Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: കടലാസില്‍ ദുര്‍ബലര്‍, പക്ഷെ കപ്പടിച്ചത് റോയല്‍സ്! എന്തായിരുന്നു വോണ്‍ കാണിച്ച മാജിക്ക്?

ഐപിഎല്ലിന്റെ പ്രഥമ സീസണില്‍ ലോകത്തെ മുഴുവന്‍ അമ്പരപ്പിച്ചുകൊണ്ടായിരുന്നു ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ നയിച്ച രാജസ്ഥാന്‍ റോയല്‍സ് കിരീടമുയര്‍ത്തിയത്. കടലാസിലെ ഏറ്റവും ദുര്‍ബലായ ടീമെന്നായിരുന്നു സീസണിന്റെ തുടക്കത്തില്‍ റോയല്‍സ് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. മറ്റു ഫ്രാഞ്ചൈസികളെപ്പോലെ ഉയര്‍ത്തിക്കാണിക്കാന്‍ വമ്പന്‍ കളിക്കാരുടെ പേരുകള്‍ അവര്‍ക്കില്ലായിരുന്നു. പക്ഷെ ഫൈനലിനു ശേഷം വോണ്‍ കിരീടമേറ്റുവാങ്ങിയപ്പോള്‍ അതുവരെയുള്ള എല്ലാ കണക്കുകൂട്ടലുകളും പ്രവചനങ്ങളും കാറ്റില്‍ പറക്കുകയായിരുന്നു.

1

ക്രിക്കറ്റെന്നത് ടീം ഗെയിം കൂടിയാണെന്നു വോണും സംഘവും അന്നു ലോകത്തെ ബോധ്യപ്പെടുത്തുകയായിരുന്നു. എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ മൂന്നു വിക്കിനു തോല്‍പ്പിച്ചായിരുന്നു റോയല്‍സിന്റെ കിരീടധാരണം. യഥാര്‍ഥത്തില്‍ വോണെന്ന ക്യാപ്റ്റന്റെ വിജയമായിരുന്നു ഇത്. ഓസ്‌ട്രേലിയന്‍ ടീമിനു ലോകോത്തര സ്പിന്നറെ മാത്രമല്ല മഹാനായ ഒരു ക്യാപ്റ്റനെ കൂടി തന്നിലൂടെ ലഭിക്കേണ്ടതായിരുന്നുവെന്നു അദ്ദേഹം കാണിച്ചു തരികയായിരുന്നു.

2

ടൂര്‍ണമെന്റിലുടനീളം ഒരു യഥാര്‍ഥ ക്യാപ്റ്റന്‍ എങ്ങനെയായിരിക്കണമെന്നു കാണിച്ചു തന്ന ഷെയ്ന്‍ വോണ്‍ റോയല്‍സ് ടീമിനെ മുന്നില്‍ നിന്നു തന്നെ നയിക്കുകയായിരുന്നു. പരിചയസമ്പത്ത് കുറഞ്ഞ, അധികം അറിയപ്പെടാത്ത ഇന്ത്യന്‍ താരങ്ങളില്‍ അദ്ദേഹം വിശ്വാമര്‍പ്പിക്കുകയും അവരെ പ്രചോദിപ്പിക്കുകയും ചെയ്തു. സ്വപ്‌നില്‍ അസ്‌നോദ്കര്‍, രവീന്ദ്ര ജഡേജ, യൂസുഫ് പഠാന്‍ എന്നിവരെയെല്ലാം വളര്‍ത്തിക്കൊണ്ടു വന്ന് മാച്ച് വിന്നര്‍മാരാക്കി മാറ്റിയത് വോണ്‍ തന്നെയായിരുന്നു.
നാട്ടുകാരനായ ഷെയ്ന്‍ വാട്‌സനെയും വളരെ നന്നായി പ്രയോജനപ്പെടുത്താന്‍ അദ്ദേഹത്തിനു സാധിച്ചു. പാകിസ്താന്‍ ഫാസ്റ്റ് ബൗളര്‍ സൊഹൈല്‍ തന്‍വീറും റോയല്‍സിന്റെ നിര്‍ണായക താരങ്ങളിലൊരാളായിരുന്നു.

3

സീസണിലെ ആദ്യ മല്‍സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടു (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) ഒമ്പതു വിക്കറ്റിന്റെ വന്‍ പരാജയമേറ്റു വാങ്ങിക്കൊണ്ടായിരുന്നു റോയല്‍സിന്റെ തുടക്കം. ഈ പരാജയം കളിക്കാരെ മുഴുവന്‍ തളര്‍ത്തിയിരുന്നുവെന്നും എന്നാല്‍ ഡ്രസിങ് റൂമില്‍ വച്ച് താന്‍ അവരെ പ്രചോദിപ്പിക്കുകയായിരുന്നുവെന്നും ഷെയ്ന്‍ വോണ്‍ പിന്നീട് വെളിപ്പെടുത്തിയിരുന്നു. ആരും മരിച്ചിട്ടില്ലെന്നും അടുത്ത കളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കൂയെന്നുമായിരുന്നു താന്‍ ടീമംഗങ്ങളോടു പറഞ്ഞതെന്നും ഇത് അവരെ മാനസികമായി പ്രചോദിപ്പിച്ചതായും വോണ്‍ വ്യക്തമാക്കിയിരുന്നു.

