക്കുമെന്നു ചാപ്പല്‍ പറഞ്ഞതോടെ ഗാംഗുലി ക്ഷുഭിതനായി ടീം വിടുകയും ചെയ്തു. സിംബാബ്‌വെ പര്യടനത്തിനിടെയായിരുന്നു സംഭവം.

ഗാംഗുലിക്കെതിരേ ചാപ്പലിന്റെ ഇമെയില്‍

ഈ സംഭവത്തിനു ശേഷമാണ് ഗാംഗുലിക്കെതിരേ ബിസിസിഐയ്ക്കു ചാപ്പല്‍ മെയില്‍ അയച്ചത്. ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ മാനസികമായും ശാരീരികമായും ഗാംഗുലിക്കു ശേഷിയില്ലെന്നാണ് അദ്ദേഹം ഇതില്‍ ചൂണ്ടിക്കാണിച്ചത്. മാത്രമല്ല ദാദയുടെ നെഗറ്റീവ് ചിന്താഗതി 2007ലെ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ മോശമായി ബാധിക്കുമെന്നും ചാപ്പല്‍ ആരോപിച്ചു.

കൂടാതെ ടീമിലെ സഹതാരങ്ങളുടെ പേരും വിശ്വാസവും ബഹുമാനവും ഗാംഗുലിക്കു നഷ്ടമായിരിക്കുകയാണെന്നും കോച്ച് ഇമെയിലില്‍ കുറിച്ചു. പക്ഷെ ഈ മെയില്‍ ചോര്‍ന്നതോടെ വലിയ വിവാദമായി മാറുകയായിരുന്നു. ഈ സംഭവത്തിനു പിന്നാലെ ഇന്ത്യന്‍ ടീമില്‍ ഗാംഗുലിയുടെ സ്ഥാനവും തുലാസിലായി.

പല തവണ ദേശീയ ടീമില്‍ നിന്നും പുറത്താക്കപ്പെട്ട അദ്ദേഹത്തെ ചില മല്‍സരങ്ങളില്‍ മാത്രമേ കളിപ്പിക്കുകയും ചെയ്തുള്ളൂ. ഇതു ദാദയുടെ ആരാധകരെ ക്ഷുഭിതരാക്കുകയും അവര്‍ പരസ്യമായി രംഗത്തു വരികയും ചെയ്തു. ചാപ്പലിനെതിരേ പോസ്റ്ററുകളും മുദ്രാവാക്യങ്ങളുമായി ആരാധകര്‍ രോഷം പ്രകടിപ്പിക്കുകയായിരുന്നു.

GREG CHAPPEL

2007ലെ ലോകകപ്പ് ദുരന്തം

ചാപ്പലും ഗാംഗുലിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ 2007ലെ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെയും വളരെ ദോഷകരമായി ബാധിക്കുകയായിരുന്നു. രാഹുല്‍ ദ്രാവിഡ് നയിച്ച ഇന്ത്യന്‍ ടീം ഗ്രൂപ്പുഘട്ടത്തില്‍ തന്നെ തോറ്റ് നാണംകെട്ട് പുറത്താവുകയായിരുന്നു. പിന്നാലെ ചാപ്പല്‍ രാജിവയ്ക്കുകയും ചെയ്തു.

അതിനു ശേഷം ഗാംഗുലി പതിയ കരിയര്‍ തിരിച്ചുപിടിക്കുകയും ഇന്ത്യന്‍ ടീമിലേക്കു തിരിച്ചുവരവ് നടത്തുകയും ചെയ്തു. 2008ല്‍ ടെസ്റ്റില്‍ ഏറ്റവുമധികം റണ്‍സെടുത്ത ലോകത്തിലെ രണ്ടാമത്തെ താരമായും അദ്ദേഹം മാറി. പക്ഷെ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഇതേ വര്‍ഷം തന്നെ ദാദ വിരമിക്കലും പ്രഖ്യാപിക്കുകയായിരുന്നു.

നേരത്തേ ചാപ്പലുമായുള്ള വിവാദങ്ങളാണ് അദ്ദേഹത്തിന്റെ കരിയറിനു പ്രതീക്ഷിച്ചതു പോലെയൊരു ക്ലൈമാക്‌സ് ഇല്ലാതെ പോവാന്‍ കാരണം. ചാപ്പലിനു പകരം മറ്റൊരു കോച്ചിനെയാണ് ഇന്ത്യന്‍ ടീമിനു ലഭിച്ചതെങ്കില്‍ ഗാംഗുലിയുടെ കരിയറിനു കൂടുതല്‍ മെച്ചപ്പെട്ട ക്ലൈമാക്‌സ് ഉറപ്പായിരുന്നു.

Story first published: Friday, August 30, 2024, 16:25 [IST]
Other articles published on Aug 30, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+