For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

7 കളിയില്‍ 3 സെഞ്ച്വറി, ഞാന്‍ സഞ്ജു ഫാന്‍!! മാറ്റത്തിന് പിന്നിലെന്ത്? മഞ്ജരേക്കര്‍ പറയും

അന്താരാഷ്ട്ര കരിയര്‍ ഏറെക്കുറെ അവസാനിച്ചെന്നു കരുതിയ ഇടത്തു നിന്നും ശക്തമായ തിരിച്ചുവരവ് നടത്തി ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കുന്ന സഞ്ജു സാംസണിനെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ഇംഗ്ലണ്ടണിനെതിരേ ഈ മാസം 22 മുതല്‍ തുടങ്ങാനിയിരിക്കുന്ന ടി20 പരമ്പരയുമായി ബന്ധപ്പെട്ട് സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഫോളോ ദി ബ്ലൂസെന്ന ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമീപകാലത്തെ പ്രകടനങ്ങള്‍ പരിഗണിക്കുമ്പോള്‍ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ സഞ്ജുവിനു തീര്‍ച്ചയായും ഇടം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറും ഓപ്പണറുമെല്ലാം അദ്ദേഹമായേക്കും. എങ്ങനെയാണ് ദേശീയ ടീമിലേക്കു ഇങ്ങനെയൊരു തിരിച്ചുവരവ് നടത്താന്‍ സഞ്ജുവിനു സാധിച്ചതെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് മഞ്ജരേക്കര്‍.

SANJU SAMSON

സഞ്ജുവില്‍ വന്ന മാറ്റമെന്ത്?

സഞ്ജു സാംസണ്‍ കരിയറിന്റെ തുടക്കകാലത്തുള്ളതു പോലെയല്ല ഇപ്പോള്‍ കാണപ്പെടുന്നതെന്നും പല കാര്യങ്ങളിലും മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും സഞ്ജയ് മഞ്ജരേക്കര്‍ ചൂണ്ടിക്കാട്ടി. സഞ്ജു സാംസണിന്റെ ശക്തമായ ഈ രണ്ടാം വരവിനു പിന്നില്‍ പലതുമുണ്ട്. ആത്മവിശ്വാസവും പക്വതയുമെല്ലാം അദ്ദേഹത്തിന്റെ ബാറ്റിങില്‍ ഇപ്പോള്‍ നമുക്കു കാണാന്‍ സാധിക്കും.

അതു മാത്രമല്ല, തന്റെ വിക്കറ്റിനു സഞ്ജു ഇപ്പോള്‍ കൂടുതല്‍ മൂല്യവും കല്‍പ്പിക്കുന്നു. കൂടാതെ വലിയ ഇന്നിങ്‌സുകളും ഇപ്പോള്‍ കളിക്കാന്‍ സാധിക്കുന്നു. ഒന്നല്ല, വീണ്ടും വീണ്ടും വലിയ ഇന്നിങ്‌സുകള്‍ താരം കളിച്ചുകൊണ്ടിരിക്കുകയാണന്നും മഞ്ജരേക്കര്‍ നിരീക്ഷിച്ചു. ചിലയാളുകള്‍ കരിയറില്‍ അല്‍പ്പം വൈകി ശോഭിക്കുന്നവരാണ്. സഞ്ജുവിന്റെ കാര്യത്തിലും ഇതാണ് സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വലിയ ഫാന്‍

സഞ്ജു സാംസണിന്റെ കടുത്ത ആരാധകര്‍ കൂടിയാണ് താനെന്നും സഞ്ജയ് മഞ്ജരേക്കര്‍ വെളിപ്പെടുത്തി. ഞാന്‍ സഞ്ജു സാംസണിന്റെ വലിയൊരു ആരാധകനാണ്. ഇപ്പോള്‍ മാത്രമല്ല, നേരത്തേയും എനിക്കു ഒരുപാട് ഇഷ്ടമുള്ള ക്രിക്കറ്റര്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം.