4

യുവതാരങ്ങളായിരുന്നു രാജസ്ഥാന്‍ റോയല്‍സിന്റെ കിരീടവിജയത്തില്‍ നിര്‍ണായകമായി മാറിയതെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നു ഷെയ്ന്‍ വോണ്‍ തുറന്നു പറഞ്ഞിരുന്നു. യുവതാരങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്വമേറ്റെടുക്കുന്നത് ടീമിന്റെ വിജയത്തെ സംബന്ധിച്ച് പ്രധാനമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. എല്ലാവരെയും ഒരുപോലെ സന്തോഷവാന്‍മാരാക്കി നിര്‍ത്തുന്നത് എന്താണെന്നും ടീമിനകത്തെ അന്തരീക്ഷത്തെ രസകരമാക്കുന്നത് എന്താണെന്നും മനസ്സിലാക്കുകയാണ് വേണ്ടതെന്നു താന്‍ വിശ്വസിക്കുന്നതായും വോണ്‍ പറഞ്ഞിരുന്നു.

5

കൂടുതല്‍ ഉത്തരവാദിത്വമേറ്റെടുക്കണമെന്നു കളിക്കാരോടു ആവശ്യപ്പെട്ടിരുന്നു. ഐപിഎല്ലിലെ പരിശീലന സെഷനുകള്‍ താരങ്ങള്‍ക്കു നിര്‍ബന്ധമാക്കിയിരുന്നില്ല. നിര്‍ബന്ധപൂര്‍വ്വം പരിശീലിക്കാന്‍ ആവശ്യപ്പെടുന്നതിനു പകരം ഇച്ഛയ്ക്ക് അനുസരിച്ച് ഓരോരുത്തര്‍ക്കും പരിശീലനം നടത്താമെന്നായിരുന്നു അവരോടു പറഞ്ഞത്. ഇതു കാരണം താരങ്ങള്‍ കഠിനമായി പരിശീലിക്കുകയും ചെയ്തതായും വോണ്‍ വെളിപ്പെടുത്തിയിരുന്നു.

6

യുവതാരങ്ങള്‍ക്കു കരിയറിന്റെ തുടക്കത്തില്‍ മതിയായ പിന്തുണയും പ്രോല്‍സാഹനവും നല്‍കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും അലന്‍ ബോര്‍ഡര്‍ തനിക്കും തുടക്കകാലത്തു വലിയ പിന്തുണയായിരുന്നു നല്‍കിയിരുന്നതെന്നും ഷെയ്ന്‍ വോണ്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഐപിഎല്‍ പോലൊരു വലിയ വേദിയില്‍ യുവതാരങ്ങള്‍ ആദ്യമായി കളിക്കുകയായിരുന്നു. സ്വന്തം ക്യാപ്റ്റന്‍ തങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്നും ഒപ്പം തന്നെയുണ്ടെന്നും അവര്‍ മനസ്സിലാക്കേണ്ടത് പ്രധാനമായിരുന്നു.
മെല്‍ബണില്‍ വച്ച് തുടക്കക്കാരായിരുന്ന തന്നെ അലെന്‍ ബോര്‍ഡര്‍ പന്തേല്‍പ്പിച്ചതും നന്നായി പെര്‍ഫോം ചെയ്യുമെന്ന് അദ്ദേഹം വിശ്വസിച്ചതും തനിക്കു വലിയ ആത്മവിശ്വാസമായിരുന്നു നല്‍കിയതെന്നും വോണ്‍ ഓര്‍മിച്ചെടുത്തിരുന്നു.

7

2008ലെ ഐപിഎല്‍ ഫൈനലിലേക്കു വന്നാല്‍ ആദ്യം ബാറ്റ് ചെയ്തത് ചെന്നൈ സൂപ്പര്‍കിങ്‌സായിരുന്നു. അഞ്ചു വിക്കറ്റിന് 163 റണ്‍സാണ് അവര്‍ നേടിയത്. 43 റണ്‍സെടുത്ത സുരേഷ് റെയ്‌നയായിരുന്നു ടീമിന്റെ ടോപ്‌സ്‌കോറര്‍. പാര്‍ഥീവ് പട്ടേല്‍ 38ഉം നായകന്‍ എംഎസ് ധോണി പുറത്താവാതെ 29 റണ്‍സും നേടി. മറുപടിയില്‍ ഏഴു വിക്കറ്റുകള്‍ നഷ്ടത്തില്‍ അവസാന ബോളില്‍ റോയല്‍സ് വിജയറണ്‍സ് കുറിക്കുകയായിരുന്നു. 56 റണ്‍സെടുത്ത യൂസുഫ് പഠാനായിരുന്നു ടീമിന്റെ വിജയശില്‍പ്പി. ഷെയ്ന്‍ വാട്‌സനും സ്വപ്‌നില്‍ അസ്‌നോദ്കറും 28 റണ്‍സ് വീതവും നേടി. നേരത്തേ മൂന്നു വിക്കറ്റുമായി ബൗളിങിലും തിളങ്ങിയ യൂസുഫാണ് പ്ലെയര്‍ ഓഫ് ദി മാച്ചായത്.

Story first published: Friday, March 4, 2022, 23:31 [IST]
Other articles published on Mar 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+