Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിനെ ചൊറിഞ്ഞു, പിന്നെ ഹാര്‍ദിക്കിനൊന്നും ഓര്‍മയില്ല; കൊടുത്ത മറുപടി ഓര്‍മയുണ്ടോ?

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ വരവോടെ ഇന്ത്യന്‍ ക്രിക്കറ്റിലേക്കുള്ള യുവതാരങ്ങളുടെ ഒഴുക്ക് കൂടിയിട്ടുണ്ട്. ഒരേ സമയം മൂന്നോ നാലോ ടീമിനെ ഇറക്കാന്‍ സാധിക്കുന്ന തരത്തില്‍ ഇന്ത്യന്‍ ടീമിലേക്ക് യുവതാരങ്ങളെത്തുന്നുണ്ട്. ഐപിഎല്ലിന്റെ വരവ് പല തരത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിന് ഗുണം ചെയ്യുന്നുണ്ട്. എന്നാല്‍ മറ്റൊരു തലത്തില്‍ പറഞ്ഞാല്‍ ഐപിഎല്‍ ഇന്ത്യന്‍ താരങ്ങള്‍ക്കിടെയിലെ ഐക്യത്തെ ബാധിച്ചിട്ടുണ്ടെന്ന് പറഞ്ഞാല്‍ അത് തെറ്റാകില്ല.

ഇന്ത്യന്‍ ടീമില്‍ ഒരുമിച്ച് കളിച്ചിട്ടുള്ള പല താരങ്ങളും ഐപിഎല്ലിനിടെ പലവട്ടം ഏറ്റുമുട്ടിയിട്ടുണ്ട്. വിരാട് കോലിയും ഗൗതം ഗംഭീറും ഏറ്റുമുട്ടിയതടക്കം ഒരേ ടീമിലെ പല താരങ്ങളും നേര്‍ക്കുനേര്‍ വാക് പോരാട്ടത്തിലേര്‍പ്പെടുന്നതിന് ഐപിഎല്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനും കേരളക്കാരനുമായ സഞ്ജു സാംസണും മുന്‍ ഗുജറാത്ത് ടൈറ്റന്‍സ് നായകനും നിലവിലെ മുംബൈ ഇന്ത്യന്‍സ് നായകനുമായ ഹാര്‍ദിക് പാണ്ഡ്യയും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.

2023ലെ ഐപിഎല്ലിനിടെയാണ് ഈ സംഭവം നടന്നത്. സഞ്ജു സാംസണ്‍ ബാറ്റ് ചെയ്ത് ഫോമിലേക്കെത്തുമെന്ന് തോന്നിക്കവെ ഗുജറാത്ത് നായകനായ ഹാര്‍ദിക് പാണ്ഡ്യ സഞ്ജുവിനെ സ്ലെഡ്ജ് ചെയ്യുകയായിരുന്നു. എന്നാല്‍ ഹാര്‍ദിക്കിന്റെ സ്ലെഡ്ജിങ്ങിനോട് സഞ്ജു ഒന്നും പ്രതികരിച്ചില്ല. ചെറിയൊരു ചിരികൊണ്ട് മാത്രം സഞ്ജു ആ പ്രശ്‌നം അവിടെ ഒതുക്കി. വാക് പോരിലേക്ക് ഈ സ്ലെഡ്ജിങ് നീങ്ങാതെ പക്വതയോടെ സഞ്ജു ഈ പ്രശ്‌നത്തെ കൈകാര്യം ചെയ്തു.

എന്നാല്‍ പിന്നീട് പന്തെറിയാനെത്തിയ റാഷിദ് ഖാനോടാണ് സഞ്ജു ഈ കലിപ്പ് തീര്‍ത്തത്. തുടര്‍ച്ചയായി മൂന്ന് പന്തുകളാണ് സഞ്ജു സിക്‌സര്‍ പായിച്ചത്. ഹാര്‍ദിക് പാണ്ഡ്യയോട് സഞ്ജു മാസായിത്തന്നെയാണ് കലിപ്പ് വീട്ടിയത്. ഹാര്‍ദിക് പാണ്ഡ്യയുടെ വായടപ്പിക്കുന്ന പ്രകടനമാണ് സഞ്ജു ബാറ്റുകൊണ്ട് നടത്തിയത്. അന്ന് മുതല്‍ സഞ്ജുവിനെ ഹാര്‍ദിക് ശത്രു പക്ഷത്താണ് നിര്‍ത്തിയിരിക്കുന്നതെന്ന് പറയാം. ഹാര്‍ദിക് ഇന്ത്യയുടെ നായകനായാല്‍ സഞ്ജുവിനെ തഴയുമായിരുന്നുവെന്ന് ഉറപ്പാണ്.