മുമ്പ് പലപ്പോഴും നന്നായി ബാറ്റ് ചെയ്യുന്നുണ്ടെന്നു തോന്നിപ്പിച്ചെങ്കിലും മതിയായ റണ്‍സ് സഞ്ജുവിനു സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഇതില്‍ മാറ്റം വന്നു കഴിഞ്ഞു. നന്നായി ബാറ്റ് ചെയ്യുന്നതിനൊപ്പം റണ്‍സും കണ്ടെത്താന്‍ അദ്ദേഹത്തിനു സാധിക്കുന്നുണ്ടെന്നും മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.

SANJAY MANJREKAR

കഴിഞ്ഞ വര്‍ഷമവസാനത്തോടെയാണ് സഞ്ജുവിന്റെ അന്താരാഷ്ട്ര കരിയറില്‍ വലിയ കുതിപ്പുണ്ടായതെന്നു കാണാം. പുതിയ കോച്ചായി എത്തിയ ഗൗതം ഗംഭീറിന്റെയും ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെയും മികച്ച പിന്തുണയായിരുന്നു ഇതിനു കാരണം.

നേരത്തേ പലപ്പോഴും ടീമിനു അകത്തും പുറത്തുമായി തുടര്‍ന് സഞ്ജുവിനു ഇരുവരും തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കി. അതോടൊപ്പം കൃത്യമായ ബാറ്റിങ് പൊസിഷനും അനുവദിക്കുകയായിരുന്നു. ബംഗ്ലാദേശ്, സൗത്താഫ്രിക്ക എന്നിവര്‍ക്കെതിരായ ടി20 പരമ്പരകളില്‍ തുടര്‍ച്ചയായി ഏഴു മല്‍സരങ്ങളിലാണ് സഞ്ജുവിനു ഓപ്പണ്‍ ചെയ്യാന്‍ അവസരം ലഭിച്ചത്.

ടീം മാനേജ്‌മെന്റ് തന്നിലര്‍പ്പിച്ച വിശ്വാസം അദ്ദേഹം കാക്കുകയും ചെയ്തു. ഏഴു കളിയില്‍ മൂന്നിലും സെഞ്ച്വറി കുറിച്ചാണ് സഞ്ജു മിന്നിച്ചത്. തുടര്‍ച്ചയായ രണ്ടു സെഞ്ച്വറികളും ഇതിലുള്‍പ്പെടും. ഈ പ്രകടനമാണ് ഇന്ത്യന്‍ ടി20 ടീമിലും തന്റെ സ്ഥാനമുറപ്പിക്കാന്‍ അദ്ദേഹത്തെ സഹായിച്ചത്.

ചാംപ്യന്‍സ് ട്രോഫിയില്‍ ഇടം കിട്ടിയേക്കും

അടുത്ത മാസം തുടങ്ങാനിരിക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണിനു അവസരം ലഭിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. കെഎല്‍ രാഹുലാണ് ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറുടെ റോളിലേക്കു ഫേവറിറ്റ്. ബാക്കപ്പ് വിക്കറ്റ് കീപ്പറായി സഞ്ജുവും റിഷഭ് പന്തുമാണ് പരിഗണനയിലുള്ളത്.

ഇവരില്‍ ഏകദിനത്തില്‍ കൂടുതല്‍ മികച്ച റെക്കോര്‍ഡുള്ളത് സഞ്ജുവിനാണ്. കൂടാതെ സമീപകാലത്തെ തകര്‍പ്പന്‍ ഇന്നിങ്‌സുകളും അദ്ദേഹത്തിനു പ്ലസ് പോയിന്റാവും. മാത്രമല്ല കോച്ച് ഗൗതം ഗംഭീറിന്റെ പിന്തുണയും മലയാളി താരത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പില്‍ ചാംപ്യന്‍മാരായ ഇന്ത്യന്‍ ടീമിലും ബാക്കപ്പ് വിക്കറ്റ് കീപ്പറായി സഞ്ജുവുണ്ടായിരുന്നു.

Story first published: Saturday, January 11, 2025, 7:39 [IST]
Other articles published on Jan 11, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+