sanju samson

എന്നാല്‍ ഗൗതം ഗംഭീര്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനായപ്പോള്‍ ഹാര്‍ദിക്കിനെ മാറ്റി സൂര്യകുമാര്‍ യാദവിനെ ഇന്ത്യയുടെ ടി20 നായകനാക്കി. ഇതോടെ സഞ്ജുവിന് കൂടുതല്‍ അവസരം ലഭിക്കുകയും ചെയ്തു. സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിലെ സ്ഥിര സാന്നിധ്യമല്ലെങ്കിലും ഐപിഎല്ലില്‍ സൂപ്പര്‍ ഹീറോയാണ്. വലിയ ആരാധക പിന്തുണ സഞ്ജുവിനുണ്ട്. രാജസ്ഥാന്‍ റോയല്‍സ് നായകനെന്ന നിലയില്‍ സഞ്ജുവിന് തന്റേതായ സ്ഥാനം ഐപിഎല്ലിലുണ്ട്.

അതേ സമയം ഹാര്‍ദിക് പാണ്ഡ്യ പ്രകടനം കൊണ്ട് സൂപ്പര്‍ താരമാണെങ്കിലും ആരാധക മനസില്‍ വലിയ സ്ഥാനമില്ല. അഹങ്കാരിയായ താരമാണ് ഹാര്‍ദിക് എന്നാണ് പൊതുവേയുള്ള വിമര്‍ശനം. സീനിയര്‍ താരങ്ങളെപ്പോലും ബഹുമാനിക്കാത്ത താരമാണ് ഹാര്‍ദിക്. ഗുജറാത്ത് നായകനായിരിക്കെ ഹാര്‍ദിക് പാണ്ഡ്യ സഹതാരമായിരുന്ന മുഹമ്മദ് ഷമിയോട് കയര്‍ത്തത് വലിയ വിവാദമായി. തന്നെ അപമാനിച്ചതിനെക്കുറിച്ച് പിന്നീട് ഷമി തന്നെ തുറന്ന് പറയുകയും ചെയ്തിട്ടുള്ളതാണ്.

മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്തേക്ക് ഹാര്‍ദിക് പാണ്ഡ്യ എത്തിയത് രോഹിത് ശര്‍മയെ മാറ്റിയാണ്. ഇതും ഹാര്‍ദിക്കിനെതിരേ വലിയ വിമര്‍ശനത്തിന് കാരണമായി. ഹാര്‍ദിക് പാണ്ഡ്യക്കെതിരേ മുംബൈ ആരാധകര്‍ കൂവുന്നതിനും നായയെന്ന് വിളിച്ച് അധിക്ഷേപിക്കുന്നതിനും അവസാന സീസണ്‍ സാക്ഷിയായി. പല തവണ ഇന്ത്യയുടെ മാച്ച് വിന്നറായിട്ടുള്ള താരമാണ് ഹാര്‍ദിക്. കൂടാതെ ആധുനിക ക്രിക്കറ്റിലെ മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ് ഹാര്‍ദിക് പാണ്ഡ്യ.

എന്നാല്‍ അദ്ദേഹത്തിന്റെ മോശം പെരുമാറ്റംകൊണ്ടാണ് പലപ്പോഴും അര്‍ഹിച്ച അംഗീകാരം ലഭിക്കാതെ പോയത്. ഇന്ത്യയുടെ നായകസ്ഥാനത്തേക്ക് തിരിച്ചെത്തലും ഹാര്‍ദിക്കിനെ സംബന്ധിച്ച് പ്രയാസമാവും. ആരാധക മനസില്‍ സഞ്ജു സാംസണിനുള്ള സ്ഥാനം ഹാര്‍ദിക്കിനില്ലെന്ന് തന്നെ പറയാം.

Story first published: Friday, August 23, 2024, 16:27 [IST]
Other articles published on Aug 23, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+